AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Sonu Sood: ‘നിങ്ങൾ നമ്പർ തരൂ, ഞാൻ കന്നുകാലികളെ നൽകാം’; കർഷകന് സഹായഹസ്‌തവുമായി നടൻ സോനു സൂദ്

Sonu Sood Helps Farmer: കലപ്പ കഴുത്തിൽ കെട്ടി വയൽ ഉഴുതുമറിക്കുന്ന കർഷക ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കു സഹായഹസ്തവുമായി താരം രം​​ഗത്ത് എത്തിയത്.

Actor Sonu Sood: ‘നിങ്ങൾ നമ്പർ തരൂ, ഞാൻ കന്നുകാലികളെ നൽകാം’; കർഷകന് സഹായഹസ്‌തവുമായി നടൻ സോനു സൂദ്
Sonu Sood
sarika-kp
Sarika KP | Published: 05 Jul 2025 12:49 PM

മുംബൈ: വയോ​ധിക കർഷക ദമ്പതികൾക്ക് സഹായഹസ്തവുമായി നടൻ സോനു സൂദ്. കലപ്പ കഴുത്തിൽ കെട്ടി വയൽ ഉഴുതുമറിക്കുന്ന കർഷക ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കു സഹായഹസ്തവുമായി താരം രം​​ഗത്ത് എത്തിയത്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അംബാദാസ് പവാർ (76) ആണ് കഴുത്തിൽ കലപ്പ കെട്ടി, ഭാര്യയയുടെ സഹായത്തോടെ വയൽ ഉഴുതുമറിച്ചത്.

ഇതോടെയാണ് ഇവർക്ക് കന്നുകാലികളെ നൽകാമെന്ന വാഗ്ദാനവുമായി നടൻ എത്തിയത്. നിങ്ങൾ തനിക്ക് നമ്പർ തരൂ, താൻ കന്നുകാലികളെ നൽകാം എന്നായിരുന്നു സോനു സൂദ് എക്സിൽ പങ്കുവച്ച കുറിച്ചിൽ പറയുന്നത്. സോനു സൂദിന്റെ നേതൃത്വത്തിലുള്ള സൂദ് ഫൗണ്ടേഷനാണ് സഹായം നൽകുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച് എത്തുന്നത്.

 

എന്നാൽ മറ്റ് ചിലരാകട്ടെ കന്നുകാലികൾക്ക് പകരം ട്രാക്ടറാണ് ഇവർ നൽകേണ്ടേതെന്ന അഭിപ്രായവുമായി രം​ഗത്ത് എത്തി. എന്നാൽ വയോധിക ദമ്പതികൾക്ക് ട്രാക്ടർ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും കന്നുകാലികൾ തന്നെയാണ് നല്ലതെന്നും ഇതിനു സോനു സൂദ് മറുപടി നൽകി.

 

Also Read: ‘ക്രിസ്ത്യൻ ബ്രദേഴ്‌സ് ചെയ്തതിൽ കുറ്റബോധം ഉണ്ട്, ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു’; നടൻ ആനന്ദ്

കർഷകനായ ഇദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി ഈ രീതിയിലാണ് പാടം ഉഴുതുമറിക്കുന്നത്. ഇക്കാര്യം അംബാദാസ് വിഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ലാത്തൂർ ജില്ലാ ഓഫിസറും സംസ്ഥാന മന്ത്രിയും തന്നെ ബന്ധപ്പെട്ടതായി അംബാദാസ് പറഞ്ഞു. തന്റെ 40,000 രൂപയുടെ കടം എഴുതിത്തള്ളണമെന്ന് അംബാദാസ് സർക്കാരിനോട് ആവശ്യപ്പെട്ടു.