Nihal Pillai: ‘എല്ലാവരും ആഗ്രഹിച്ചിരുന്നിരുന്നു, പക്ഷേ ഇപ്പോഴാണ് സമയമായത്’; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെത്ത് നിഹാലും പ്രിയാ മോഹനും
Nihal Pillai: പ്രണയ വിവാഹമാണ് ഇരുവരുടെയും. ഒരു മകനാണ് ഇരുവർക്കും ഉള്ളത്. കുഞ്ഞിന്റെ വിശേഷങ്ങളും കുടുംബത്തിലെ മറ്റുള്ള വിശേഷങ്ങളും എല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്
മലയാളികൾക്ക് സുപരിചിതനാണ് നിഹാൽ പിള്ളയും പ്രിയമോഹനും. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രണയ വിവാഹമാണ് ഇരുവരുടെയും. ഒരു മകനാണ് ഇരുവർക്കും ഉള്ളത്. കുഞ്ഞിന്റെ വിശേഷങ്ങളും കുടുംബത്തിലെ മറ്റുള്ള വിശേഷങ്ങളും എല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.
അടുത്തിടെ കുട്ടിക്കാലത്ത് താൻ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് നിഹാൽ തുറന്നു പറഞ്ഞിരുന്നു. എട്ടാം വയസ്സിലായിരുന്നു ആദ്യത്തെ അതിക്രമം നിഹാലിന് നേരിടേണ്ടി വന്നത്. പിന്നീട് കൗമാര പ്രായത്തിൽ കുവൈറ്റിൽ വച്ചു താൻ ലൈംഗിക അതിക്രമത്തിനിടയായി എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയണമെന്ന് കരുതിയിരുന്നതല്ലെന്നും.
എന്നാൽ ഇപ്പോൾ അത് പറയേണ്ട സമയമായി എന്ന് തോന്നിയത് കൊണ്ടും ആണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നാണ് നിഹാൽ അന്ന് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ തനിക്ക് മാനസികമായി വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നും നിഹാൽ. നിഹാലിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പലരും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല വർഷങ്ങൾക്കുശേഷം അത് തുറന്നു പറയാൻ നിഹാൽ കാണിച്ച ആർജ്ജവത്തെക്കുറിച്ചും എല്ലാവരും പിന്തുണച്ചു. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഇരുവരും. ഒരുപാട് കാലമായി വീട്ടിലുള്ളവരും അതുപോലെതന്നെ പ്രേക്ഷകരും തങ്ങളോട് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു കാര്യത്തിനാണ് ഇരുവരും ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
ദമ്പതികൾ ചേർന്ന് ഒരു പുതിയ ട്രാവൽ കമ്പനി ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ സബ്സ്ക്രൈബേർസ് പ്രത്യേകിച്ചും സ്ത്രീകൾ ഇതിനെക്കുറിച്ച് ഒരുപാട് നാളായി ആവശ്യപ്പെടുന്നു. ഞങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരായിരുന്നു ഇവർ. സോ ഇപ്പോഴാണ് അതിന് സമയമായത് എന്ന് തോന്നുന്നു. മുൻപ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രാവലുകൾ ഒക്കെ താൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.
തങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഒത്തുചേർത്ത് കൊണ്ടുപോകാനുള്ള ഒരു സംരംഭമാണ് ഇതെന്നാണ് നിഹാലും പ്രിയമോഹനും പറയുന്നത്. ഇതേക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനൽ ആയ ഒരു ഹാപ്പി ഫാമിലി എന്ന ചാനലിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്