Diya Krishna: ‘ആഭരണങ്ങളെ കുറിച്ച് വിവരിക്കാനാണോ അശ്വിന്‍ എഞ്ചിനീയറിങ് പഠിച്ചത്? ഇവന്‍ ദിയയുടെ ജോലിക്കാരനാണ്‌’

Ashwin Ganesh Controversy Netizens Raise Questions on Career: ദിയ കൃഷ്ണയെയും കുടുംബത്തെയും ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യമാണ്, ഭര്‍ത്താവായ അശ്വിന്‍ ഗണേഷിനോടുള്ള പെരുമാറ്റം. അശ്വിനെ അവര്‍ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ധാരാളം കമന്റുകള്‍ വീഡിയോക്ക് താഴെ എത്താറുണ്ട്. ഭക്ഷണം പോലും അശ്വിന് ശരിയായി നല്‍കുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്.

Diya Krishna: ആഭരണങ്ങളെ കുറിച്ച് വിവരിക്കാനാണോ അശ്വിന്‍ എഞ്ചിനീയറിങ് പഠിച്ചത്? ഇവന്‍ ദിയയുടെ ജോലിക്കാരനാണ്‌

ദിയ കൃഷ്ണ, അശ്വിന്‍ ഗണേഷ്‌

Published: 

06 Apr 2026 | 12:46 PM

സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമായ സഹോദരിമാരാണ് കൃഷ്ണ സിസ്‌റ്റേഴ്‌സ്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നീ നാല് പെണ്‍കുട്ടികളും അവരുടെ അമ്മയായ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തങ്ങളുടെ ജീവിതത്തെയും ചുറ്റുപാടിനെയും കുറിച്ച് വീഡിയോകള്‍ ചെയ്ത് ധാരാളം വീഡിയോകള്‍ അവര്‍ അപ്ലോഡ് ചെയ്യാറുണ്ട്. എന്നാലിത് പലപ്പോഴും അവരെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിലേക്കാണ് എത്തിക്കാറുള്ളത്.

ദിയ കൃഷ്ണയെയും കുടുംബത്തെയും ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യമാണ്, ഭര്‍ത്താവായ അശ്വിന്‍ ഗണേഷിനോടുള്ള പെരുമാറ്റം. അശ്വിനെ അവര്‍ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ധാരാളം കമന്റുകള്‍ വീഡിയോക്ക് താഴെ എത്താറുണ്ട്. ഭക്ഷണം പോലും അശ്വിന് ശരിയായി നല്‍കുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്.

റെഡ്ഡിറ്റിലും ഇപ്പോള്‍ അത് തന്നെയാണ് ചൂടേറിയ ചര്‍ച്ചയും. അശ്വിനെ ദിയയുടെ സ്ഥാപനത്തിലെ ജോലിക്കാരനായാണ് കണക്കാക്കുന്നതെന്നാണ് വിമര്‍ശനം. ജോലിക്കാരനോട് പെരുമാറുന്നത് പോലെയാണ് അശ്വിനോടുള്ള ദിയയുടെ പെരിമാറ്റം. അയാള്‍ ഓ ബൈ ഓസിയിലെ ആഭരണങ്ങള്‍ പരിചയപ്പെടുത്തുന്നു. ഇതിനാണോ ഇയാള്‍ എഞ്ചിനീയറിങ് പഠിച്ചത്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ജോലി ചെയ്യുന്ന ഒട്ടേറെ ബ്രാന്‍ഡുകളുണ്ട്, രണ്ടാള്‍ക്കും തുല്യ പങ്കാളിത്തമാണ് അവിടെ, എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് റെഡ്ഡിറ്റില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Also Read: Director Ranjith Case: ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഇതിനെ അനുകൂലിച്ചാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്. ദിയയും കുടുംബവും അശ്വിനോട് പെരുമാറുന്നത് വളരെ മോശമായിട്ടാണെന്നും കുഞ്ഞിനെ കാണാന്‍ അശ്വിനെ പോലുണ്ടെന്ന് ആളുകള്‍ പറയുന്നത് ദിയക്ക് ഇഷ്ടമല്ലെന്നും കമന്റുകള്‍ വരുന്നു. കൃഷ്ണകുമാറിനെ പോലെ ഓമിയെ കാണാനുണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ദിയയുടെ ശീലമെന്നും അഭിപ്രായം ഉയരുന്നു.

എന്നാല്‍ ദിയയെ അനുകൂലിച്ചും കമന്റുകളുണ്ട്. അശ്വിന്‍ ഓഫീസിലെ കാര്യങ്ങള്‍ നോക്കുമ്പോള്‍ ദിയക്ക് കുഞ്ഞിനെ ശ്രദ്ധിക്കാമെന്നും കോര്‍പറേറ്റ് ജോലിയേക്കാള്‍ ശമ്പളം ലഭിക്കുന്നുണ്ടാകുമെന്നും കമന്റുകള്‍ നീളുന്നു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ