Mammootty: ‘സിനിമയിൽ അഭിനയിച്ച് വാങ്ങുന്ന ലക്ഷങ്ങള്‍ എന്ത് ചെയ്യുന്നു? ആ ആരാധകന്റെ ചോദ്യം മമ്മൂട്ടിയെ ദേഷ്യം പിടിപ്പിച്ചു’; ശ്രീനിവാസൻ
Sreenivasan Opens Up About Mammootty: ഒരിക്കൽ ഒരു ആരാധകൻ മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിച്ചെന്നും എന്നാൽ ഇത് കേട്ട് അദ്ദേഹത്തിന് ദേഷ്യം വന്നുവെന്നുമാണ് ശ്രീനിവാസൻ പറയുന്നത്. അതിന് ആരാധകന് മമ്മൂട്ടി നൽകിയ മറുപടിയും ശ്രീനിവാസൻ പറയുന്നുണ്ട്.
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. വലിയ ദേഷ്യക്കാരനാണ് താരമെന്ന് പലപ്പോഴും സിനിമ മേഖലയിലുള്ളവർ പറഞ്ഞിട്ടുണ്ട്. എന്നാൽ കാലം കഴിയുംതോറും മമ്മൂട്ടിയുടെ ദേഷ്യപ്പെടുന്ന ആ സ്വഭാവത്തിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇന്ന് താരത്തിന്റെ ദേഷ്യത്തിനെ കുറിച്ച് ആരും പറയുന്നത് കേൾക്കാറില്ല. അത്തരത്തിലുള്ള ഒരു പ്രവർത്തിയും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കാണുമ്പോൾ ഭയം തോന്നുമെങ്കിലും വെറും പാവമാണ് മമ്മൂട്ടിയെന്നാണ് പുതിയ ആർട്ടിസ്റ്റുകൾ പറഞ്ഞിട്ടുള്ളത്.
എന്നാൽ ദേഷ്യം വരുമ്പോൾ തമാശ പറയുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് ഒരിക്കൽ നടൻ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിയുടെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നതിനിടെയിലാണ് ശ്രീനിവാസന്റെ ഈ തുറന്നുപറച്ചിൽ. ഒരിക്കൽ ഒരു ആരാധകൻ മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിച്ചെന്നും എന്നാൽ ഇത് കേട്ട് അദ്ദേഹത്തിന് ദേഷ്യം വന്നുവെന്നുമാണ് ശ്രീനിവാസൻ പറയുന്നത്. അതിന് ആരാധകന് മമ്മൂട്ടി നൽകിയ മറുപടിയും ശ്രീനിവാസൻ പറയുന്നുണ്ട്.
Also Read: മകളുടെ പ്രായമുള്ള നടിയുമായി ചുംബനരംഗം; കമൽ ഹാസന്റെ ‘ലിപ് കിസ്’ വിവാദത്തിൽ
“മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ സിനിമകളിൽ അഭിനയിച്ച് ഇങ്ങനെ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയല്ലോ. ഈ പണമൊക്കെ എന്താണ് ചെയ്യുന്നത്?” എന്നാണ് ഒരു ആരാധകൻ അദ്ദേഹത്തോട് ചോദിച്ചതെന്നാണ് ശ്രിനീവാസൻ പറയുന്നത്. ചോദ്യം സ്വാഭാവികമായി ആർക്കും ഇഷ്ടപ്പെടില്ലെന്നും മമ്മൂട്ടിയെപ്പോലുള്ള ഒരാൾക്ക് തീരെ ഇഷ്ടപ്പെടില്ലെന്നും ശ്രിനീവാസൻ പറഞ്ഞു. ഇതിന് മറുപടിയായി മമ്മൂട്ടി നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു ഈ കിട്ടുന്ന പണമൊക്കെ ഇങ്ങനെ അടുക്കി വെക്കും. ഓരോ മാസവും കഴിയുന്തോറും ഇത് വലിയ ഒരു തുകയാകുമല്ലോ. അങ്ങനെ പഴയ കടലാസിന്റെ വിലയ്ക്ക് വാങ്ങാൻ വരുന്നവർക്ക് തൂക്കി വിൽക്കും. എന്നിട്ട് അതിൽനിന്ന് കിട്ടുന്ന കാശുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ കഴിച്ച് പോകും,” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത്തരത്തിൽ ദേഷ്യം വന്നാൽ വലിയ തമാശ പറയുന്ന വ്യക്തിയാണ് അദ്ദേഹം എന്നാണ് ശ്രിനീവാസൻ പറയുന്നത്.
മറ്റൊരു സന്ദർഭവും ശ്രീനിവാസൻ ഓർത്തെടുത്തു. ഒരിക്കൽ താനും അദ്ദേഹവും ഫോണിൽ അഭിനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയിൽ താൻ പറഞ്ഞു മമ്മൂട്ടിയെ പോലെ ഗ്ലാമർ കൊണ്ട് പിടിച്ചുനിൽക്കുന്നതല്ലല്ലോ താനെന്നും അഭിനയിക്കാനുള്ള കഴിവ് കൊണ്ട് പിടിച്ചുനിൽക്കുന്നതാണെന്നും പറഞ്ഞു. ഇത് കേട്ട മമ്മൂട്ടി തന്നോട് ചോദിച്ചത് പിടിച്ചുനിൽക്കാൻ അഭിനയം എവിടെയെങ്കിലും കെട്ടിത്തൂക്കിയിട്ടുണ്ടോ എന്നായിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്.