Chennai Metro: വണ്ടിയൊതുക്കാൻ സ്ഥലമില്ലേ? ഫോണിലൂടെ പാർക്കിംഗ് സ്ലോട്ടുകൾ അറിയാം
Chennai Metro Parking Availability: ചെന്നൈ നഗരത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും ചെന്നൈ മെട്രോ ആശ്രയിക്കുന്നവരാണ്. എന്നാൽ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ വലയാറുണ്ട്, എങ്കിൽ ഇനി ടെൻഷൻ വേണ്ട. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തന്നെ ചെന്നൈ മെട്രോയിലെ പാർക്കിംഗ് സ്ലോട്ടുകൾ അറിയാൻ സാധിക്കും.
കേരളത്തിൽ നിന്ന് നിരവധി പേർ ചെന്നൈയിൽ ജോലി ചെയ്യുന്നുണ്ട്. ഐടി തൊഴിലാളികളാണ് ഇതിൽ അധികവും. ചെന്നൈ നഗരത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും ചെന്നൈ മെട്രോ ആശ്രയിക്കുന്നവരാണ്. എന്നാൽ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ വലയാറുണ്ട്, എങ്കിൽ ഇനി ടെൻഷൻ വേണ്ട. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തന്നെ ചെന്നൈ മെട്രോയിലെ പാർക്കിംഗ് സ്ലോട്ടുകൾ അറിയാൻ സാധിക്കും.
പാർക്കിംഗ് സ്ലോട്ടുകൾ എങ്ങനെ അറിയാം?
ഔദ്യോഗിക മൊബൈൽ ആപ്പ്
ചെന്നൈ മെട്രോയുടെ ഔദ്യോഗിക CMRL മൊബൈൽ ആപ്പാണ് ഇതിൽ ഒരു വഴി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ആപ്പ് തുറന്നതിന് ശേഷം സ്റ്റേഷൻ ഇൻഫർമേഷൻ എന്നതിൽ നിന്ന് നിങ്ങളുടെ സ്റ്റേഷൻ തിരഞ്ഞെടുക്കാവുന്നതാണ്. പാർക്കിംഗ് എന്ന ഓപ്ഷനിൽ നിന്ന് കാറുകൾക്കും ബൈക്കുകൾക്കും എത്ര സ്ലോട്ടുകൾ ബാക്കിയുണ്ടെന്ന് അറിയാൻ സാധിക്കും.
ALSO READ: ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ വരുന്നു, അതും നമ്മുടെ തൊട്ടടുത്ത്
തത്സമയ വെബ് പോർട്ടൽ
അതുപോലെ, യാത്രക്കാർക്കായി CMRL തത്സമയ വെബ് പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. https://commuters-data.chennaimetrorail.org/parkingavailability എന്ന ലിങ്ക് വഴി യാത്രക്കാർക്ക് പാർക്കിംഗ് നില അറിയാൻ സാധിക്കുന്നതാണ്. ഓരോ സ്റ്റേഷന്റെയും പേരുൾപ്പെടെയുള്ള പാർക്കിംഗ് വിവരങ്ങൾ ഇതിലൂടെ മനസിലാക്കാം.
സിംഗാര ചെന്നൈ കാർഡ്
സിംഗാര ചെന്നൈ കാർഡ് (NCMC), SVP ക്യു.ആർ പാസ് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാൻ സാധിക്കും. ഇതും നിങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്.
അതേസമയം, മെട്രോയിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ പാർക്കിംഗ് നിരക്കിൽ ഇളവുകൾ ലഭിക്കാറുണ്ട്. ആലന്തൂർ, തിരുമംഗലം, അണ്ണാ നഗർ തുടങ്ങിയ തിരക്കുള്ള സ്റ്റേഷനുകളിൽ രാവിലെ 9 മണിക്ക് മുൻപ് തന്നെ പാർക്കിംഗ് സ്ലോട്ടുകൾ നിറയാൻ സാധ്യതയുണ്ട്.