Shilpa Bala: “ഭർത്താവ് ഡോക്ടറല്ലേ, എന്നിട്ടും ഇങ്ങനെ പറ്റിക്കാമോ?”; ശിൽപ ബാലയ്ക്ക് വിമര്‍ശനം

Moopan’s Vlogs Slams Shilpa Bala: മലയാളികൾക്കിടയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് നടി ശിൽപ ബാലയുടെ ഏറ്റവും പുതിയ വീഡിയോ. ചർമ്മം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തയോൺ ഉൽപ്പന്നങ്ങളെ കുറിച്ച് താരം പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

Shilpa Bala: ഭർത്താവ് ഡോക്ടറല്ലേ, എന്നിട്ടും ഇങ്ങനെ പറ്റിക്കാമോ?; ശിൽപ ബാലയ്ക്ക് വിമര്‍ശനം

Sarath Parameswar And Shilpa Bala

Updated On: 

18 Feb 2026 | 08:11 PM

അവതാരിക എന്ന നിലയിലും വ്ലോ​ഗറായും നടിയായും ഡാൻസറായും മലയാളികൾക്ക് സുപരിചിതയാണ് ശില്പ ബാല. തൻ്റെ കുടുംബ വിശേഷങ്ങളും മകളുടെ വിശേങ്ങളും എല്ലാം യൂട്യൂബിലൂടെയും റീലുകളിലൂടെയും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ മലയാളികൾക്കിടയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് നടി ശിൽപ ബാലയുടെ ഏറ്റവും പുതിയ വീഡിയോ. ചർമ്മം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തയോൺ ഉൽപ്പന്നങ്ങളെ കുറിച്ച് താരം പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഗ്ലൂട്ടാത്തയോൺ ടാബ്‌ലെറ്റുകളെയും സപ്ലിമെന്റുകളെയും പ്രൊമോട്ട് ചെയ്യുന്ന രീതിയിലുള്ള വീഡിയോയാണ് ശിൽപ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഇതിൻ്റെ ആരോഗ്യവശങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പണത്തിന് വേണ്ടി എന്ത് പ്രൊമോഷനും ഏറ്റെടുക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി മൂപ്പൻസ് വ്ലോഗിലൂടെ ശരത് പരമേശ്വർ രംഗത്തിയിരിക്കുന്നത്.

ALSO READ: മലർന്നു കിടന്ന് തുപ്പുന്നവരോട്, ജയിലിൽ ശമ്പളം കൂട്ടിയത് കൊണ്ടാണോ സന്തോഷം? സൈബർ ആക്രമണങ്ങൾക്കെതിരെ മീനാക്ഷി

“കർമ്മ എന്നൊരു കാര്യമുണ്ടെന്ന് ഇവരെന്താണ് ഓർക്കാത്തത്? സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ വേണ്ടി സാധാരണക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന പ്രവൃത്തികൾ ഇവർ ചെയ്യരുത്. മെഡിക്കൽ രംഗത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ പോലുമില്ലാതെ സെലിബ്രിറ്റികൾ ആരോഗ്യ സംബന്ധമായ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നത്. വർഷങ്ങളായി എന്റെ ചർമ്മത്തിലെ പ്രശ്നങ്ങൾ മാറ്റിയത് ഈ പ്രൊഡക്റ്റാണ്” എന്നാണ് എല്ലാ ഇൻഫ്ലുവൻസേഴ്സും പറയാറുള്ളത്.” – ശരത് തൻ്റെ പുതിയ വ്ലോഗിലൂടെ ചോദിച്ചു.

ഇത്തരം വ്യാജ പ്രൊമോഷനുകളിലൂടെ കിട്ടുന്ന ലക്ഷങ്ങൾ ഉപയോഗിച്ച് ഇവർ മെഡിക്കൽ ട്രീറ്റ്‌മെൻ്റുകൾ എടുക്കുമ്പോൾ, ഇവരെ വിശ്വസിക്കുന്ന സാധാരണക്കാർ അപകടകരമായ രാസവസ്തുക്കളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ജീവിതം നശിപ്പിക്കുകയാണ്. മാസങ്ങളായി എല്ലാ ദിവസവും ഒരെണ്ണം വീതം താൻ കഴിക്കുന്നുണ്ടെന്നാണ് ശിൽപ വീഡിയോയിൽ പറയുന്നത്. രണ്ട് മാസം കൊണ്ട് മാറ്റം കാണാമെന്ന നടിയുടെ അവകാശവാദം വെറും വിപണന തന്ത്രമാണെന്നാണ് വിമർശനം. ഇതൊന്നും ഇല്ലാതിരുന്ന സമയത്തും നമ്മളൊക്കെ ജീവിച്ചില്ലേ…. ഇപ്പോഴും ജീവിക്കുന്നില്ലേ എന്നിങ്ങനെ നിരവധി ആളുകൾ കമൻ്റ് ചെയ്യുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്