AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nadiya Moidu: ഈ കുട്ടിത്താരത്തെ മനസ്സിലായോ? വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ

Nadiya Moidu Malayalam Comeback: പഴയകാല ചിത്രങ്ങളിലും ഇപ്പോഴത്തെ പുതിയ ലുക്കിലും ഒരുപോലെ തിളങ്ങുന്ന ഈ താരത്തിന്റെ സൗന്ദര്യം ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. 80-കളിലും 90-കളിലും തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഫാഷൻ ഐക്കണുകളിൽ ഒരാളായിരുന്നു താരം. ഇപ്പോഴിതാ, അഞ്ച് വ‍‍ർഷത്തിന് ശേഷം മലയാളത്തിൽ വീണ്ടുമെത്തുകയാണ്.

Nadiya Moidu: ഈ കുട്ടിത്താരത്തെ മനസ്സിലായോ? വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ
നദിയ മൊയ്തുImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 17 Nov 2026 | 01:52 PM

പ്രായം തോൽക്കുന്ന യുവത്വവും സൗന്ദര്യവും… മലയാള നടന്മാരിൽ അത് മമ്മൂട്ടിയാണെങ്കിൽ, നടിമാരിൽ അത് നദിയയാണ്. മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന നിത്യഹരിത നായികയാണ് നദിയ മൊയ്തു. 1984-ൽ ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം, ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

പഴയകാല ചിത്രങ്ങളിലും ഇപ്പോഴത്തെ പുതിയ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നദിയയുടെ സൗന്ദര്യം ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. 80-കളിലും 90-കളിലും തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഫാഷൻ ഐക്കണുകളിൽ ഒരാളായിരുന്നു നദിയ. അന്ന് താരം ഉപയോഗിച്ചിരുന്ന കമ്മലുകളും വസ്ത്രധാരണ രീതികളും ‘നദിയ കമ്മൽ’, ‘നദിയ ചുരിദാർ’ എന്നീ പേരുകളിൽ വലിയ തരംഗമായിരുന്നു.

ALSO READ: മമ്മൂട്ടി വീണ്ടും കാരിക്കാമുറി ഷൺമുഖനായി അവതരിച്ച ലോ ആൻഡ് ഓർഡർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

നോക്കെത്താദൂരത്ത് നിന്ന് പ്രേക്ഷക മനസിലേക്ക്

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ് നദിയ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിലെ ‘ഗേളി’ എന്ന കഥാപാത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും താരം സ്വന്തമാക്കി. 1985-ൽ ഈ ചിത്രം ‘പൂവേ പൂച്ചൂടവാ’ എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തതോടെ തമിഴകത്തും നദിയ താരമായി മാറി. 1988-ൽ ശിരീഷ് ഗോഡ്‌ബോളെയെ വിവാഹം കഴിച്ച നദിയ, വിവാഹശേഷം അമേരിക്കയിലും ലണ്ടനിലുമായിരുന്നു താമസം.

മലയാളത്തിലേക്ക് തിരിച്ചുവരവ്

നീണ്ട ഇടവേളയ്ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലർ പാർട്ടി Deux’ (Bachelor Party D’eux) എന്ന ചിത്രത്തിലൂടെ നദിയ മൊയ്തു വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. 2026 നവംബർ 19-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ അന്ന മാത്യൂസ് എന്ന വളരെ വ്യത്യസ്തവും ഗ്രേ ഷേഡുള്ളതുമായ കഥാപാത്രത്തെയാണ് നദിയ അവതരിപ്പിക്കുന്നത്.

നദിയ മൊയ്തു അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ പ്രധാന മലയാള സിനിമ ‘ഭീഷ്മ പർവ്വം’ ആണ്. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ‘ഫാത്തിമ’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നദിയ അവതരിപ്പിച്ചത്. കൂടാതെ, അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘വണ്ടർ വുമൺ’ എന്ന ആന്തോളജി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം, സിനിമയ്‌ക്കൊപ്പം കുടുംബജീവിതത്തിനും തുല്യപ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നത്.

English Summary:

Actress Nadiya Moidu is set to make her Malayalam cinema comeback with director Amal Neerad’s upcoming film ‘Bachelor Party D’eux’, marking her return after her appearance in Mammootty’s Bheeshma Parvam. The actress will play a character named Anna Mathews, whose first-look posters have already generated interest among fans.

Follow Us