Mammootty D55 : എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ; ധനുഷ് ചിത്രത്തിൽ വില്ലനോ?

Mammootty Dhanush D55 Movie Updates : ശിവകാർത്തികേയൻ്റെ അമരൻ എന്ന സിനിമയുടെ സംവിധായകൻ രാജ്കുമാർ പെരിയസാമിയാണ് ചിത്രം ഒരുക്കുന്നത്. അമരനിലെ സായി പല്ലവി തന്നെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Mammootty D55 : എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ; ധനുഷ് ചിത്രത്തിൽ വില്ലനോ?

Mammootty, D55

Updated On: 

04 Feb 2026 | 08:26 PM

പേരൻപ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക്. ധനുഷിൻ്റെ ഏറ്റവും പുതിയ പ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അമരൻ എന്ന സിനിമയ്ക്ക് ശേഷം രാജ്കുമാർ പെരിയസാമിയാണ് ചിത്രം ഒരുക്കുന്നത്. സായി പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധനുഷിൻ്റെ വണ്ടർബാറാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഈ വർഷം ദീപാവലിയോട് അനുബന്ധിച്ച് തിയറ്ററിൽ എത്തിയേക്കും. 15 കോടിക്കാണ് മമ്മൂട്ടി സിനിമയുടെ ഭാഗമായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024 ആണ് ചിത്രം ആദ്യം പ്രഖ്യാപിക്കുന്നത്. മലർമലൈ എന്ന പ്രൊഡക്ഷൻ കമ്പനിയായിരുന്നു ധനുഷ് ചിത്രം ആദ്യ നിർമിക്കാനിരുന്നത്. പിന്നീട് സിനിമയുടെ എല്ലാ അവകാശം ധനുഷിൻ്റെ വണ്ടർബാർ സ്വന്തിമാക്കി. തുടർന്ന് ചിത്രത്തിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാൻ തീരുമനാമായത്. ഇതോടെ ബജറ്റ് ഉയർത്തുകയും ചെയ്തു. അതേസമയം സിനിമയുടെ സംഗീതം, ക്യാമറ തുടങ്ങിയ സാങ്കേതിക മേഖലയിൽ ആരൊക്കെയുണ്ടാകുമെന്നുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ആദ്യം ചിത്രത്തിൽ തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെ നായികയാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ പൂജയ്ക്ക് പകരം ചിത്രത്തിലേക്ക് സായി പല്ലവിയെ നായികയായി നിയമിച്ചു.  മാരി 2 സിനിമയ്ക്ക് ശേഷം ഇരുവരും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്