AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shaji Kailas: ആ ഒരാൾ ആരാണ്? വോട്ട് നൽകിയ സ്ഥാനാർത്ഥിയെ കുറിച്ച് സൂചന നൽകി ഷാജി കൈലാസ്

Shaji Kailas about candidate he vote: കേരളമാകെ ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്. ഇപ്പോൾ വട്ടിയൂർക്കാവിൽ താൻ ആർക്കാണ് വോട്ട് ചെയ്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. വോട്ട് നൽകിയ വ്യക്തിയെക്കുറിച്ച് നൽകിയ സൂചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചാവിഷയം......

Shaji Kailas: ആ ഒരാൾ ആരാണ്? വോട്ട് നൽകിയ സ്ഥാനാർത്ഥിയെ കുറിച്ച് സൂചന നൽകി ഷാജി കൈലാസ്
Shaji Kailas And AnnieImage Credit source: Instagram
Ashli C
Ashli C | Published: 09 Apr 2026 | 11:50 AM

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള തിരുവനന്തപുരം ജില്ലയിലെ ഒരു മണ്ഡലമാണ് വട്ടിയൂർക്കാവ്.സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്തും മുന്‍ എംഎല്‍എ കെ.മുരളീധരനും മുന്‍ ഡ‍ിജിപി ആര്‍.ശ്രീലേഖയും തമ്മില്‍ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളമൊട്ടാകെ വട്ടിയൂർക്കാവിലേക്ക് ഒരു ശ്രദ്ധ നൽകുന്നുണ്ട് എന്ന് പറയുന്നതിലും തെറ്റില്ല. ഇപ്പോഴിതാ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് ചെയ്യാൻ എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും.

നിരവധി രാഷ്ട്രീയ സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ഷാജി കൈലാസ് ആർക്ക് വോട്ട് ചെയ്തു എന്നതിന്റെ ഒരു സൂചനയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ആർക്കാണ് വോട്ട് എന്ന ചോദ്യത്തിന് ഒരാവശ്യത്തിന് വിളിച്ചാൽ ഓടിയെത്തുന്ന ആൾക്കാണ് താൻ വോട്ട് ചെയ്തത് എന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി. ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ആ ഒരാൾ ആരാണ് എന്ന ചർച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്.

ALSO READ:രാവിലെ 3 മണിക്ക് തുടങ്ങിയതാ! തിരഞ്ഞെടുപ്പ് ദിവസം സന്ദർശിച്ച ക്ഷേത്രങ്ങളുടെ ലിസ്റ്റുമായി അഞ്ജലി നായർ

പ്രധാനമായും വികെ പ്രശാന്തിന്റെയും കെ മുരളീധരന്റെയും പേര് തന്നെയാണ് സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ഊഹങ്ങളിൽ ഉയർന്നു വരുന്നത്. അതേസമയം തന്നെ കോർപ്പറേഷൻ കൗൺസിലറായ ശ്രീലേഖ ആകാമെന്ന സാധ്യതയും സോഷ്യൽ മീഡിയ വിട്ടുകളയുന്നില്ല. കുടുംബത്തോടൊപ്പം ആണ് ഷാജി കൈലാസ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഏവർക്കും ആകാംക്ഷ ഉണർത്തുന്ന തരത്തിൽ ഒരു മറുപടി നൽകി അദ്ദേഹം പോയത്.

Follow Us