Anjali Nair: രാവിലെ 3 മണിക്ക് തുടങ്ങിയതാ! തിരഞ്ഞെടുപ്പ് ദിവസം സന്ദർശിച്ച ക്ഷേത്രങ്ങളുടെ ലിസ്റ്റുമായി അഞ്ജലി നായർ
Actress Anjali Nair: തിരഞ്ഞെടുപ്പ് ദിവസം അതിരാവിലെ ക്ഷേത്രദർശനവുമായി അഞ്ജലി നായർ. വെളുപ്പിന് മൂന്ന് മണിക്ക് ക്ഷേത്രദർശനം ആരംഭിച്ചതാണ് ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായ അഞ്ജലി നായർ. ചക്കംകുളങ്ങര, മാറൻകുളങ്ങര, പുത്തൻകുളങ്ങര, വെട്ടിക്കാവ് ക്ഷേത്രം എന്നിങ്ങനെ ക്ഷേത്രങ്ങളുടെ വലിയൊരു പട്ടിക തന്നെയാണ് അഞ്ജലി വെളിപ്പെടുത്തുന്നത്.......
പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു സെലിബ്രിറ്റി സ്ഥാനാർത്ഥികളുടെ സാന്നിധ്യം. ഇത്തവണ കൂടുതൽ കൂടുതൽ സെലിബ്രിറ്റികൾ മത്സരരംഗത്ത് ഉണ്ട്. അതിൽ തൃപ്പൂണിത്തറയിലെ സ്ഥാനാർത്ഥിയാണ് നടി അഞ്ജലി നായർ. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ അഞ്ജലി നായർ ലൈം ലൈറ്റിൽ സജീവമാണ്. അതിൽ പ്രധാനമായ ഒരു വിഷയമായിരുന്നു വോട്ടിംഗ് മെഷീനിൽ തന്റെ പേര് അഞ്ജലി നായർ എന്നാക്കണം എന്ന് ആവശ്യപ്പെട്ട് നടി നിയമനടപടികൾ സ്വീകരിച്ചത്. അഞ്ജലി പി വി എന്ന ഔദ്യോഗികമായ നാമത്തിന് പകരം അഞ്ജലി നായർ എന്ന പേര് ആക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം.
ഹൈക്കോടതി നേരത്തെ ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വാരണാധികാരിയോട് നിർദ്ദേശം നൽകിയെങ്കിലും അനുകൂലമായ നിലപാട് ഉണ്ടാകാതെ വന്നപ്പോൾ വീണ്ടും താരം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ പ്രചാരണവേളകളിൽ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ഓൺലൈൻ മീഡിയക്കാർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ഇതാ തിരഞ്ഞെടുപ്പ് ദിവസം അതിരാവിലെ സന്ദർശിച്ച ക്ഷേത്രങ്ങളുടെ വലിയൊരു പട്ടിക തന്നെയാണ് അഞ്ജലി നായർ വെളിപ്പെടുത്തിയത്. വെളുപ്പിന് മൂന്നുമണിക്ക് തുടങ്ങിയതാണ് ക്ഷേത്ര സന്ദർശനം ചക്കംകുളങ്ങര പുത്തൻകുളങ്ങര, മാറൻകുളങ്ങര, വെട്ടിക്കാവ് ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് താൻ സന്ദർശനം നടത്തിയെന്നാണ് താരം പറയുന്നത്. വെറൈറ്റി മീഡിയയോടായിരുന്നു പ്രതികരണം.
ALSO READ:മരിച്ചുപോയ ആ അച്ഛന്റെ വോട്ട് എനിക്കായിരുന്നു, ദിവസങ്ങൾ എണ്ണി കാത്തിരുന്നതാ; അഞ്ജലി നായർ
വലിയ വിജയ പ്രതീക്ഷയിലാണ് അഞ്ജലി നായർ. തന്നെ ഇപ്പോൾ തന്നെ തൃപ്പൂണിത്തറയിലെ ആളുകൾ എംഎൽഎ എന്നാണ് വിളിക്കുന്നതെന്ന് നടി പറഞ്ഞിരുന്നു. മാത്രമല്ല ചെറുപ്പത്തിലെ തന്നെ അച്ഛൻ ഇവൾ ഒരു മന്ത്രിയാകും എന്ന് പറയുമായിരുന്നു. തനിക്ക് രാഷ്ട്രീയത്തിൽ ഒരു ഭാവിയുണ്ടെന്ന് അച്ഛന് ആദ്യമേ അറിയാമായിരുന്നു എന്നും അഞ്ജലി നായർ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മണ്ഡലത്തിൽ വിവിധ വീടുകളിലെത്തുമ്പോൾ തനിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നും ഒരു മരണ വീട്ടിൽ പോയപ്പോൾ മരിച്ചു കിടക്കുന്ന തന്റെ അച്ഛൻ നിങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് പറയുമായിരുന്നു എന്ന് ഒരു മകൾ പറഞ്ഞിരുന്നു, എന്നിങ്ങനെയുള്ള നടിയുടെ തുറന്നുപറച്ചുകൾ പലപ്പോഴും ട്രോളുകൾക്കും കാരണമായിട്ടുണ്ട്.