AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mr and Mrs Bachelor OTT: അനശ്വര രാജന്റെ ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Mr and Mrs Bachelor OTT Release Date: മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ദീപു കരുണാകരനാണ്. റൊമാൻറിക് കോമഡി ഗണത്തിൽ പെടുന്ന 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ' ഒടുവിൽ  ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്.

Mr and Mrs Bachelor OTT: അനശ്വര രാജന്റെ ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Updated On: 05 Jul 2025 13:04 PM

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’. മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ദീപു കരുണാകരനാണ്. ഇപ്പോഴിതാ, റൊമാൻറിക് കോമഡി ഗണത്തിൽ പെടുന്ന ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’ ഒടുവിൽ  ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്.

‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ഒടിടി

‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സാണ്. ജൂലൈ 11 മുതൽ ചിത്രം മനോരമ മാക്‌സിൽ പ്രദർശനം ആരംഭിക്കും.

‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ അണിയറപ്രവർത്തകർ

മഞ്ജു വാര്യർ നായികയായ ‘കരിങ്കുന്നം സിക്സസ്’ എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് ഹൈലൈൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. ഇന്ദ്രജിത്ത്, അനശ്വര രാജൻ എന്നിവർക്ക് പുറമെ ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഈ റൊമാൻറിക് കോമഡി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അർജുൻ ടി. സത്യനാണ്. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. സോബിൻ കെ സോമനാണ് എഡിറ്റർ. ചിത്രത്തിലെ സംഗീതവും, പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തത് പി എസ് ജയഹരിയാണ്.

ALSO READ: ‘നിങ്ങൾ നമ്പർ തരൂ, ഞാൻ കന്നുകാലികളെ നൽകാം’; കർഷകന് സഹായഹസ്‌തവുമായി നടൻ സോനു സൂദ്

കലാസംവിധാനം: സാബു റാം, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ബാബു ആർ, സാജൻ ആന്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ശരത് വിനായക്, ചീഫ് അസോസിയേറ്റ്: സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ, മേക്കപ്പ്: ബൈജു ശശികല, പിആർഒ: ശബരി, മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ്: റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, സ്റ്റിൽസ്: അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.