Mohanlal: ‘ ഇന്ത താടി ഇരുന്താൽ പ്രച്നമായേക്കാം…; സേനാ ചടങ്ങിലെത്തിയത് ചട്ടം ലംഘിച്ച്; മോഹന്‍ലാലിനെതിരേ വിമര്‍ശനം

Mohanlal Beard Controversy: സൈനിക യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൃത്യമായ ഉപദേശം നല്‍കണമെന്ന ആവശ്യവുമായി നാവികസേന മുന്‍മേധാവി റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശ് രംഗത്തെത്തി.

Mohanlal:  ഇന്ത താടി ഇരുന്താൽ പ്രച്നമായേക്കാം...; സേനാ ചടങ്ങിലെത്തിയത് ചട്ടം ലംഘിച്ച്; മോഹന്‍ലാലിനെതിരേ വിമര്‍ശനം

Mohanlal

Published: 

11 Oct 2025 | 10:09 AM

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരനേട്ടത്തില്‍ കരസേനയുടെ ആദരം ഏറ്റുവാങ്ങാനെത്തിയ മോഹൻലാലിനെതിരെ വിമർശനം. സൈനിക യൂണിഫോമിലെത്തിയ താരം വേഷം ധരിക്കുമ്പോഴുള്ള പെരുമാറ്റചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സൈനിക യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൃത്യമായ ഉപദേശം നല്‍കണമെന്ന ആവശ്യവുമായി നാവികസേന മുന്‍മേധാവി റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശ് രംഗത്തെത്തി. സമാന വിമർശനം പല മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉയർത്തി.

ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് സായുധ സേനയിൽ ഓണററി റാങ്ക് ലഭിച്ച വിശിഷ്ട സിവിലിയന്മാർക്ക്, സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണം എന്നതിനെക്കുറിച്ച് സേന ആസ്ഥാനത്ത് നിന്ന് കൃത്യമായ ഉപദേശം ലഭിക്കണം എന്നായിരുന്നു അഡ്മിറല്‍ അരുണ്‍ പ്രകാശം സംഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പങ്കുവച്ചത്. മോഹൻലാലിനെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നൽകി ആദരിച്ചിരുന്ന പോസ്റ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Also Read:ബോക്സ്ഓഫീസ് തൂക്കാൻ വീണ്ടും മോഹന്‍ലാല്‍ എത്തുന്നു! പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു

താടി വടിക്കാതെ യൂണിഫോം ധരിച്ച് ചടങ്ങിൽ എത്തിയതാണ് വിമര്‍ശനത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടിവടിച്ചിരിക്കണമെന്നാണ് ചട്ടം. സിഖ് വിഭാഗക്കാര്‍ക്കുമാത്രമാണ് താടിവെക്കുന്നതില്‍ ഇളവുള്ളത്.

ഇതിനു പുറമെ മോഹൻലാലിനു നൽകിയ ആദരത്തിലും വിമർശനമുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി -ലഫ്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് ആര്‍മിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് കരസേനാ മേധാവി സമ്മാനിച്ചതിലാണ് വിമർശനം. ഈ ആദരത്തിനായി മുഴുവന്‍ സമയ സൈനികര്‍ ചോരയും നീരും കൊടുക്കേണ്ടിവരുന്നിടത്ത് മോഹന്‍ലാലിന് എങ്ങനെയാണ് സൗജന്യമായി കൊടുക്കുന്നതെന്ന് വിങ് കമാന്‍ഡര്‍ മുഹമ്മദ് മുജീബ് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തി കരസേന മേധാവിയുമായി മോഹനലാൽ കൂടിക്കാഴ്ച നടത്തിയത്. ഇവിടെ വച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ഈ അംഗീകാരത്തില്‍ അഭിമാനിക്കുന്നതായി മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.

 

Related Stories
Vijay: ‘ഇതൊക്കെ ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണ്’; മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് വിജയ്
Rena Fathima: ട്രെയിൻ ബെർത്തിന് മുകളിൽ കയറിയിരുന്ന് സ്വയം ഭോഗം ചെയ്യുന്ന യുവാവ്; ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് റെന ഫാത്തിമ
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്