AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: വോട്ട് ചെയ്ത് വേഗം മടങ്ങാം; ബെംഗളൂരു-ചെന്നൈ ട്രെയിനുകള്‍ ഒരുപാടുണ്ട്‌

Planning Travel After Voting Kerala to Bengaluru Chennai Hyderabad Train Details You Need: അടുത്തയാഴ്ചയോടെ ജോലിയില്‍ പ്രവേശിക്കേണ്ടവരാണ് ഭൂരിഭാഗം ആളുകളും. എങ്ങനെ പോകുമെന്ന് ആലോചിച്ചാണോ ടെന്‍ഷന്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട, രാജ്യത്തെ പ്രമുഖ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പോകുന്ന ട്രെയിനുകള്‍ പരിചയപ്പെടാം.

Shiji M K
Shiji M K | Published: 09 Apr 2026 | 06:30 AM
കേരള നിയമസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി അന്യസംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന മലയാളികള്‍ കൂട്ടത്തോടെ ലീവെടുത്ത് നാട്ടിലേക്കെത്തിക്കഴിഞ്ഞു. എന്നാല്‍ വോട്ട് രേഖപ്പെടുത്തി അധിക ദിവസം അവര്‍ക്കിവിടെ തങ്ങാനാകില്ല. അടുത്തയാഴ്ചയോടെ ജോലിയില്‍ പ്രവേശിക്കേണ്ടവരാണ് ഭൂരിഭാഗം ആളുകളും. എങ്ങനെ പോകുമെന്ന് ആലോചിച്ചാണോ ടെന്‍ഷന്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട, രാജ്യത്തെ പ്രമുഖ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പോകുന്ന ട്രെയിനുകള്‍ പരിചയപ്പെടാം. (Image Credits: PTI and Southern Railway)

1 / 7
ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16525 പിറ്റേദിവസം രാവിലെ 7 മണിയോടെ ബെംഗളൂരുവിലെത്തിച്ചേരും. ഈ ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നതാണ്. 4.45നാണ് അടുത്ത ട്രെയിന്‍, മൈസൂരു എക്‌സ്പ്രസ് (16316) പിറ്റേദിവസം രാവിലെ 8.18ന് ബെംഗളൂരുവിലെത്തും. ഈ ട്രെയിനും എല്ലാ ദിവസവുമുണ്ട്. 12.50ന് പോകുന്ന ട്രെയിന്‍ നമ്പര്‍ 12778 എസ്എസ്എസ് ഹുബ്ബള്ളി വീക്കലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് മറ്റൊന്ന്, ഇത് ചൊവ്വാഴ്ചകളില്‍ മാത്രമേ ഉള്ളൂ. പിറ്റേദിവസം പുലര്‍ച്ചെ 3.34ന് ബെംഗളൂരുവിലെത്തും.

2 / 7
വൈകിട്ട് 3.15ന് പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു സെപ്ഷ്യല്‍ ഫെയര്‍ എസ് ട്രെയിന്‍ (06548) എല്ലാ ചൊവ്വാഴ്ചകളിലും യാത്ര തിരിക്കും. പിറ്റേന്ന് രാവിലെ 8.30ന് ബെംഗളൂരുവിലെത്തും. വൈകിട്ട് 5.30ന് പോകുന്ന എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് (16319) പിറ്റേന്ന് രാവിലെ 10 മണിക്കാണ് ബെംഗളൂരുവില്‍ എത്തിച്ചേരുക. വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്.

3 / 7
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെടുന്ന 12624 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയിലില്‍ പോയാല്‍ പിറ്റേന്ന് രാവിലെ 7.45ന് ചെന്നൈയില്‍ എത്തിച്ചേരാം. 5.15നുള്ള 12696 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആണെങ്കില്‍ പിറ്റേന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെത്തും. 7.15നാണ് അടുത്ത ട്രെയിന്‍ 22208 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസ്, ഇത് അവിടെ എത്താന്‍ 10.25 ആകും. എന്നാല്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ മാത്രമേ സര്‍വീസുള്ളൂ.

4 / 7
ഞായറാഴ്ച മാത്രം പോകുന്ന 12698 എംജിആര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് മറ്റൊന്ന്, ഇതും 10.25നേ അവിടെ എത്തൂ. രാവിലെ പോകാനാണെങ്കില്‍ 5.15നുള്ള ചെന്നൈ എഗ്മോര്‍ ജിയുവി ചെന്നൈ എക്‌സ്പ്രസുണ്ട്, ഇത് രാത്രി 8.25ന് ചെന്നൈയിലെത്തും. വൈകിട്ട് 4.5ന് 20636 ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്പ്രസുണ്ട്, ഇത് പിറ്റേന്ന് രാവിലെ 6.5ന് അവിടെ എത്തിച്ചേരും. 4.55ന് 22641 ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുണ്ട്, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. പേരമ്പൂരിലേക്കാകും യാത്ര.

5 / 7
വ്യാഴം, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 6.15ന് കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22648) എംജിആര്‍ ചെന്നൈ സെന്‍ട്രലിലേക്ക് സര്‍വീസ് നടത്തുന്നു. രാത്രി 11.5ന് അവിടെ എത്തിച്ചേരും. വ്യാഴാഴ്ച രാവിലെ 10.40ന് ട്രെയിന്‍ നമ്പര്‍ 16122 താംബരം അമൃത് ഭാരത് എക്‌സ്പ്രസും സര്‍വീസ് നടത്തുന്നു. ഇതും രാത്രി 11.45 ഓടെ അവിടെ എത്തിച്ചേരും.

6 / 7
എല്ലാ ദിവസവും രാവിലെ 6.45ന് 20630 ശബരി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് സെക്കന്തരബാദിലേക്ക് സര്‍വീസ് നടത്തുന്നു. പിറ്റേദിവസം രാവിലെ 11.2നാണ് ട്രെയിന്‍ അവിടെ എത്തിച്ചേരുക. എല്ലാ ബുധനാഴ്ചയും വൈകിട്ട് 5.30ന് ചാര്‍ലപ്പള്ളി അമൃത് ഭാരത് എക്‌സ്പ്‌സുണ്ട്, ഇത് പിറ്റേ ദിവസം രാത്രി 11.30ന് അവിടെ എത്തിച്ചേരും.

7 / 7
Follow Us