Mohanlal : തന്റെ ‘അഭിനയത്തിന് വെറും രണ്ട് മാര്‍ക്കിട്ട’ സംവിധായകനോട് മോഹന്‍ലാല്‍ പ്രതികാരം വീട്ടിയത് ഇങ്ങനെ!

Mohanlal's Kireedam Movie Rerelease : മോഹന്‍ ലാല്‍ തന്റ അഭിനയത്തിന്റെ തുടക്കകാലത്ത് നേരിട്ട അനുഭവങ്ങള്‍ കിഴഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കിരീടം സിനിമയുടെ 4 കെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിലാണ് തനിക്ക് പണ്ട് നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. ആദ്യത്തെ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ തനിക്ക് കിട്ടയത് നൂറില്‍ വെറും രണ്ട് മാര്‍ക്കാണെന്നും താരം വെളിപ്പെടുത്തി.

Mohanlal : തന്റെ അഭിനയത്തിന് വെറും രണ്ട് മാര്‍ക്കിട്ട സംവിധായകനോട് മോഹന്‍ലാല്‍ പ്രതികാരം വീട്ടിയത് ഇങ്ങനെ!

മോഹന്‍ലാല്‍

Published: 

23 Jun 2026 | 03:26 PM

മോഹന്‍ലാല്‍…. ദി കംപ്ലീറ്റ് ആക്ടര്‍ എന്നാണ് സിനിമാ ലോകം അഭിമാനത്തോടെ അദ്ദേഹത്തെ വിളിക്കുന്നത്. ഏത് കഥാപാത്രത്തെയും വളരെ അനായാസമയി അഭിനയിപ്പിച്ച് ഫലിപ്പിക്കാനുള്ള നടന്റെ കഴിവ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. വരലുകള്‍ കൊണ്ട് പോലും അഭിനയിക്കുന്ന താരമെന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ഒരൊറ്റ ദിവസംകൊണ്ടല്ല മോഹന്‍ലാല്‍ ഈ നേട്ടത്തിലേക്ക് നടന്നെത്തിയത്. ഒരുപാട് പരീക്ഷണങ്ങള്‍ താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അത്തരത്തില്‍ തന്നെ ഏറ്റവും അധികം ബാധിച്ച ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

മാസ്സ് പ്രതികാരം

കിരീടം സിനിമയുടെ 4കെ റീമാസ്റ്റര്‍ പതിപ്പിന്റെ ട്രെയിലര്‍ റിലീസിംഗ് ചടങ്ങാണ് വേദി. ആദ്യ സിനിമ അഭിനയിച്ച് കഴിഞ്ഞ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് താരം എത്തി. നേരെ സിനിമയിലേക്ക് അവസരം കിട്ടുകയായിരുന്നില്ല. ചെന്നപ്പോല്‍ ആദ്യം ഒരു സീന്‍ അഭിനയിക്കാന്‍ കൊടുത്തു. സംവിധായകന്മാരായ ഫാസിലും സിബിമലയിലുമൊക്കെയാണ് തനിക്ക് മുന്നിലിരിക്കുന്നത്. അന്നത്തെ തന്റെ അഭിനയത്തിനൊടുവില്‍ അവര്‍ ഓരോരുത്തരും മാര്‍ക്കിട്ടു. അന്ന് തന്റെ അഭിനയത്തിന് നൂറില്‍ വെറും രണ്ട് മാര്‍ക്കാണ് സിബി മലയില്‍ ഇട്ടത്. പിന്നീട് അതേ സംവിധായകന്റെ സിനിമകളിലൂടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ തനിക്ക് നേടാനായി എന്നും അഭിമാനത്തോടെ മോഹന്‍ലാല്‍ പറഞ്ഞു. മധുരപ്രതികാരം എന്നൊക്കെ പറഞ്ഞാല്‍ അതാണ്.

Also Read : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും

കിരീടവും സേതുമാധവനും

ആ അവാര്‍ഡുകളില്‍ ഒന്ന് കീരീടത്തിലെ സേതുമാധവന്റെ പ്രകടനത്തിനായിരുന്നു. 1989 ലാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ ചിത്രം പുറത്തിറങ്ങിയത്. മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു നടനെന്ന എന്ന നിലയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങില്‍ ഒന്നാണ് കിരീടത്തിലെ സേതു മാധവന്‍. തൂവാനത്തുമ്പികള്‍ എന്ന ക്ലാസിക് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ലോഹിതദാസും സിബി മലയിലും തന്നോട് കിരീടത്തിന്റെ കഥപറയുന്നത്. അന്ന് തന്നോടൊപ്പം അഭിനയിച്ച പലരും ഇന്ന് കൂടെയില്ല എന്ന് വിശ്വസിക്കുക പ്രയാസമാണ്, അവര്‍ സിനിമകളിലുടെ തന്നെ ജീവിക്കുകായാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വന്‍ വിജയമാകുന്ന മോഹന്‍ലാല്‍ റീ റിലീസുകള്‍

ഈ വരുന്ന ജൂലൈ മൂന്നിനാണ് മലയാള സനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ കിരീടം കൂടുതല്‍ ദൃശ്യ ശബ്ദ മികവോടെ തീയേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ പഴയ സിനിമകള്‍ തീയേറ്ററുകളിലേക്ക് വീണ്ടും എത്തുമ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നത് പതിവാണ്. സ്ഫടികം, രാവണപ്രഭു തുടങ്ങി ഏറ്റവും ഒടുവിലെത്തിയ ഛോട്ടാ മുംബൈയ്ക്ക് വരെ ഒരു പുതിയ ചിത്രത്തിന് ലഭിക്കുന്ന വരവേല്‍പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. അതൊക്കെ മാസ്സ് പടങ്ങളായിരുന്നെങ്കില്‍ കിരീടം അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഇമോഷ്ണല്‍ സിനിമയാണ്. ഹെഡ് കോണ്‍സ്റ്റബിള്‍ അച്ച്യുതന്‍ നായരെയും, കീരിക്കാടന്‍ ജോസിനെയും, ഹൈദ്രോസിനെയുമെല്ലാം മലയാളികള്‍ക്ക് ഇന്നും സുപരിചിതമാണ്. കിരീടത്തിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ ചെങ്കോലും വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

English Summary

Mohanlal recently shared his early experiences in acting. At the trailer launch event organized ahead of the 4K rerelease of the movie Kireedam, directed by Sibi Malayil, he opened up about the trials he had to face in the past. The actor also revealed that when he went to act in his first film, he got just two marks out of a hundred.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം