Patriot Mammootty Video: ആവേശം വാനോളം; ‘പേട്രിയറ്റ്’ ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി – ചിത്രം ഏപ്രിൽ 23-ന് തിയേറ്ററുകളിൽ

Mammootty completes dubbing for Patriot : മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വൻ താരനിര തന്നെ പേട്രിയറ്റിൽ അണിനിരക്കുന്നുണ്ട്.

Patriot Mammootty Video: ആവേശം വാനോളം; പേട്രിയറ്റ് ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി - ചിത്രം ഏപ്രിൽ 23-ന് തിയേറ്ററുകളിൽ

Patriot Mammootty Video

Published: 

17 Feb 2026 | 03:09 PM

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റ്’ റിലീസിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടക്കുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡബ്ബിങ് നടപടികൾ പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പങ്കുവെച്ചു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള മെഗാസ്റ്റാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്.

ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മോഹൻലാൽ നേരത്തെ തന്നെ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയിരുന്നു. ഇതോടെ മലയാളത്തിന്റെ രണ്ട് മഹാനടന്മാരും ഒന്നിക്കുന്ന ഈ ചരിത്ര സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്.

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തെ വാർത്തകളിൽ നിറയ്ക്കുന്നത്. ഒരു അന്താരാഷ്ട്ര സ്പൈ ത്രില്ലറിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന പേട്രിയറ്റ്, ആഗോള നിലവാരത്തിലുള്ള സാങ്കേതിക തികവോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഇന്ത്യ കൂടാതെ ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളിലായാണ് ചിത്രീകരണം നടന്നത്. ശ്രീലങ്കൻ എയർഫോഴ്‌സിന്റെ സഹകരണത്തോടെ ചിത്രീകരിച്ച വമ്പൻ ആക്ഷൻ രംഗങ്ങൾ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.

മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വൻ താരനിര തന്നെ പേട്രിയറ്റിൽ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും മനുഷ് നന്ദൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എല്ലാ കാത്തിരിപ്പുകൾക്കും വിരാമമിട്ട് 2026 ഏപ്രിൽ 23-ന് ആൻ മെഗാ മീഡിയയിലൂടെ പേട്രിയറ്റ് ആഗോളതലത്തിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്