AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Santhivila Dinesh: “മോഹൻലാലിനെ പോലെയുള്ള ഒരാൾ ഈ നാണംകെട്ട പരിപാടിക്ക് പോകരുത്”; ബിഗ് ബോസിനെതിരെ ശാന്തിവിള ദിനേശ്

Santhivila Dinesh Criticizes Bigg Boss Malayalam: സമൂഹത്തിൽ നിലവാരമില്ലാത്തവരായിരിക്കണം എന്നതാണ് ബിഗ് ബോസിലേക്ക് ആളുകളെ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം എന്ന് ശാന്തിവിള ദിനേശ് വിമർശനം ഉന്നയിക്കുന്നു. ബിഗ് ബോസിൽ ജയിച്ചിട്ടുള്ള മന്യനായ ആരെങ്കിലും ഉണ്ടോ. ഒരാളെ പോലു ചൂണ്ടിക്കാണിക്കാനാകില്ല. ബിഗ് ബോസിൽ പോകുന്നവർ ക്രിമിനലായി മാറും എന്നുപോലും അദ്ദേഹം പറയുന്നു.

Santhivila Dinesh: “മോഹൻലാലിനെ പോലെയുള്ള ഒരാൾ ഈ നാണംകെട്ട പരിപാടിക്ക് പോകരുത്”; ബിഗ് ബോസിനെതിരെ ശാന്തിവിള ദിനേശ്
ശാന്തിവിള ദിനേശ്, മോഹൻലാൽ Image Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 30 Oct 2026 | 12:38 PM

ബിഗ് ബോസിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ശാന്തിവിള ദിനേശ്. കഠിനമായ ജിവിത സാഹചര്യങ്ങളുള്ള ആളാണ് താനെങ്കിലും ഒരു കോടി രൂപ മുൻകൂറായി നൽകാം എന്ന് പറഞ്ഞാൽ പോലും ബിഗ് ബോസിൽ പോകില്ലെന്നും. അത്ര നിലവാരമില്ലാത്ത പരിപാടിയാണ് ബിഗ് ബോസ് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ‘മൈ മീഡിയ ഒറിജിനൽസ്’ എന്ന് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അവതാരകൻ മോഹൻലാലിനെ ഉൾപ്പടെ വിമർശിച്ച് ശാന്തിവിള ദിനേശ് രംഗത്തെത്തിയത്.

താനോ വീട്ടുകാരോ ബിഗ് ബോസ് കാണാറില്ല, ബിഗ് ബോസിലേക്ക് വിളിച്ചേക്കും എന്ന് സൂചന ലഭിച്ചപ്പോൾ തന്നെ എത്ര പണം നൽകിയാലും പോകില്ല എന്ന് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട് എന്നും ശാന്തിവിള ദിനേശ് പറഞ്ഞൂ. “മോഹൻലാലിനെ പോലെ സമൂഹത്തിന് മുന്നിൽ ഇത്രയധികം പേരുള്ള മനുഷ്യൻ ഈ നാണംകെട്ട പ്രോഗ്രാമിൻ്റെ അവതാരകനാകാമോ” എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഏത് താരവുമാകട്ടെ അഭിമാനത്തിത്തിൻ്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ ബിഗ് ബോസിൽ അവതാരകനായി പോകാൻ പാടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞൂ.

സമൂഹത്തിൽ നിലവാരമില്ലാത്തവരായിരിക്കണം എന്നതാണ് ബിഗ് ബോസിലേക്ക് ആളുകളെ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം എന്ന് ശാന്തിവിള ദിനേശ് വിമർശനം ഉന്നയിക്കുന്നു. ബിഗ് ബോസിൽ ജയിച്ചിട്ടുള്ള മന്യനായ ആരെങ്കിലും ഉണ്ടോ. ഒരാളെ പോലു ചൂണ്ടിക്കാണിക്കാനാകില്ല. ബിഗ് ബോസിൽ പോകുന്നവർ ക്രിമിനലായി മാറും എന്നുപോലും അദ്ദേഹം പറയുന്നു.

Also Read: Bigg Boss Malayalam Season 8: ജയിൽ നോമിനേഷനിടയിലും നാടകീയ രം​ഗങ്ങൾ, ഹൗസിലെ അടി തുടരുന്നു

സമൂഹത്തിന് ബിഗ് ബോസ് കൊടുക്കുന്ന സന്ദേശം എന്താണ് എന്ന് ചോദിച്ച ശാന്തിവിള ദിനേശ് മോഹൻലാലിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. “ഏത് പെണ്ണ് പിണങ്ങി പോകുമ്പോഴും അവൾ ചീത്ത വിളിച്ചിട്ടല്ലേ ഇറങ്ങിപ്പോകുന്നത്. അത് കണ്ടാൽ എന്ത് മേസേജാണ് നിങ്ങൾക്ക് കിട്ടുന്നത്. നീല ലുങ്കിലും നീല ഉടുപ്പും ഒക്കെയിട്ട്,,ഈ മോഹൻലാലിന് നാണമില്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്. അഞ്ച് തലമുറക്കുള്ളത് ഇയാൾ ഉണ്ടാക്കിയിട്ടില്ലേ, അതിൻ്റെ അമ്പതിരട്ടി അമ്മായിയച്ഛൻ ബാലാജി ഉണ്ടാക്കിക്കൊടുത്തില്ലേ” ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ലെഫ്റ്റ്നൻ്റ് കേണലാണ് മോഹൻലാൽ, ഡോക്ടറേറ്റ് ഉണ്ട്, പത്മഭൂഷൻ ലഭിച്ചിട്ടുള്ളയാളാണ്, ദാദസാഹിബ് ഫാൽകെ പുരസ്കരം നേടിയിട്ടുണ്ട്. അദ്ദേഹത്തെ പോലെയുള്ള ഒരാളാണ് ഇത്തരം നിലവാരമില്ലാത്ത ഒരു പരിപാടിയുടെ ഭാഗമാകുന്നത്. ഒരു കാരണവശാലും താൻ ബിഗ് ബോസ് പോലെ ഒരു പരിപാടിയിൽ പങ്കെടുക്കില്ല എന്നും അങ്ങനെ വന്നാൽ അഖിൽ മാരാരെ പോലെയുള്ളവരുടെ നിലവാരത്തിലേക്ക് താൻ പോകേണ്ടിവരും എന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

English Summary

Director Santhivila Dinesh heavily criticized Bigg Boss Malayalam, calling it a “shameless” show that degrades participants. He openly questioned why a highly respected actor like Mohanlal hosts such a low-standard program.

Follow Us