Mammootty: ” ആ കാര്യം അവർ സമ്മതിക്കണം”; മൂത്തോനിലെ തന്റെ കണ്ടീഷനെ കുറിച്ച് മമ്മൂട്ടി

Mammootty about Loka Chapter 1:ലോക ചാപ്റ്റർ ഒന്നിൽ മൂത്തോൻ എന്ന കഥാപാത്രത്തിന്റെ ശബ്ദ സാന്നിധ്യമായാണ് മമ്മൂട്ടിയെത്തിയത്. 5 സീരീസുകളായി ആണ് ലോക പ്രേക്ഷകർക്ക് മുന്നിലെത്തുക. വരും സീരീസുകളിൽ മമ്മൂട്ടിയെ നേരിട്ട് കാണാൻ ആകുമോ എന്ന ആകാംക്ഷയ്ക്കാണ് ഇപ്പോൾ ഉത്തരം ആയത്. തമാശരൂപേണ മൂത്തോനും ലോകയുമായി ബന്ധപ്പെട്ട് മമ്മൂക്ക നടത്തിയ പരാമർശം....

Mammootty:  ആ കാര്യം അവർ സമ്മതിക്കണം; മൂത്തോനിലെ തന്റെ കണ്ടീഷനെ കുറിച്ച് മമ്മൂട്ടി

Mammootty About Loka movie

Published: 

09 Apr 2026 | 01:43 PM

കഴിഞ്ഞവർഷം ഇറങ്ങിയ മലയാള സിനിമകളിൽ ഏറെ‌ ശ്രദ്ധ നേടിയ ഹിറ്റ് ചിത്രമായിരുന്നു കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ലോക ചാപ്റ്റർ വൺ. മലയാള സിനിമ വിവിധതരത്തിലുള്ള പരീക്ഷണങ്ങൾക്ക് മുതിർന്ന വർഷം കൂടിയായിരുന്നു കടന്നു പോയത്. അത്തരത്തിൽ സിനിമാ മേഖലയിൽ ആകെ ശ്രദ്ധ നേടിയ സിനിമയാണ് ലോക. ഒരു സിനിമയുടെ മേക്കിങ്, കഥാപാത്രങ്ങൾ, രംഗങ്ങൾ എന്നിവയെല്ലാം ഓരോ നിമിഷവും പ്രേക്ഷകരെ ആകാംക്ഷയോടെ പിടിച്ചിരുത്തിയ സിനിമ. ചിത്രത്തിൽ കല്യാണി പ്രിയദർശനൊപ്പം ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരുടെ കാമിയോയും ശ്രദ്ധ നേടിയിരുന്നു.

ഒപ്പം സർപ്രൈസ് ആയി മെഗാസ്റ്റാർ മമ്മൂക്ക കൂടി എത്തിയതോടെ സിനിമ ആകെ മൊത്തത്തിൽ ഒരു ഇൻട്രസ്റ്റിംഗ് ആയി മാറി. ഒന്നാം ഭാഗത്തിൽ മൂത്തോൻ എന്ന ശബ്ദ സാന്നിധ്യമായാണ് മമ്മൂക്ക പ്രേക്ഷകർക്ക് അരികിലെത്തിയത്. ഇനി ലോകയുടെ അടുത്ത സീരീസിൽ മമ്മൂട്ടിയെ നേരിട്ട് കാണാൻ ആകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ALSO READ:മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്..! വോട്ട് ചെയ്യാൻ എത്തിയ സെലിബ്രിറ്റികൾ

ഇതിനിടെയാണ് മോത്തോൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ലോക സിനിമയെ കുറിച്ച് ഒരു പരാമർശവുമായി മമ്മൂക്ക തന്നെ എത്തിയത്. ലോകയിലെ മൂത്തോൻ ഞാൻ തന്നെ ആവണം എന്ന് പറഞ്ഞ് അവരെ എന്നെ സമ്മതിപ്പിച്ചാൽ എന്റെ പ്രതിഫലത്തെ കുറിച്ച് ഞാൻ അവരെയും പറഞ്ഞു സമ്മതിപ്പിക്കണം എന്നായിരുന്നു തമാശരൂപേണ മൂത്തോനും ലോകയുമായി ബന്ധപ്പെട്ട് മമ്മൂക്ക നടത്തിയ പരാമർശം.

ദി ഹോളിവുഡ് റിപ്പോർട്ടർന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതേക്കുറിച്ച് സംസാരിച്ചത്.ചിത്രത്തിന്റെ ആരംഭത്തിൽ വളരെ രഹസ്യമായി വെച്ച ഈ വേഷം മമ്മൂട്ടിയുടെ എഴുപത്തിനാലാം ജന്മദിനത്തിൽ നടൻ ദുൽഖർ സൽമാനാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 5 ഭാഗങ്ങളായി വരുന്ന സിനിമയിൽ മൂത്തോൻ എന്ന കഥാപാത്രവും ഏറെ പ്രാധാന്യമുള്ളതാണ്.

Follow Us
Related Stories
Kerala Assembly Election 2026: മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്..! വോട്ട് ചെയ്യാൻ എത്തിയ സെലിബ്രിറ്റികൾ
Shaji Kailas: ആ ഒരാൾ ആരാണ്? വോട്ട് നൽകിയ സ്ഥാനാർത്ഥിയെ കുറിച്ച് സൂചന നൽകി ഷാജി കൈലാസ്
Anjali Nair: രാവിലെ 3 മണിക്ക് തുടങ്ങിയതാ! തിരഞ്ഞെടുപ്പ് ദിവസം സന്ദർശിച്ച ക്ഷേത്രങ്ങളുടെ ലിസ്റ്റുമായി അഞ്ജലി നായർ
Tovino Thomas: ഫിനാന്‍ഷ്യല്‍ സര്‍വൈവലിന് വേണ്ടിയല്ല സിനിമ; എല്ലാം നിര്‍ത്തി ചില്ലാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്: ടൊവിനോ
Maniyanpilla Raju: മോഹൻലാലിനെ ‘തൂക്കിക്കൊല്ലാൻ’ വിട്ടവനെന്ന് പെണ്ണിന്റെ അച്ഛൻ… കല്യാണത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മണിയൻപിള്ള രാജു
Akhil Marar: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുഗ്രഹം തേടി അഖിൽ മാരാർ; സ്‌ക്രീൻഷോട്ടുകൾ വൈറൽ
കള്ളവോട്ട് വേണ്ട, കാത്തിരിക്കുന്നത് വലിയ ശിക്ഷ
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ