AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nayanthara: നയൻതാര -വിഘ്നേഷ് ബന്ധം തകർച്ചയിലേക്കോ? ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി താരം

Nayanthara breakup rumours: ഇതാദ്യമായല്ല ഇത്തരം കിംവദന്തികൾ പ്രചരിക്കുന്നത്. 2024 മാർച്ചിന്റെ തുടക്കത്തിൽ, നയൻതാര ഇൻസ്റ്റാഗ്രാമിൽ വിഘ്‌നേഷിനെ ഹ്രസ്വമായി അൺഫോളോ ചെയ്തിരുന്നു.

Nayanthara: നയൻതാര -വിഘ്നേഷ് ബന്ധം തകർച്ചയിലേക്കോ? ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി താരം
Nayanthara, Vignesh ShivanImage Credit source: Instagram
nithya
Nithya Vinu | Published: 10 Jul 2025 18:24 PM

നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു എന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നടി. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് താരത്തിന്റെ പ്രതികരണം.

“നമ്മളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുമ്പോൾ നമ്മുടെ പ്രതികരണം!” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയാൻ സാധ്യതയുണ്ടെന്ന തരത്തിൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നയൻതാരയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ട് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യുഹങ്ങൾ ആരംഭിച്ചത്.

‘ഒരു വിഡ്ഢിയെ വിവാഹം കഴിക്കുന്നത് തെറ്റാണ്’, ‘ദയവായി എന്നെ ഒറ്റയ്ക്ക് വിടൂ, ഞാൻ വളരെ ക്ഷീണിതയാണ്’ തുടങ്ങിയ വൈകാരിക വരികളായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. ഈ വാക്കുകൾ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ദമ്പതികൾ വേർപിരിയലിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ പ്രചരിക്കുകയും ചെയ്തു. കൂടാതെ വിഘ്നേഷ് ശിവന്റെ ചിത്രത്തിൽ പീഡനക്കേസിൽ പ്രതിയായ കൊറിയോ​ഗ്രാഫർ ജാനിയെ സഹകരിപ്പിച്ചതിനും ഇരുവർക്കുമെതിരെ വിമർ‌ശനം ഉയർന്നിരുന്നു. നയൻതാരയാണ് ചിത്രത്തിന്റെ നിർമാതാവ്.

ഇതാദ്യമായല്ല ഇത്തരം കിംവദന്തികൾ പ്രചരിക്കുന്നത്. 2024 മാർച്ചിന്റെ തുടക്കത്തിൽ, നയൻതാര ഇൻസ്റ്റാഗ്രാമിൽ വിഘ്‌നേഷിനെ ഹ്രസ്വമായി അൺഫോളോ ചെയ്തിരുന്നു. അതും വേർപിരിയൽ ചർച്ചകൾക്ക് തുടക്കമിട്ടു. എന്നാൽ ജിദ്ദയിലേക്കുള്ള യാത്രയിൽ നിന്നുള്ള മനോഹരമായ ഒരു കുടുംബ ഫോട്ടോ പങ്കുവച്ചു കൊണ്ട് ദമ്പതികൾ ഉടൻ തന്നെ കിംവദന്തികൾക്ക് അറുതി വരുത്തിയിരുന്നു.