Sreenivasan: പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തി മമ്മൂട്ടിയും മോഹൻലാലും

Sreenivasan: സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും പിണങ്ങിയും എക്കാലവും സഞ്ചരിച്ചു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു....

Sreenivasan: പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തി മമ്മൂട്ടിയും മോഹൻലാലും

Sreenvasan Demise

Updated On: 

20 Dec 2025 16:16 PM

കാലാവർത്തിയായ ശ്രീനിവാസനെ ഒരു നോക്കു കാണാനെത്തി മലയാളത്തിന്റെ മഹാനടന്മാർ. ശ്രീനിവാസിനെ കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തി. ഇനി ഒരിക്കലും ഇത്തരം ഒരു ഒത്തുചേരൽ ഇവർ തമ്മിൽ ഉണ്ടാകില്ല. ശ്രീനിവാസിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്നവരുടെ തിരക്കാണ് ടൗൺഹാളിൽ. നടൻ ദിലീപ് സംവിധായകൻ സത്യാൻ അന്തിക്കാട് തുടങ്ങിയ മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാനമായി കാണാൻ എത്തിയിട്ടുണ്ട്..

ശ്രീനിവാസന്റെ സമീപത്തായി മക്കളായ വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ ഭാര്യ വിമല ബേസിൽ ജോസഫ് എന്നിവർ ഇരിക്കുന്നു. അതേസമയം ശ്രീനിവാസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച മോഹൻലാൽ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും പിണങ്ങിയും എക്കാലവും സഞ്ചരിച്ചു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധമെന്നും മോഹൻലാൽ പറഞ്ഞു.

ഏറെ നാളായി അസുഖബാധിതനായിരുന്നു ശ്രീനിവാസൻ. എന്നാൽ അപ്രതീക്ഷിതമായ ഈ വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശനത്തിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ സംസ്കാരം നാളെയാണ്. നാളെ രാവിലെ 10 മണിക്ക് ഔദ്യോഗിക ബഹുമതികളോട് തൃപ്പൂണിത്തറ കണ്ടനാട്ടെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാരം നടക്കും. ഔദ്യോഗികമായ ബഹുമതികളോടെയാണ് ശ്രീനിവാസന്റെ സംസ്കാരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

Related Stories
Ishq Jalakar Song: സോഷ്യൽമീഡിയ മുഴുവൻ ധുരന്ധർ ബീറ്റ് മാത്രം, പഴയ പാത്രത്തിലെ പുതിയ വീഞ്ഞുപോലെ ഒന്ന്
Sreenivasan: ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ, ഭൗതികദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു
Sreenivasan movie sandesham: പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്…. സന്ദേശത്തിൽ പോളണ്ടെന്നു കേൾക്കുമ്പോൾ പ്രഭാകരൻ എന്തിനാകും ദേഷ്യപ്പെട്ടത്?
Remembering Sreenivasan: മലയാള സിനിമയെ ‘ബ്ലാക്ക് ഹ്യൂമര്‍’ പഠിപ്പിച്ച ഹെഡ്മാഷ്; ചിരിയുടെ ഇരുണ്ട മുഖം സമ്മാനിച്ച ശ്രീനിവാസന്‍ ശൈലി
Remembering Sreenivasan: ജീവിതാനുഭവങ്ങള്‍ ചാലിച്ച് ശ്രീനിവാസന്‍ എഴുതിയ കഥ; വാജ്‌പേയിയെയും പിടിച്ചുലച്ചു ആ മലയാള സിനിമ
Sreenivasan : ശ്രീനിവാസൻ കൈവയ്ക്കാത്ത മേഖല…. അങ്ങനെ ഒന്നുണ്ട്
ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ