AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mentalist Aathi : 35 ലക്ഷം രൂപ തട്ടി, മെൻ്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയിൽ ജിസ് ജോയിയും

Mentalist Aathi Jis Joy Money Fraudulent Case : കൊച്ചിയിൽ വെച്ച് നടന്ന ഇൻസോംനിയ എന്ന പരിപാടിയുടെ പേരിൽ പണം തട്ടിയെന്നാണ് കേസ്. പരിപാടിയുടെ സംഘാടകനാണ് പരാതി നൽകിയിരിക്കുന്നത്.

Mentalist Aathi : 35 ലക്ഷം രൂപ തട്ടി, മെൻ്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയിൽ ജിസ് ജോയിയും
Mentalist Aathi, Jis JoyImage Credit source: Mentalist Aathi Instagram
Jenish Thomas
Jenish Thomas | Published: 23 Jan 2026 | 09:20 PM

കൊച്ചി : സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറും മെൻ്റലിസ്റ്റുമായ ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കെതിരെ പണം തട്ടിയെന്ന പേരിൽ കേസ്. 35 ലക്ഷം രൂപ തട്ടിയെന്ന് കൊച്ചി സ്വദേശി പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസാണ് മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ നാലാം പ്രതിയാണ് ജിസ് ജോയി.

കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഇൻസോംനിയ എന്ന പരിപാടിയുമായി ബന്ധപ്പെട്ട പണം തട്ടിയെന്നാണ് പരാതി. ലാഭം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുയെന്നാണ് പരാതിയിൽ പറയുന്നത്. നിക്ഷേപ തുകയോ അതിൻ്റെ ലാഭമോ ഇതുവരെ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ് സെൻട്രൽ പോലീസ് അറിയിച്ചു.

ALSO READ : Akhil Marar: ദീപക്കിന്റെ മരണത്തിൽ ഞാൻ മിണ്ടില്ല, അതിന് കാരണമുണ്ട്! അഖിൽ മാരാർ

അതേസമയം തനിക്ക് ഈ കേസുമായി യാതൊരു ബന്ധമില്ലെന്ന് സംവിധായകൻ ജിസ് ജോയി പ്രതികരിച്ചു. പരിപാടി സംവിധാനം ചെയ്തത് മാത്രമാണ് താൻ ചെയ്തതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സംവിധായകൻ പ്രതികരിച്ചു.