Melcow Pondicherry OTT : ശരിക്കും? മെൽക്കൗ പോണ്ടിച്ചേരി ഒടിടി അവകാശം; തിയറ്റർ റിലീസിന് മുന്നെ വിറ്റു പോയി

Melcow Pondicherry OTT Platform And Release Updates : നവാഗതനായ നിഖിൽ മോഹൻ ആണ് മെൽക്കൗ പോണ്ടിച്ചേരി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ് ശരത്ത് സഭ മറ്റ് പുതുമുഖങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Melcow Pondicherry OTT : ശരിക്കും? മെൽക്കൗ പോണ്ടിച്ചേരി ഒടിടി അവകാശം; തിയറ്റർ റിലീസിന് മുന്നെ വിറ്റു പോയി

Melcow Pondycherry OTT

Published: 

16 Nov 2026 | 07:06 PM

ഈ കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയ മലയാളം ചിത്രമാണ് മെൽക്കൗ പോണ്ടിച്ചേരി. ഒരു അവധി ആഘോഷത്തിൻ്റെ വൈബിൽ ഒരുക്കിയിരിക്കുന്ന ചിത്രം അത്രകണ്ട എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിട്ടില്ല എന്നതാണ് വാസ്തവം. സിനിമ ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റ് മുതൽമുടക്ക് തിരിച്ചുപിടിച്ചുയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സും, ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങളും മോശമല്ലാത്ത തുകയ്ക്ക് വിറ്റു പോയിട്ടുണ്ടെന്നാണ് മലയാളം സിനിമ ഇൻഡസ്ട്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മെൽക്കൗ പോണ്ടിച്ചേരി ഒടിടി

അതിശയകരമായിട്ടാണ് മെൽക്കൗ പോണ്ടിച്ചേരി സിനിമയുടെ ഒടിടി അവകാശം വിറ്റു പോയിരിക്കുന്നത്. സാധാരണയായി മലയാളം സിനിമകളുടെ ബോക്സ്ഓഫീസ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ ഡിജിറ്റൽ-സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരുന്നത്. അല്ലാത്തപക്ഷം അത്രയ്ക്ക് ഹൈപ്പ് ലഭിക്കുന്ന സിനിമയായിരിക്കണം. എന്നാൽ വേണ്ടത്ര ഹൈപ്പും ബോക്സ്ഓഫീസ് പ്രകടനവും ലഭിക്കാതെ പോയ മെൽക്കൗ പോണ്ടിച്ചേരിയുടെ ഒടിടി-സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോയത് ഇൻഡസ്ട്രിക്കുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ALSO READ : Upcoming OTT Releases : ദിലീപിൻ്റെ ബാന്ദ്ര, ജയിലർ 2, ദി തേർഡ് മർഡർ; ഇനിയുമുണ്ട് നവംബറിൽ ഒടിടി റിലീസുകൾ

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവരുടെ ചിത്രങ്ങൾ പോലും ബോക്സ്ഓഫീസിലെ ദയനീയ പ്രകടനത്തെ തുടർന്ന് ഒടിടിയിലും സാറ്റ്ലൈറ്റിലും വരാതെ പെട്ടിക്കുള്ളിൽ കിടപ്പുണ്ട്. അങ്ങനെയിരിക്കെയാണ് മെൽക്കൗ പോണ്ടിച്ചേരിയുടെ ഒടിടി അവകാശം വിറ്റു പോകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ജിയോ ഹോട്ട്സ്റ്റാണ് മെൽക്കൗ പോണ്ടിച്ചേരി സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിയോ സ്റ്റാറിൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യനെറ്റാണ് മെൽക്കൗ പോണ്ടിച്ചേരിയുടെ സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിട്ടുള്ളത്. എന്നാൽ ഇക്കാര്യം സിനിമയുടെ അണിയറപ്രവർത്തകരോ ഒടിടി പ്ലാറ്റ്ഫോമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിനിമ റിലീസായി 40 ദിവസം പിന്നിട്ടതിന് ശേഷം മാത്രമാണ് ഒടിടി റിലീസിന് സാധിക്കൂ.

മെൽക്കൗ പോണ്ടിച്ചേരി സിനിമ

അരുൺ ഗോപി എൻ്റർടെയ്മെൻ്റ്സ്, ജെസ്റ്റിൻ ആൻഡ് മാത്യു എൻ്റർടെയ്മെൻ്റ്സ് എന്നീ ബാനറുകളുടെ കീഴിൽ സംവിധായകൻ അരുൺ ഗോപിയും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മെൽക്കൗ പോണ്ടിച്ചേരി നിർമിച്ചിരിക്കുന്നത്. പ്രിൻസ് ആൻഡ് ഫാമിലി എന്ന ദിലീപ് ചിത്രത്തിൻ്റെ സഹരചയിതാവായ നിഖിൽ മോഹനാണ് മെൽക്കൗ പോണ്ടിച്ചേരി സിനിമ ഒരുക്കിയിരിക്കുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലീം, ശരത്ത് സഭ ഒപ്പം ചില സോഷ്യൽ മീഡിയ താരങ്ങളുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിട്ടുള്ളത്.

സനൂപ് തൈക്കൂടമാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിട്ടുള്ളത്. സനീഷ് സ്റ്റാൻലിയാണ് ഛായാഗ്രാഹകൻ. ഇലക്ട്രോണിക് കിളിയാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. പശ്ചാത്തല സംഗീതം ഒരുക്കിട്ടുള്ളത് ശ്രീരാഗ് സുരേഷാണ്. സാഗർ ദാസാണ് എഡിറ്റർ.

Loading...
Unable to load recommendations.
Follow Us
Related Stories
Sreenivasan: വെർജിനിറ്റി ശ്രീനിവാസന് ഭയങ്കര പ്രശ്നമായി! ആ മമ്മൂട്ടി സിനിമയുടെ കഥമാറ്റാൻ പോലും ചിന്തിച്ചു; കമൽ
Sai Pallavi: അമരനിലെ മലയാളം; ‘തമിഴ് സിനിമയാണ്, ബ്രോക്കൺ മലയാളം മതി എന്ന് സംവിധായകൻ പറഞ്ഞു’; വിവാദങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി
Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്
Ramayana Box Office Collection: റെക്കോർഡുകൾ കടപുഴക്കി ‘രാമായണ’; 11 ദിവസംകൊണ്ട് വാരിക്കൂട്ടിയത് 1,384 കോടി!
Ramayana Movie: രാമായണത്തിൽ ആ വരി മാത്രം 200 തവണ, താരത്തിൻ്റെ വെളിപ്പെടുത്തൽ
Bigg Boss season 8: ടോപ് 5-ൽ നിന്ന് താഴേക്കോ, കടൽ കൊമ്പന് സംഭവിക്കുന്നതെന്ത്?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?