AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

S P Venkatesh Demise: തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ! എസ്പിയുടെ വിയോഗത്തിൽ ഗായിക സുജാത‌

S P Venkatesh Demise: എസ്പി വെങ്കിടേഷന്റെ വിയോഗം സംഗീത ലോകത്തിലെ വലിയൊരു തീരാനഷ്ടമാണെന്നും സുജാത മാധ്യമത്തോട് പ്രതികരിച്ചു....

S P Venkatesh Demise: തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ! എസ്പിയുടെ വിയോഗത്തിൽ ഗായിക സുജാത‌
S P Venkatesh, Sujatha MohanImage Credit source: Instagram
Ashli C
Ashli C | Published: 03 Feb 2026 | 02:39 PM

സംഗീതസംവിധായകൻ എസ്പി വെങ്കിടേഷിന്റെ വിയോഗത്തിൽ അനുസ്മരിച്ച് ഗായിക സുജാത. തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരൻ ആണെന്നും അദ്ദേഹം പ്രേക്ഷകർക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് എന്നും സുജാത പറഞ്ഞു. എസ്പി വെങ്കിടേഷന്റെ വിയോഗം സംഗീത ലോകത്തിലെ വലിയൊരു തീരാനഷ്ടമാണെന്നും സുജാത മാധ്യമത്തോട് പ്രതികരിച്ചു.

സംവിധായക സംഗീത സംവിധായകനായ അദ്ദേഹം ഒരു ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പാട്ടുകളിൽ ഓർക്കസ്ട്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. അതുകൊണ്ടുതന്നെ പൂർണ്ണതയുള്ള പാട്ടുകളായിരുന്നു എസ്പിയുടെ പാട്ടുകളെല്ലാം തന്നെ എന്നും സുജാത അനുസ്മരിച്ചു. ചെന്നൈയിലെ സ്വന്തം വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് എസ് പി വെങ്കിടേഷ് അന്തരിച്ചത്. 70 വയസ്സായിരുന്നു.

തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം അവസാനം മുതൽ 90കളിൽ സൂപ്പർഹിറ്റായ പല സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചു. 1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലാണ് എസ്പി വെങ്കിടേശന്റെ ജനനം. മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷ് സംഗീതലോകത്തെത്തുന്നത്. മൂന്ന് വയസ് മുതൽ പിതാവിൻ്റെ ശിക്ഷണത്തിൽ മാൻഡലിൻ വായിക്കാൻ പഠിച്ചു.

Follow Us