AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘വളരെക്കാലം ഞാൻ സ്ത്രീ ആയിട്ടാണ് ഇന്ത്യക്ക് പുറത്ത് ജീവിച്ചത്, ഒരാൾ അത് കണ്ടുപിടിച്ചു’; മോഹൻലാൽ

Mohanlal Shares His Travel Experiences: താൻ വളരെക്കാലം ഒരു സ്ത്രീ ആയിട്ടാണ് പുറം രാജ്യങ്ങളിൽ ജീവിച്ചത്. ആരോടും പറയേണ്ട ഇതൊന്നുമെന്നും തമാശയായി നടൻ പറഞ്ഞു.

Mohanlal: ‘വളരെക്കാലം ഞാൻ  സ്ത്രീ ആയിട്ടാണ് ഇന്ത്യക്ക് പുറത്ത് ജീവിച്ചത്, ഒരാൾ അത് കണ്ടുപിടിച്ചു’; മോഹൻലാൽ
Mohanlal , Wife Suchitra Mohanlal Image Credit source: instagram
Sarika KP
Sarika KP | Published: 11 Oct 2025 | 11:26 AM

രാജ്യമെമ്പാടും ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ മോഹൻലാൽ. മികച്ച സിനിമകൾ സമ്മാനിച്ച് മലയാള സിനിമയ്ക്ക് ലോകശ്രദ്ധ നൽകാൻ ലാൽ ചിത്രത്തിനു സാധിച്ചു. ഇന്നും ആ അത്ഭുതം തുടരുകയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം മാറി ഒരു സാധാരണക്കാരനെ പോലെ ജീവിക്കാൻ ആ​ഗ്രഹിക്കുന്ന ഒരാളാണ് മകൻ പ്രണവ്. താരപുത്രനെന്ന പ്രിവിലേജുകൾ ഒന്നും അനുഭവിക്കാൻ നിൽക്കാതെ ലോകം ചുറ്റുകയാണ് താരപുത്രൻ. എന്നാൽ‌ ആ യാത്ര പ്രേമം പ്രണവിന് ലഭിച്ചത് അച്ഛൻ മോ​ഹൻലാലിൽ നിന്ന് തന്നെയാണ്. മകനെ പോലെ യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ് മോഹൻലാലും.

സിനിമ ഷൂട്ടിങ്ങിന്റെ അവധി സമയങ്ങളിൽ ഭാര്യയുമായി യാത്ര പോകുന്ന മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എല്ലാ വർഷവും പുതിയ പുതിയ രാജ്യങ്ങളിലേക്ക് കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമൊല്ലാം നടൻ യാത്രകൾ പോകാറുണ്ട്. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനും പ്രണവിനെ പോലെ ഒരു സഞ്ചാരിയായി മാറുമായിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ യാത്ര അനുഭവത്തെ കുറിച്ച് മോഹൻലാൽ മുൻപൊരിക്കൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെക്കാലം സ്ത്രീ ആയിട്ടാണ് താൻ ഇന്ത്യക്ക് പുറത്ത് ജീവിച്ചതെന്നാണ് നടൻ പറയുന്നത്. ഇത് പിന്നീട് ഒരാൾ കണ്ടുപിടിച്ചുവെന്നും മോഹൻലാൽ പറയുന്നു. കൈരളി ടിവിക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലായിരുന്നു രസകരമായ അനുഭവം നടൻ വെളിപ്പെടുത്തിയത്.

Also Read:‘ ഇന്ത താടി ഇരുന്താൽ പ്രച്നമായേക്കാം…; സേനാ ചടങ്ങിലെത്തിയത് ചട്ടം ലംഘിച്ച്; മോഹന്‍ലാലിനെതിരേ വിമര്‍ശനം

അമേരിക്കൻ യാത്ര അനുഭവങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. താൻ അമേരിക്കയിൽ ഒരുപാട് തവണ യാത്ര നടത്തിയിട്ടുണ്ടെന്നും 1983 മുതൽ അമേരിക്കയിലേക്ക് ഇടയ്ക്കിടെ യാത്ര പോകുന്നുണ്ടെന്നും നടൻ പറഞ്ഞു. അവധിക്കാലം ആഘോഷിക്കാൻ വേണ്ടിയാണ് താൻ അമേരിക്കയിൽ കൂടുതലും പോകുന്നത്. ഒരു മാസമോ രണ്ട് മാസമോ കഴിഞ്ഞാൽ തിരികെ വരും. കാരണം എന്ത് തന്നെയായാലും നമ്മൾ വളർന്ന നാട് തന്നെയാകും എല്ലാവർക്കും കൂടുതൽ പ്രിയമെന്നാണ് മോഹൻലാൽ പറയുന്നത്. പുറം രാജ്യങ്ങളിലെ യാത്രകൾക്കിടയിൽ വളരെ രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് പറയാൻ പറഞ്ഞാൽ വളരെക്കാലം താൻ ഇന്ത്യയ്ക്ക് പുറത്ത് ഒരു സ്ത്രീയായിട്ടാണ് ജീവിച്ചതെന്ന് പറയാമെന്നാണ് മോഹൻലാൽ പറയുന്നത്.

കാരണം തന്റെ പാസ്പോർട്ടിൽ സെക്സ് എന്നുള്ളിടത്ത് എമ്മിന് പകരം എഫ് എന്നായിരുന്നു പ്രിന്റ് ചെയ്തിരുന്നത്. അതൊരു വലിയ മിസ്റ്റേക്ക് തന്നെയാണ്. പക്ഷെ അറിയാതെ സംഭവിച്ചതാണ്. വളരെ കാലത്തിനുശേഷം ഒരാളാണ് ആ തെറ്റ് കണ്ടുപിടിച്ചതെന്നും പാസ്പോർട്ട് നോക്കിയശേഷം അയാൾ തന്നെ നോക്കി ഫീമെയിൽ എന്ന് പ്രിന്റ് ചെയ്തത് കാണിച്ച് തന്നു.ഞാൻ ഒരു പുരുഷനാണെന്ന് മറുപടി പറഞ്ഞു. താൻ വളരെക്കാലം ഒരു സ്ത്രീ ആയിട്ടാണ് പുറം രാജ്യങ്ങളിൽ ജീവിച്ചത്. ആരോടും പറയേണ്ട ഇതൊന്നുമെന്നും തമാശയായി നടൻ പറഞ്ഞു.