AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് ഒരു കുഞ്ഞിന്റെ മനസ്സാണ്’; മോഹൻലാൽ

Mohanlal about Bharath Gopi: വൈവിധ്യമായ ഒട്ടനവധി വേഷങ്ങളാൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഭരത് ​ഗോപി. അദ്ദേഹത്തെ പറ്റി മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്.

Mohanlal: ‘അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് ഒരു കുഞ്ഞിന്റെ മനസ്സാണ്’; മോഹൻലാൽ
nithya
Nithya Vinu | Published: 19 May 2025 11:21 AM

മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നാല് പതിറ്റാണ്ടിലധികമായ അഭിനയ ജീവിതത്തിൽ അദ്ദേഹം പകർന്നാടാത്ത വേഷങ്ങളില്ല. നിരവധി സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ചും കരയിപ്പിച്ചും ലാലേട്ടന്റെ അഭിനയ അത്ഭുതം തുടരുകയാണ്.

വൈവിധ്യമായ ഒട്ടനവധി വേഷങ്ങളാൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഭരത് ​ഗോപി. അദ്ദേഹത്തെ പറ്റി മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്.

അഭിനയിക്കുമ്പോൾ ഒരു കുഞ്ഞിന്റെ മനസ്സുള്ള നടനാണ് ഭരത് ​ഗോപിയെന്ന് അദ്ദേഹം പറയുന്നു. ‘മാമ്മാട്ടിക്കുട്ടിയമ്മയിൽ നായകനും നായികയും ഒരു കുഞ്ഞിമോളായിരുന്നു എന്ന് പറയുന്നതാകും ശരി. ​ഗോപി ചേട്ടന് ശരിക്കും ഒരു കുഞ്ഞിന്റെ മനസാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. ബേബി ശാലിനിയെ മടിയിലിരുത്തി ലാലിക്കുമ്പോളും ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിനൊത്ത് ആടി പാടുമ്പോഴും അദ്ദേഹം ഒരു കുട്ടിയായി മാറുകയായിരുന്നു.

ALSO READ: ‘സിനിമയിൽ അഭിനയിച്ച് വാങ്ങുന്ന ലക്ഷങ്ങള്‍ എന്ത് ചെയ്യുന്നു? ആ ആരാധകന്റെ ചോദ്യം മമ്മൂട്ടിയെ ദേഷ്യം പിടിപ്പിച്ചു’; ശ്രീനിവാസൻ

ഏത് കഥാപാത്രത്തിനും ആ ശരീരം വഴങ്ങും. അല്ലെങ്കിൽ അദ്ദേഹം വഴക്കിയെടുക്കുമായിരുന്നു, അതും കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിലായിരുന്നു. അദ്ദേഹത്തിന്റെ പകർന്നാട്ടങ്ങൾ എത്രമാത്രം വൈവിധ്യമായിരുന്നു. കൊടിയേറ്റത്തിലെ ശങ്കരൻ കുട്ടിയും യവനികയിലെ തബലിസ്റ്റ് അയ്യപ്പനും, ഓർ‌മയിലെ ഊമയും കാറ്റത്തെ കിളിക്കൂടിലെ ഷേക്സ്പിയർ കൃഷ്ണപിള്ളയും കള്ളൻ പവിത്രനിലെ മാമച്ചനും അപ്പുണ്ണിയിലെ അയ്യപ്പൻ നായരും പാളങ്ങളിലെ എഞ്ചിൻ ഡ്രൈവറും എല്ലാം ഒന്നായിരുന്നില്ല. വ്യത്യസ്ത ജീവിത രൂപങ്ങളായിരുന്നു.

ഏങ്ങനെ ഈ മനുഷ്യൻ ഇത്രമാത്രം വേഷ പകർച്ചകളിലൂടെ സഞ്ചരിച്ചുവെന്ന് ചിന്തിക്കുമ്പോൾ അത്ഭുതം തോന്നും. മഹാ നടന്മാർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണിത്. ശരിക്കും ഭരത് ​ഗോപി മഹാ നടൻ തന്നെയായിരുന്നു’ മോഹൻലാൽ പറഞ്ഞു.