AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Midhun Manuel Thomas: ‘ആട് മൂന്നില്‍ ഡാന്‍സുണ്ട്, ഐറ്റം സോങില്‍ അല്ല ഫോക്കസ് ചെയ്യുന്നത്’

Midhun Manuel Thomas clarifies rumors about Aadu 3: ആട് മൂന്നില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നും, മോഹന്‍ലാലിന്റെ വോയ്‌സ് ഓവറുണ്ടെന്നും, നിഖില വിമലിന്റെ ഐറ്റം ഡാന്‍സുണ്ടെന്നുമുള്ള തരത്തിലുള്ള പ്രചരണങ്ങള്‍ വ്യാപകമായിരുന്നു. അഭ്യൂഹങ്ങളെക്കുറിച്ച് വ്യക്തത വരുത്തുകയാണ് മിഥുന്‍ മാനുവല്‍ തോമസ്.

Midhun Manuel Thomas: ‘ആട് മൂന്നില്‍ ഡാന്‍സുണ്ട്, ഐറ്റം സോങില്‍ അല്ല ഫോക്കസ് ചെയ്യുന്നത്’
മിഥുൻ മാനുവൽ തോമസ്, ആട്‌ 3Image Credit source: Social Media
Jayadevan AM
Jayadevan AM | Published: 12 Mar 2026 | 11:06 AM

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. മാര്‍ച്ച് 19-നാണ് റിലീസ്. ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നും, മോഹന്‍ലാലിന്റെ വോയ്‌സ് ഓവറുണ്ടെന്നും, നിഖില വിമലിന്റെ ഐറ്റം ഡാന്‍സുണ്ടെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണങ്ങള്‍.

ഈ പ്രചരണങ്ങളെല്ലാം തള്ളി നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയിലേത് വ്യാജ പ്രചാരണമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലില്‍ വന്ന അഭിമുഖത്തിലൂടെയാണ് മിഥുന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

”ആട് 3-ല്‍ മമ്മൂക്കയില്ല. ലാലേട്ടന്റെ വോയ്‌സ് ഓവറുമില്ല. നിഖിലാ വിമലിന്റെ ഐറ്റം ഡാന്‍സ് ഇല്ല. ഈ സിനിമയില്‍ നിഖിലയില്ല. അത് എങ്ങനെയാണ് ആ വാര്‍ത്ത വരുന്നത്? ഒരു സുപ്രഭാതത്തില്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിഖില വിമല്‍ ആട് 3-ല്‍ ഐറ്റം ഡാന്‍സ് കളിക്കുന്നുണ്ടെന്ന് പ്രചരിച്ചു. രാവിലെ കണ്ണ് തുറന്നപ്പോള്‍ കുറേ കുറേ ടാഗും ഷെയറുമൊക്കെ കണ്ടു. എനിക്കൊന്നും മനസിലായില്ല. ഇനി അങ്ങനെയെങ്കില്‍ അങ്ങനെയെന്ന് ഞാനും വിചാരിച്ചു. വേറെ ബഹളങ്ങളില്‍ ആയതുകൊണ്ട് അതിന് മറുപടി കൊടുക്കാന്‍ പോയില്ല”-മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

Also Read: Vijay Babu: ‘നിഖില വിമല്‍ മികച്ച നടി; ആടു പോലൊരു സിനിമയില്‍ അത്തരമൊരു ഡാന്‍സ് കളിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ?’

ഡാന്‍സുണ്ട്

ആ സിനിമയില്‍ ഡാന്‍സുണ്ട്. അത് നിഖിലയുടേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാന്‍സ് ചെയ്യുന്നത് സര്‍പ്രൈസിങ് ആയിട്ടുള്ള ആളൊന്നുമല്ല. വേദികയാണ് കളിക്കുന്നത്. ഐറ്റം സോങില്‍ അല്ല നമ്മള്‍ ഫോക്കസ് ചെയ്യുന്നത്. വേദിക നല്ല ഡാന്‍സറാണ്. അവര്‍ ഉഗ്രന്‍ ഡാന്‍സാണ് കളിച്ചതെന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

 

Follow Us