AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chatha Pacha: ‘ചത്താ പച്ച’യിൽ മമ്മൂട്ടിയുടെ കാമിയോ മോശം; സമൂഹമാധ്യമങ്ങളിൽ ബുള്ളറ്റ് വാൾട്ടറിന് വിമർശനം

Chatha Pacha Mammootty: ചത്താ പച്ച സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കാമിയോ റോൾ മോശമെന്ന് വിമർശനം. ബുള്ളറ്റ് വാൾട്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

Chatha Pacha: ‘ചത്താ പച്ച’യിൽ മമ്മൂട്ടിയുടെ കാമിയോ മോശം; സമൂഹമാധ്യമങ്ങളിൽ ബുള്ളറ്റ് വാൾട്ടറിന് വിമർശനം
ചത്താ പച്ചImage Credit source: Social Media
Abdul Basith
Abdul Basith | Published: 23 Jan 2026 | 03:46 PM

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ‘ചത്താ പച്ച, ദി റിങ് ഓഫ് റൗഡീസ്’ എന്ന സിനിമ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ തുടങ്ങിയവർ അഭിനയിച്ച സിനിമയിൽ മമ്മൂട്ടി ഒരു പ്രധാന കാമിയോ റോളിൽ അഭിനയിച്ചിരുന്നു. ബുള്ളറ്റ് വാൾട്ടർ എന്ന റോളിന് പക്ഷേ, സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളാണ് ലഭിക്കുന്നത്.

ബാബു ആൻ്റണിയെപ്പോലൊരാൾ അഭിനയിക്കേണ്ടിയിരുന്ന വേഷമായിരുന്നു ഇതെന്നാണ് പൊതുവായി ഉയരുന്ന അഭിപ്രായം. ഒരു ഫോഴ്സ്ഡ് കാമിയോ പോലെയാണ് ഇത് തോന്നിയതെന്നും സിനിമയുടെ സ്വാഭാവിക ഒഴുക്കിനെ ഈ കഥാപാത്രം തടയുന്നു എന്നും വിമർശനങ്ങളുണ്ട്. കഥാപാത്രത്തിൻ്റെ ലുക്ക്, ആക്ഷൻ, ഡയലോഗ് ഡെലിവറി തുടങ്ങി എല്ലാ കാര്യങ്ങളും വിമർശിക്കപ്പെടുകയാണ്.

Also Read: Adoor – Mammootty Movie: വർഷങ്ങൾക്കിപ്പുറം ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയും; സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു

സിനിമയിലുടനീളം ബുള്ളർ വാൾട്ടറിന് നൽകിയിരുന്ന ബിൽഡപ്പിനോട് നീതിപുലർത്താൻ ഈ കഥാപാത്രത്തിന് സാധിച്ചില്ല. അങ്ങനെ മമ്മൂട്ടിയെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞില്ല. മമ്മൂട്ടിക്ക് പകരം ബാബു ആൻ്റണി ആണെങ്കിൽ ഗംഭീരമായേനെ എന്നും സമൂഹമാധ്യമങ്ങൾ പറയുന്നു.

സനൂപ് തൈക്കൂടത്തിൻ്റെ തിരക്കഥയിൽ അദ്വൈത് നായർ അണിയിച്ചൊരുക്കിയ സിനിമയാണ് ചത്താ പച്ച. റിലീസിന് മുൻപ് തന്നെ സിനിമയെ ചുറ്റിപ്പറ്റി വൻ ഹൈപ്പ് നിലനിന്നിരുന്നു. ബോളിവുഡ് സംഗീതസംവിധായക ത്രയം ശങ്കർ – ഇഹ്സാൻ – ലോയ് ആദ്യമായി സംഗീതം നിർവഹിക്കുന്ന മലയാള സിനിമയാണ് ചത്താ പച്ച. ഇത് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടി ശ്രദ്ധേയമായ കാമിയോ റോളിൽ എത്തുന്നുണ്ടെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇഷാൻ ഷൗക്കത്ത്, സിദ്ധിഖ്, ലക്ഷ്മി മേനോൻ, മുത്തുമണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രൻ ക്യാമറയും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദാണ് പശ്ചാത്തല സംഗീതം.