‘പൂക്കി അജുവിനെ മിസ്സ് ചെയ്യുന്നു’ എന്ന് കമൻ്റുകൾ; മറുപടിയുമായി അജു വർഗീസ്

Fans Say They Miss 'Pookie Aju'; Aju Varghese Has the Perfect Response: സിനിമയിൽ നായക കാഥാപാത്രങ്ങൾ തിരഞ്ഞെടുക്കാതെ ക്യാരക്ടർ റോളുകൾ മാത്രം ചെയ്യുന്നതിന് പിന്നിലെ കാരണവും അജു വർഗീസ് തുറന്നുപറയുന്നുണ്ട്. അത്തരം ഉത്തരവാദിത്തങ്ങൾ താല്പര്യമുള്ള ആളല്ല താനെന്നാണ് അജു വർഗീസ് പറയുന്നത്

‘പൂക്കി അജുവിനെ മിസ്സ് ചെയ്യുന്നു’ എന്ന് കമൻ്റുകൾ; മറുപടിയുമായി അജു വർഗീസ്

അജു വർഗീസ്

Updated On: 

15 Jul 2026 | 09:05 PM

മലയാളികളെ ചിരിപ്പിച്ച നിരവധി താമശ കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ച അഭിനയതാവാണ് അജുവർഗീസ്. എന്നാൽ ഹാസ്യ കഥാപത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ സ്വഭാവ വേഷങ്ങളിലും അൽപ്പം വില്ലത്തരമുള്ള കഥാപാത്രങ്ങളായു അജു വർഗീസ് തിളങ്ങുന്നുണ്ട്. എന്നാൽ ഹാസ്യ വേഷങ്ങൾ കുറങ്ങതോടെ താരത്തെ അത്തരമൊരു വേഷത്തിൽ കാണാൻ ആഗ്രഹമുണ്ട് എന്ന് കമൻ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അത്തരം കമൻ്റുകൾക്ക് മറുപടി പറയുകയാണ് താരം ഇപ്പോൾ.

എം.എ നിഷാദ് സംവിധാനം ചെയ്ത ലർക്ക് എന്ന സിനിമയുടെ പ്രമ്നോഷൻ്റെ ഭാഗമായി മീഡിയ വണിന് നൽകിയ അഭിമുഖത്തിനിടെയാണ് ‘പൂക്കി അജുവിനെ മിസ്സ് ചെയ്യുന്നു’ എന്ന കമൻ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുണ്ടെന്ന് അവതാരക അജുവിനോട് പറഞ്ഞത്. പൂക്കി കഥാപാത്രങ്ങൾ ചെയ്തിരുന്ന സമയത്ത് പൂക്കി എന്നൊരു വാക്കുതന്നെ ഇല്ലായിരുന്നു എന്ന് അജു വർഗീസ് പറയുന്നു. അന്ന് സീര്യസ് കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഹാസ്യ കഥാപാത്രങ്ങൾ വേണമെന്ന് ആളുകൾ പറയുന്നു. രണ്ട് തരം കഥാപാത്രങ്ങളും ചെയ്യുന്നതിൽ ഒരു ബലൻസ് തീർച്ചയായും വേണമെന്ന് താരം പറയുന്നു.

സിനിമയിൽ നായക കാഥാപാത്രങ്ങൾ തിരഞ്ഞെടുക്കാതെ ക്യാരക്ടർ റോളുകൾ മാത്രം ചെയ്യുന്നതിന് പിന്നിലെ കാരണവും അജു വർഗീസ് തുറന്നുപറയുന്നുണ്ട്. അത്തരം ഉത്തരവാദിത്തങ്ങൾ താല്പര്യമുള്ള ആളല്ല താനെന്നാണ് അജു വർഗീസ് പറയുന്നത്. “ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മടിയുള്ള ആളാണ് ഞാൻ ക്യരക്ടർ റോളുകളാകുമ്പോൾ ഉത്തരവാദിത്തം കുറവാണ്. പിന്നെ നമുക്ക് രൂപത്തിൽ പല തരത്തിൽ മാറ്റം വരുത്തുകയും ചെയ്യാം” അജു വർഗീസ് പറയുന്നു.

Also Read: ദിലീപല്ല, ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പിന്റെ തലവന്‍ അജു വര്‍ഗീസ്!

സിനിമയിലെ കഥാപാത്രത്തെ കുറിച്ചും അജു വർഗീസ് വിശദീകരിക്കുന്നുണ്ട്. ഇതുവരെ ചെയ്യാത്ത തരത്തിൽ വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ലർക്ക് എന്ന സിനിമയിൽ അവതരിപ്പിക്കുന്നത് എന്ന് താരം പറയുന്നു. ഒരു ട്രൈബൽ ഉദ്യോഗസ്ഥനായാണ് സിനിമയിൽ വേഷമിടുന്നത്. സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്, എന്നാൽ ഒരു മുഴുനീളെ കഥാപാത്രമല്ല. കഥാപാത്രത്തിൻ്റെ ദൈർഘ്യത്തെക്കാൾ ഉപരി തനിക്ക് എന്ത് ചെയ്യാനാകും എന്നാണ് ഇപ്പോൾ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ചിന്തിക്കാറ് എന്ന് അജു വർഗീസ് പറയുന്നു.

അടുത്തകാലത്തായി കേരളത്തിലെ മലയോര പ്രദേശങ്ങളിൽ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നായ മനുഷ്യ-വന്യമൃഗ സംഘർഷങ്ങളെ അടിസ്ഥാനമാക്കി എം.എ നിഷാദ് സംവിധാനം ചെയ്ത സിനിമയാണ് ലർക്ക്. പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നുപറയുന്ന സിനിമയാണ് ലർക്ക് എന്ന് സംവിധായകൻ നിഷാദ് പറയുന്നു.

English Summary

Actor Aju Varghese responded to fans missing his comedic “Pookki Aju” roles, noting that when he did them, audiences urged him to try serious characters. While promoting his upcoming movie Lark, where he plays a tribal officer, Aju explained he prefers character roles over lead roles to avoid heavy responsibilities and explore diverse appearances.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്