AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adoor – Mammootty Movie: വര്‍ഷങ്ങള്‍ക്കിപ്പുറം ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയും; സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു

Adoor Mammootty Movie Titled Padayaatra: പദയാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലളിതമെങ്കിലും മനോഹരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ഇക്കാര്യം മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Adoor – Mammootty Movie: വര്‍ഷങ്ങള്‍ക്കിപ്പുറം ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയും; സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു
Mammootty Image Credit source: facebook
Sarika KP
Sarika KP | Updated On: 23 Jan 2026 | 11:50 AM

32 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ വിശ്വ വിഖ്യാത സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും മെ​ഗാസ്റ്റാർ മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പേരും പ്രഖ്യാപിച്ചിരിക്കുകയാണ്. പദയാത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലളിതമെങ്കിലും മനോഹരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ഇക്കാര്യം മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രവുമാണ് ഇത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അടൂരും കെ വി മോഹന്‍ കുമാറും ചേര്‍ന്നാണ്. ഭ്രമയുഗത്തിന് ശേഷം ഷഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read:പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍

അതേസമയം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇതിനു മുൻപ് അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് മറ്റ് മൂന്ന് ചിത്രങ്ങൾ. ഇതില്‍ അനന്തരത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അശോകന്‍ ആയിരുന്നു.