Mohanlal L368: ഞാൻ സംവിധായകൻ പറയുന്നത് കേട്ട് ചെയ്യും, L368 നല്ല സിനിമയായി വരും – പുതിയ ചിത്രത്തെക്കുറിച്ച് മോഹൻലാൽ

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ സിനിമ L 368 ന് തുടക്കം. സിനിമയുടെ പൂജ ഇന്ന് നടന്നു. പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടാണ് മോഹൻലാലിന്റെ 368 മത് ചിത്രം എന്ന നിലയിൽ എൽ 386 എന്ന് പുതിയ പ്രോജക്ട് അറിയപ്പെടുന്നത്. കൊച്ചിയിൽ നടന്ന പൂജ ചടങ്ങ് മലയാള സിനിമ മേഖലയിലെ പ്രമുഖരുടെ സംഗമ വേദിയായി മാറി.

Mohanlal  L368: ഞാൻ സംവിധായകൻ പറയുന്നത് കേട്ട് ചെയ്യും, L368  നല്ല സിനിമയായി വരും - പുതിയ ചിത്രത്തെക്കുറിച്ച് മോഹൻലാൽ

Mohanlal, L368 Movie

Updated On: 

30 Oct 2026 | 05:13 PM

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ സിനിമ L 368 ന് തുടക്കം. സിനിമയുടെ പൂജ ഇന്ന് നടന്നു. പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടാണ് മോഹൻലാലിന്റെ 368 മത് ചിത്രം എന്ന നിലയിൽ എൽ 386 എന്ന് പുതിയ പ്രോജക്ട് അറിയപ്പെടുന്നത്. കൊച്ചിയിൽ നടന്ന പൂജ ചടങ്ങ് മലയാള സിനിമ മേഖലയിലെ പ്രമുഖരുടെ സംഗമ വേദിയായി മാറി. പുതിയ ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും മോഹൻലാൽ പൂജ വേദിയിൽ സംസാരിച്ചില്ല എങ്കിലും ആരാധകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന വാക്കുകൾ ആണ് അദ്ദേഹം പങ്കുവെച്ചത്.

സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ മുതൽ ഇപ്പോൾ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം വരെ തങ്ങൾ ഒരുമിച്ചാണ് ചെയ്തത് എന്ന് പറഞ്ഞ മോഹൻലാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പവും സിനിമ ചെയ്യാൻ പോകുന്നതിന്റെ സന്തോഷവും പങ്കുവെച്ചു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു സിനിമയായി ഇത് മാറാനാണ് സാധ്യത എന്നും സിനിമയുടെ കഥയെക്കുറിച്ചും മറ്റു വിവരങ്ങളെ കുറിച്ചും പറയുന്നില്ല എന്നും ആ കാര്യങ്ങളെല്ലാം സംവിധായകനാണ് പറയേണ്ടത് എന്നും മോഹൻലാൽ പൂജ വേദിയിൽ വ്യക്തമാക്കി. സംവിധായകൻ പറയുന്നതുപോലെ ചെയ്യുന്ന ഒരാളാണ് താനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Also Read:  750 കോടിയും പിന്നിട്ട് ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ ഷോ, ഇനി 1000 കോടി ക്ലബ്ബിലേക്ക്

വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം അനൂപ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. നിലവിൽ 368 എന്നാണ് പേര് നൽകിയിരിക്കുന്നതെങ്കിലും വൈകാതെ തന്നെ സിനിമയുടെ യഥാർത്ഥ പേര് നിശ്ചയിക്കുമെന്ന് സംവിധായകൻ പറഞ്ഞു. മുകേഷ്, സംഗീത് പ്രതാപ് തുടങ്ങിയ വലിയ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ പ്ലോട്ട് എന്താണ് എന്നതിനെ സംബന്ധിച്ച് ഇതുവരെ അണിയറ പ്രവർത്തകർ അപ്ഡേറ്റുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

ഷഹനാദ് ജലാലാണ് സിനിമയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ബിനു ജോർജ് അലക്സാണ്ടർ നിർമ്മിക്കുന്ന സിനിമയിൽ ആക്ഷനും പ്രാധാന്യം ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം നിലവിൽ അടുത്തുതന്നെ പുറത്തിറങ്ങാൻ ഇരിക്കുന്ന പ്രധാന സിനിമ തരുൺമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ്. ഇപ്പോൾ തീയേറ്ററുകൾ വൻ വിജയമായി മുന്നേറുന്ന ജയിലർ 2 ൽ മികച്ച കാമിയോ വേഷത്തെയും മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്.

English Summary

Work has begun on a new film starring Mohanlal. The pooja for the project, tentatively referred to as L 368, took place today. The film, which is yet to be titled, is being directed by Anoop Sathyan son of the renowned director Sathyan Anthikad. It is called L 368 because it marks Mohanlal’s 368th film.

Loading...
Unable to load recommendations.
Follow Us
Related Stories
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
പ്രോയ്ക്ക് ഒപ്പം നിൽക്കും! വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം