Mohanlal: ‘എന്റെ മക്കൾ വലിയ അഭിനേതാക്കളാകണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല, നന്നായി ചെയ്താൽ അവർക്ക് കൊള്ളാം’; മോഹൻലാൽ

Mohanlal About Vismaya and Pranav: അഭിനയിക്കണമെന്ന ആഗ്രഹം വിസ്മയ പങ്കുവെച്ച സമയത്താണ് ജൂഡ് ആന്തണിയുടെ കഥ കേട്ട് ഇഷ്ടമാകുന്നതെന്ന് മോഹൻലാൽ പറയുന്നു. മാർഷ്യൽ ആർട്‌സ്, ചിത്രരചന തുടങ്ങി ഒരുപാട് കാര്യങ്ങൾ പഠിച്ചയാളാണ് വിസ്മയായെന്നും നടൻ പറയുന്നു.

Mohanlal: എന്റെ മക്കൾ വലിയ അഭിനേതാക്കളാകണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല, നന്നായി ചെയ്താൽ അവർക്ക് കൊള്ളാം; മോഹൻലാൽ

മോഹൻലാൽ

Published: 

21 Aug 2025 | 10:11 AM

നടൻ മോഹൻലാലിൻറെ മകൾ വിസ്മയയുടെ സിനിമാലോകത്തേക്കുള്ള കടന്നുവരവ് സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ ചർച്ചയായിരുന്നു. ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി അഭിനയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

ഇപ്പോഴിതാ, മകൾ വിസ്മയയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. അഭിനയിക്കണമെന്ന ആഗ്രഹം വിസ്മയ പങ്കുവെച്ച സമയത്താണ് ജൂഡ് ആന്തണിയുടെ കഥ കേട്ട് ഇഷ്ടമാകുന്നതെന്ന് മോഹൻലാൽ പറയുന്നു. മാർഷ്യൽ ആർട്‌സ്, ചിത്രരചന തുടങ്ങി ഒരുപാട് കാര്യങ്ങൾ പഠിച്ചയാളാണ് വിസ്മയായെന്നും നടൻ പറയുന്നു. തന്റെ മക്കൾ വലിയ അഭിനേതാക്കളാകണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ഇതെല്ലാമൊരു ഭാഗ്യമാണെന്നും നടൻ കൂട്ടിച്ചേർത്തു. ന്യൂസ്18 മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസ്മയ ആക്ടിങ് സ്‌കൂളിലൊക്കെ പഠിച്ചയാളാണെന്ന് മോഹൻലാൽ പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന് അവരൊരു താത്പര്യം പ്രകടിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യണമെന്ന് പറഞ്ഞില്ലെന്നും ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹമേ പറഞ്ഞിട്ടുള്ളൂവെന്നും മോഹൻലാൽ പറയുന്നു. പ്രണവ് സിനിമയിൽ അഭിനയിച്ചത് കൊണ്ടായിരിക്കാം വിസ്മയയ്ക്കും അങ്ങനെ തോന്നിയതെന്നും നടൻ പറഞ്ഞു.

‘എനിക്കും സിനിമ ചെയ്യാൻ സമയമായി, ഞാൻ തയ്യാറാണ്’ എന്ന് വിസ്മയ പറഞ്ഞപ്പോഴാണ് ഈ സിനിമ ഉണ്ടായത്. ജൂഡ് ആന്തണിയുടെ ഒരു കഥ ഇവർക്ക് വളരെ ചേരുന്നതായി തോന്നി. മാർഷ്യൽ ആർട്‌സുമായി ബന്ധമുള്ള ഒരു കഥയാണ്. ആ കഥ ഞങ്ങൾ കേട്ടപ്പോൾ ഈ സിനിമയുണ്ടായി. പ്രണവും അങ്ങനെയായിരുന്നു. സ്‌കൂളിലെ ബെസ്റ്റ് ആക്ടറൊക്കെയായിരുന്നു. പക്ഷേ, അഭിനയത്തോട് വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒരുഘട്ടം വന്നപ്പോൾ സിനിമയിൽ അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും മോഹൻലാൽ പറയുന്നു.

ഒരാൾ സിനിമയിലെത്തിയെന്ന് കരുതി അയാളുടെ മകനോ മകളോ സിനിമയിൽ എത്തണമെന്ന് നിർബന്ധമില്ല. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസും മറ്റ് സൗകര്യങ്ങളുമെല്ലാം ഉള്ളതുകൊണ്ടാണ് തങ്ങൾക്ക് അവർക്കായി സിനിമ ചെയ്തു കൊടുക്കാൻ സാധിക്കുന്നത്. മോഹൻലാലിന്റെ മകളായതുകൊണ്ട് മാത്രം അവർക്ക് നാളെ ഒരു സിനിമ കിട്ടില്ല. അവർ സ്വയം തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവർ ആവേശത്തിലാണോ എന്ന കാര്യമൊന്നും തനിക്കറിയില്ല. അങ്ങനെയായിരിക്കുമെന്ന് കരുതുന്നുവെന്ന് മോഹൻലാൽ പറയുന്നു. നമ്മുടെ കുടുംബമെല്ലാം സിനിമയുമായി അടുത്ത ബന്ധമുള്ളവരാണ്. ഭാര്യയുടെ കുടുംബമൊക്കെ സിനിമയുമായി ബന്ധപ്പെട്ടവരായതുകൊണ്ട് അതിലെ ആവേശം എനിക്കത്ര അറിയില്ല. നന്നായി ചെയ്താൽ അവർക്ക് കൊള്ളാം. തന്റെ മകനും മകളും വലിയ അഭിനേതാക്കളാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും. ഇതെല്ലാമൊരു ഭാഗ്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Related Stories
Avantika Mohan: ‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ’? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക
Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം