“ഡാൻസ് മോണിറ്ററിൽ കണ്ട ശേഷം വിജയ് സാർ പറഞ്ഞ ആ വാക്കുകൾ”: അനുഭവം തുറന്നുപറഞ്ഞ് മമിത ബൈജു

Mamitha Baiju Recalls Her Fan-Girl Moment on Jananayakan Sets: എനിക്ക് ഒരു ചെറിയ ഭാഗം മാത്രമേ ഡാൻസ് സീനിൽ ഉണ്ടായിരുന്നൊള്ളു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. വിജയ് സാറിൻ്റെ പാട്ടുകൾക്ക് ഉത്സവ പറമ്പുകളിലും, സ്റ്റേജുകളിലും ഒക്കെ ഡാൻസ് കളിച്ചാണ് നമ്മൾ വളർന്നത്. സ്ക്രീൻ ഒപ്പം നിന്ന് ഡാൻസ് കളിക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയതല്ല

“ഡാൻസ് മോണിറ്ററിൽ കണ്ട ശേഷം വിജയ് സാർ പറഞ്ഞ ആ വാക്കുകൾ”: അനുഭവം തുറന്നുപറഞ്ഞ് മമിത ബൈജു

വിജയ്, മമിത ബൈജു

Published: 

24 Jul 2026 | 02:17 PM

ഹണീബി, വരത്തൻ എന്നീ സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയാണ് മമിത ബൈജു മലയാള സിനിമയിലേക്ക് എത്തുന്നത്. ഇതിന് പിന്നാലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ മമിത ചെയ്തു എങ്കിലും പ്രേമലു എന്ന ഗിരീഷ് എ.ഡി ചിത്രം മമിതയെ ഒരു തെന്നിന്ത്യൻ താരം എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു. വിജയുടെ അവസന ചിത്രമായി തീയറ്ററുകളിൽ എത്തിയ ജനനായകനിൽ ഒരു പ്രധാന കഥാപത്രത്തെ തന്നെ മമിത അവതരിപ്പിക്കുന്നുണ്ട്. സൂപ്പർ താാരം സൂര്യക്കൊപ്പമുള്ള സിനിമയും വരാനിരിക്കുന്നു. ജനനായകൻ തീയറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ്

ഇപ്പോഴിതാ മമിതയുടെ ചില അഭിമുഖങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നേരത്തെ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വിജയിയുമൊത്ത് നൃത്തം ചെയ്തപ്പോഴുള്ള അനുഭവവും അദ്ദേഹം അന്ന് പറഞ്ഞ വാക്കുകളും വെളിപ്പെടുത്തിയിരുന്നു. സിനിമ റിലീസായതിന് പിന്നാലെ മമിതയുടെ പ്രതികരണം വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. താൻ ചെറിയ ഒരു ഭാഗത്ത് മാത്രമേ സിനിമയിൽ അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നൊള്ളു എന്നും അത് താനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മമിത അഭിമുഖത്തിൽ പറയുന്നുണ്ട്.

Also Read: Jana Nayagan Box Office Collection: ജനനായകൻ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്; ലിയോയെയും ഗോട്ടിനെയും മറികടന്നോ?

സിനിമയിലെ തൻ്റെ ആദ്യ ദിനത്തിൽ തന്നെ ചിത്രീകരിച്ചത് ഡാൻസ് സീനായിരുന്നു എന്ന് മമിത പറയുന്നു. “എനിക്ക് ഒരു ചെറിയ ഭാഗം മാത്രമേ ഡാൻസ് സീനിൽ ഉണ്ടായിരുന്നൊള്ളു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. വിജയ് സാറിൻ്റെ പാട്ടുകൾക്ക് ഉത്സവ പറമ്പുകളിലും, സ്റ്റേജുകളിലും ഒക്കെ ഡാൻസ് കളിച്ചാണ് നമ്മൾ വളർന്നത്. സ്ക്രീൻ ഒപ്പം നിന്ന് ഡാൻസ് കളിക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയതല്ല” മമിത പറഞ്ഞു.

അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തത് വലിയ ഒരു മൊമൻ്റ് തന്നെയായിരുന്നു. ‘നീ നാന്ന്യി ഡാൻസ് കളിക്കുമെന്ന് എനിക്കാറിയാം’ എന്ന് ആദ്യം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ അമ്പരന്ന് പോയി. അത് താന്നെ വലിയ അംഗീകാരമായിരുന്നു. എന്നാൽ ശരിക്കും ഞെട്ടിപ്പോയത് അടുത്ത ദിവസമാണെന്ന് മമിത പറയുന്നു. “അടുത്ത ദിവസം ഡാൻസിൻ്റെ ബാക്കി ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ആ സമയത്ത് വിജയ് സാർ അടുത്തുന്നു ’ഡാൻസ് സ്ക്രീനിൽ കണ്ടു നന്നായിട്ടുണ്ട്” എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ മതിമറന്നുപോയി” എന്ന് മമിത പറയുന്നു.

English Summary

Actress Mamitha Baiju, who rose to pan-Indian fame with Premalu, recently shared her thrilling experience of dancing alongside Thalapathy Vijay in his final film, Jananayakaan. In a viral interview, she revealed that the dance sequence was shot on her very first day. Calling it a dream come true, Mamitha expressed her absolute shock and joy when Vijay personally complimented her dancing skills, making the moment unforgettable for the young star.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ