OM Movie Release: ക്ലാഷില്ലാതെ മമ്മൂട്ടി ധനുഷ് ചിത്രവും, നെറ്റ്ഫ്കിക്സിന് സ്ട്രീമിംഗ്

ധനുഷിനെ കൂടാതെ മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസിറുദ്ദീൻ ഷാ, മലയാളത്തിൽ നിന്നും ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒക്ടോബർ 15-നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ജയിലർ-2 ൻ്റെ റിലീസ് കൂടി കണക്കാക്കിയാണ് ചിത്രം നവംബർ 20-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുണ്ട്. താരനിരയിൽ മലയാളത്തിൽ നിന്നും മമ്മൂട്ടി മാത്രമല്ല എന്നതാണ് മറ്റൊരു സർപ്രൈസ്.

OM Movie Release: ക്ലാഷില്ലാതെ മമ്മൂട്ടി ധനുഷ് ചിത്രവും, നെറ്റ്ഫ്കിക്സിന് സ്ട്രീമിംഗ്

Mammootty Dhanush Movie Om

Published: 

06 Oct 2026 | 07:41 PM

2024 മുതൽ വാർത്തകൾ എത്തി തുടങ്ങിയതാണെങ്കിലും മമ്മൂട്ടി ധനുഷ് ചിത്രത്തിൻ്റെ യഥാർത്ഥ അവസ്ഥ എന്താണെന്നത് സംബന്ധിച്ച് ചില സംശയങ്ങൾ ബാക്കിയുണ്ടായിരുന്നു. നവംബർ 20-നാണ് ചിത്രത്തിൻ്റെ തീയ്യേറ്റർ റിലീസായി പരിഗണിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൻ്റെ ചില അപ്ഡേറ്റുകളും എത്തിയിരിക്കുന്നു. ചിത്രത്തിൻ്റെ ഒടിടി റൈറ്റസ് സംബന്ധിച്ച് തീരുമാനമായതാണ് വിവരം, രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനെ കൂടാതെ മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസിറുദ്ദീൻ ഷാ, മലയാളത്തിൽ നിന്നും ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒക്ടോബർ 15-നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ജയിലർ-2 ൻ്റെ റിലീസ് കൂടി കണക്കാക്കിയാണ് ചിത്രം നവംബർ 20-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുണ്ട്.

ഒടിടി ആർക്ക്

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരവും, വിവിധ എൻ്റർടെയിൻമെൻ്റ് പേജുകളിലെ അപ്ഡേറ്റുകളും പരിഗണിക്കുമ്പോൾ ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. എന്നാൽ സ്ട്രീമിംഗ് തീയ്യതി എന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ല. നവംബറിൽ റിലീസ് ചെയ്താൽ സ്വാഭാവികമായും, ജനുവരിയിലെങ്കിലും ചിത്രം ഒടിടിയിൽ എത്തിയേക്കുമെന്നാണ് വിവരം. ഇതിൻ്റെ തീയ്യതികൾ അണിയറ പ്രവർത്തകൻ സ്ഥിരീകരിച്ചിട്ടില്ല. ധനുഷ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ വണ്ടർ ബാർ, ആർ ടേക്ക് സ്റ്റുഡിയോസ് എന്നിവരുടെ ബാനറിലാണ് എത്തുന്നത്.

Also Read: ബെത്ലഹേം കുടുംബ യൂണിറ്റ് വന്നു; ഒക്ടോബറിൽ ഒടിടിയിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ

ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നതും, രാജ്കുമാർ പെരിയസ്വാമിയാണ്.ഒാമിൻ്റെ സംഗീതം നിർവ്വഹിക്കുന്നത് സായ് അഭയങ്കറാണ്. 2024 നവംബറിൽ ധനുഷ് നായകനാകുന്ന 55-ാമത്തെ ചിത്രമായ D55 എന്ന തലക്കെട്ടിലാണ് ചിത്രം പ്രഖ്യാപിച്ചത് . ഗോപുരം ഫിലിംസിൻ്റെ പിന്തുണയോടെ ആരംഭിച്ച ചിത്രം പിന്നീട് വണ്ടർബാർ ഫിലിംസിലേക്ക് മാറ്റി, ആർടേക്ക് സ്റ്റുഡിയോസ് സഹനിർമ്മാതാവായി ചേർന്നിരുന്നു.

പോസ്റ്റ് ഇങ്ങനെ

മമ്മൂട്ടിക്ക് റെക്കോർഡ് പ്രതിഫലം

റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 20 കോടിക്കും മുകളിലാണ് ചിത്രത്തിനായി മമ്മൂട്ടി വാങ്ങുന്ന പ്രതിഫലമെന്നാണ് വിവരം. എന്നാൽ ഇവയിൽ സ്ഥിരീകരണമില്ല. പൂജ ഹെഗ്ഡയേയും ചിത്രത്തിൽ പരിഗണിച്ചിരുന്നെന്നും പിന്നീട് താരം ഒഴിവായതായും വിവരമുണ്ട്.

English Summary

Mammootty Dhanush Starrer OM Movie will release on November to avoid clash with jailer. Movie’s streaming rights also sold to Netflix says Latest Reports from various Movie pages.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: പുറത്തും നീ എനിക്കൊരു ശല്യമായി മാറരുത്! കടൽ കൊമ്പനെ ഒഴിവാക്കി നോമിനേറ്റും ചെയ്ത് ഐശ്വര്യ
‘പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ‘രാസലീല’, സൈജു കുറുപ്പ് ശത്രുക്കൾ ഇല്ലാത്ത നടൻ’; കലാരഞ്ജിനി പറയുന്നത് കേൾക്കൂ…
Bigg Boss Malayalam Season 8: അണ്ണൻ തമ്പി വൈബിൽ ഷിജിനും കൊമ്പനും, ഹൗസിലെ പുതിയ കോംബോ
Jailer 2 Movie: ഇങ്ങനെ വേണം മോഹൻലാലിനെ പ്രസന്റ് ചെയ്യാൻ, മാത്യുവിന്റെ ലുക്ക് പൊളിച്ചെന്ന് സോഷ്യൽ മീഡിയ
Jailer 2 Movie: ആ കാറിലുള്ളത് ആരാ… ജയിലർ 2 ട്രെയിലറിൽ ഹൃത്വിക് റോഷനെ തിരഞ്ഞ് പ്രേക്ഷകർ
Upcoming Malayalam OTT Releases : ബെത്ലഹേം കുടുംബ യൂണിറ്റ് വന്നു; ഒക്ടോബറിൽ ഒടിടിയിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ