Most Profitable Indian Movie 2025: 1200 ശതമാനം ലാഭം! വമ്പൻ ചിത്രങ്ങളെ പിന്നിലാക്കി ഈ ‘കൊച്ചു സിനിമ’; 2025ൽ ഏറ്റവും ലാഭം നേടിയ ചിത്രം ഇതാണ്
Most Profitable Indian Film of 2025: വലിയ ബജറ്റിൽ ചിത്രങ്ങൾ ഒരുക്കി കോടികൾ വാരുന്നത് സിനിമയിൽ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ, ചെറിയ ബജറ്റിൽ സിനിമ നിർമിച്ച് വലിയ ലാഭം നേടുക എന്നത് അത്ര എളുപ്പമല്ല.

'എമ്പുരാൻ', 'ടൂറിസ്റ്റ് ഫാമിലി', 'ഛാവ' പോസ്റ്റർ
ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് മികച്ചൊരു വര്‍ഷമാണ് 2025. വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത് നിരവധി ബോക്സ്ഓഫീസ് ഹിറ്റുകളാണ്. മലയാള സിനിമയും ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിൽ ഈ വർഷം പുതിയ ഇൻഡസ്ടറി ഹിറ്റടക്കം ഉണ്ടായപ്പോൾ ബോളിവുഡിലും കോളിവുഡിലും ഉൾപ്പടെ അത് ഉണ്ടായില്ല. എങ്കിലും, ബോക്സ് ഓഫീസിൽ വലിയ കളക്ഷനുകൾ നേടിയ ചിത്രങ്ങൾ വന്നിരുന്നു.
വലിയ ബജറ്റിൽ ചിത്രങ്ങൾ ഒരുക്കി കോടികൾ വാരുന്നത് സിനിമയിൽ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ, ചെറിയ ബജറ്റിൽ സിനിമ നിർമിച്ച് വലിയ ലാഭം നേടുക എന്നത് അത്ര എളുപ്പമല്ല. ഈ വർഷം അത്തരം ഒരു കുഞ്ഞ് ചിത്രമാണ് 2025ലെ ഏറ്റവും ലാഭം നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ ചിലവ് ആകെ ഏഴ് കോടിയാണ്. ബജറ്റിന്റെ 1200 ശതമാനത്തിൽ കൂടുതൽ ലാഭമാണ് ചിത്രം നേടിയത്.
നവാഗതനായ ജീവിന്ത് സംവിധാനം ചെയ്ത ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രമാണ് ഈ വര്‍ഷം ഇതുവരെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ ചിത്രം. ചിത്രത്തിന്റെ ആഗോള തലത്തിലെ കളക്ഷൻ 90 കോടിയാണ്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നേടിയത് 62 കോടിയാണ്. അതേസമയം, 2025ൽ ഏറ്റവും കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ വിക്കി കൗശൽ നായകനായ ‘ഛാവ’യാണ്. ചിത്രം 808 കോടി നേടിയെങ്കിലും സിനിമയുടെ ബജറ്റ് 90 കോടിയാണ്. അതിനാൽ ചിത്രത്തിന്റെ ലാഭ ശതമാനം 800 ആണ്.
അതുപോലെ, മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ 720 ശതമാനമാണ് ലാഭം നേടിയത്. ആകെ കളക്ഷനിൽ ‘ടൂറിസ്റ്റ് ഫാമിലി’യെക്കാൾ ബഹുദൂരം മുന്നിലുള്ള ചിത്രങ്ങൾ ഉണ്ടെങ്കിലും ലാഭവിഹിതത്തിന്റെ കാര്യത്തിൽ അവയെ എല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ഈ കൊച്ചു സിനിമ.