Sushin Shyam: “ഇനി ലൈവ് കൺസേർട്ടുകളുടെ കാലം”; വമ്പൻ പ്രഖ്യാപനവുമായി സുഷിൻ ശ്യാം

Not Your Usual Live Show! Sushin Shyam Plans an Intimate Musical Experience for Fans: ബോംബെ സിനിമയുടെ ട്രാക്കുകളൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ 'വെണ്ണിലവേ വെണ്ണിലവേ' എന്ന പാട്ട്. ആ പാട്ടുകളെല്ലാം കേൾക്കുമ്പോൾ വേറൊരു ഇമോഷൻ തന്നെയായിരുന്നു, വല്ലാത്തൊരു തണുപ്പ് തോന്നുന്ന ട്രാക്ക്. റഹ്മാൻ സാറിൻ്റെ അൺപ്രഡിക്ടബിൾ ആയിട്ടുള്ള കംപോസിഷൻ

Sushin Shyam: “ഇനി ലൈവ് കൺസേർട്ടുകളുടെ കാലം”; വമ്പൻ പ്രഖ്യാപനവുമായി സുഷിൻ ശ്യാം

സുഷിൻ ശ്യാം

Published: 

27 Jun 2026 | 07:33 PM

മലയാള സിനിമയിലെ ഇപ്പോഴത്തെ ‘ഹിറ്റ് മെഷീൻ’ എന്ന് വിശേഷിപ്പിക്കാവുന്ന സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സുഷിൻ്റെ പാട്ടുകൾക്കും ബി.ജി.എമ്മിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തൻ്റെ കുട്ടിക്കാലത്തെ സംഗീത ഓർമ്മകളെക്കുറിച്ചും തന്നെ സ്വാധീനിച്ച ഇതിഹാസ സംഗീതജ്ഞരെക്കുറിച്ചും മനസ്സുതുറക്കുകയാണ് താരം. ഇതിനൊപ്പം ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വമ്പൻ പ്രഖ്യാപനവും ‘ക്യൂ സ്റ്റുഡിയോയ്ക്ക്’ നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സുഷിൻ നടത്തുന്നുണ്ട്.

റഹ്മാൻ്റെയും ഇളയരാജയുടെയും മാന്ത്രികത

കുട്ടിക്കാലം മുതൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങളായ എ.ആർ. റഹ്മാൻ്റെയും ഇളയരാജയുടെയും പാട്ടുകളാണെന്ന് സുഷിൻ പറയുന്നു.

“ബോംബെ സിനിമയുടെ ട്രാക്കുകളൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ ‘വെണ്ണിലവേ വെണ്ണിലവേ’ എന്ന പാട്ട്. ആ പാട്ടുകളെല്ലാം കേൾക്കുമ്പോൾ വേറൊരു ഇമോഷൻ തന്നെയായിരുന്നു, വല്ലാത്തൊരു തണുപ്പ് തോന്നുന്ന ട്രാക്ക്. റഹ്മാൻ സാറിൻ്റെ അൺപ്രഡിക്ടബിൾ ആയിട്ടുള്ള കംപോസിഷൻ, നമ്മളൊക്കെ സാധാരണ ഒരു പാറ്റേൺ ഫോളോ ചെയ്യാനാണ് നോക്കുക. എന്നാൽ അദ്ദേഹം പ്രതീക്ഷിക്കാത്ത എവിടെയെങ്കിലുമായിരിക്കും പാട്ട് തുടങ്ങുക, അവസാനിക്കുന്നതും അങ്ങനെ തന്നെ. ആ രീതി എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്,” സുഷിൻ വ്യക്തമാക്കി.

റഹ്മാനും ഇളയരാജയും തനിക്കൊരു പാഠപുസ്തകമായാണ് തോന്നിയിട്ടുള്ളതെന്നും താരം കൂട്ടിച്ചേർത്തു. വളരെ സിമ്പിളായി മെലഡികൾ സൃഷ്ടിക്കാൻ ഇളയരാജയെപ്പോലെ മറ്റൊരാളില്ല. വെറും മൂന്ന് നോട്ടുകൾ കൊണ്ട് പാട്ടുണ്ടാക്കാം എന്ന് ഇളയരാജ പറയുന്ന ഒരു എക്സ്പിരിമെന്റൽ വീഡിയോ കണ്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും സുഷിൻ പറയുന്നു.

Also Read: Vijayam Movie : ഒരു കംബാക്ക് മണക്കുന്നുണ്ടെല്ലോ! നിവിൻ പോളിയുടെ 50-ാം ചിത്രം, സംവിധായകൻ അൽഫോൻസ് പുത്രൻ

ഇനി ലൈവ് കൺസേർട്ടുകളുടെ കാലം, പക്ഷേ ഒരു ട്വിസ്റ്റുണ്ട്!

സംഗീത സംവിധായകർ മുൻനിരയിലെത്തുന്ന ലൈവ് കൺസേർട്ടുകളുടെ സുവർണ്ണ കാലമാണിത്. താനും ആ ലോകത്തേക്ക് കടക്കാൻ ഒരുങ്ങുകയാണെന്ന ആവേശകരമായ വാർത്തയും സുഷിൻ പങ്കുവച്ചു. കൺസേർട്ടിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം തന്നെ ആദ്യ ഷോ പ്രതീക്ഷിക്കാമെന്നും സുഷിൻ ഉറപ്പുനൽകുന്നു. എന്നാൽ അവിടെയും സുഷിന് തൻ്റേതായ ചില വേറിട്ട കാഴ്ചപ്പാടുകളുണ്ട്.

“എനിക്കങ്ങനെ വലിയ കൺസേർട്ടുകൾ ചെയ്യാൻ ആഗ്രഹമില്ല. പടക്കം പൊട്ടിക്കുകയും പുക പറക്കുകയും ചെയ്യുന്ന തരത്തിലുള്ള ബഹളങ്ങളോടല്ല എനിക്ക് താല്പര്യം. അതിനെ എങ്ങനെ ഒരു പേഴ്സണൽ സ്പേസ് ആക്കി മാറ്റാം എന്നാണ് ഞാൻ ചിന്തിക്കുന്നത്. സ്പീക്കറിലൂടെ പാട്ട് കേൾപ്പിക്കുക എന്നതിനപ്പുറം, ആളുകൾക്കൊപ്പമിരുന്ന് സംഗീതം അവതരിപ്പിക്കുക എന്ന രീതിയിലേക്കാണ് എൻ്റെ ചിന്ത പോകുന്നത്. വളരെ ചെറിയ ഒരു ഇൻ്റിമേറ്റ് സ്പേസിൽ ആദ്യം ഷോ ചെയ്തുനോക്കും, അതിനുശേഷമായിരിക്കും വലിയ രീതിയിലേക്ക് മാറ്റണോ എന്ന് തീരുമാനിക്കുക,” സുഷിൻ വ്യക്തമാക്കി.

‘സുഷ് റെക്കോർഡ്സ്’ എന്ന ബാക്കപ്പ് പ്ലാൻ

തൻ്റെ സ്വന്തം ബ്രാൻഡായ ‘സുഷ് റെക്കോർഡ്സി’നെ കുറിച്ചും സുഷിൻ വാചാലനായി. കേവലം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് പുതിയത് എന്തെങ്കിലും തുടങ്ങണം എന്ന ചിന്തയിൽ നിന്നാണ് സുഷ് റെക്കോർഡ്സ് ഉണ്ടാകുന്നത്. എപ്പോഴെങ്കിലും സിനിമ ഉപേക്ഷിക്കേണ്ടി വന്നാൽ ഒരു ‘ബാക്കപ്പ് പ്ലാൻ’ എന്ന നിലയിലാണ് ഇത് ആരംഭിച്ചതെന്ന് ഒരു തമാശരൂപേണ സുഷിൻ പറയുന്നു.

English Summary

In a recent interview with Cue Studios, Malayalam cinema’s hitmaker and music director Sushin Shyam opened up about his childhood musical influences and future plans. He revealed that legendary composers A.R. Rahman and Ilaiyaraaja heavily shaped his music, calling them his “textbooks” for their unpredictable composition styles and simple, striking melodies. In exciting news for fans, Sushin announced that he is gearing up for his first live concert this year. However, he plans to keep it as an intimate, personal, and acoustic experience rather than a loud, conventional stage show. He also spoke about launching his own label, ‘Sush Records,’ jokingly referring to it as his backup plan if he ever leaves the film industry.

Follow Us
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ