Nihal Pillai: 3 തവണ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു; രണ്ടെണ്ണം ഭയങ്കര ട്രോമയായിരുന്നു; വെളിപ്പെടുത്തലുമായി നിഹാൽ പിള്ള
Nihal Pillai Shocking Story: . നിഹാൽ താമസിച്ച വീടിനടുത്തായി ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീട് ഉണ്ടായിരുന്നു. അന്ന് തനിക്ക് എട്ടോ ഒമ്പതോ വയസ്സ് മാത്രമാണ് പ്രായം. അവിടെ ജോലി ചെയ്യുന്ന ആളുകൾ താമസിക്കുന്ന കോർട്ടേഴ്സ് പോലെയായിരുന്നു ഈ വീട്.

Nihal Pillai
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നിഹാൽപിള്ള. നടി പ്രിയാ മോഹന്റെ ഭർത്താവാണ് നിഹാൽ. നടി പൂർണിമ ഇന്ദ്രജിത്തിന്റെ അനിയത്തിയാണ് പ്രിയ മോഹൻ. പ്രിയ മോഹന്റേയും നിഹാൽപിള്ളയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അത്തരത്തിൽ കുട്ടിക്കാലത്ത് താൻ നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ നിഹാൽ പിള്ള. എട്ടാം വയസ്സിലും പിന്നീട് കൗമാര പ്രായത്തിൽ കുവൈറ്റിൽ വച്ചും താൻ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ് താരം പറയുന്നത്.
ഇത് ആരോടെങ്കിലും തുറന്നുപറയണമെന്ന് കരുതിയിരുന്നില്ല. രണ്ടുമൂന്നു തവണ താൻ ലൈംഗികമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വല്ലാത്ത ട്രോമയാണ് ഉണ്ടാക്കിയത് എന്നാണ് താരം പറയുന്നത്. നിഹാൽ താമസിച്ച വീടിനടുത്തായി ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീട് ഉണ്ടായിരുന്നു. അന്ന് തനിക്ക് എട്ടോ ഒമ്പതോ വയസ്സ് മാത്രമാണ് പ്രായം. അവിടെ ജോലി ചെയ്യുന്ന ആളുകൾ താമസിക്കുന്ന കോർട്ടേഴ്സ് പോലെയായിരുന്നു ഈ വീട്. അവിടെ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുമ്പോഴാണ് സംഭവിച്ചത്. കടയിലുള്ള ഒരാൾ തങ്ങളെ ഫുട്ബോളിന്റെ സ്റ്റിക്കർ തരാം എന്ന് പറഞ്ഞ് വിളിച്ചു. ഒരു ദിവസം ഒരുപാട് സ്റ്റിക്കർ തരാം എന്ന് പറഞ്ഞ് അകത്തേക്ക് വിളിക്കുകയായിരുന്നു.
തങ്ങൾ മൂന്നുപേർ ഉണ്ടായിരുന്നു. മുറിയിലേക്ക് കയറിവന്നാൽ ഇതിലും വലിയ സ്റ്റിക്കർ തരാം എന്ന് അയാൾ പറഞ്ഞു. ആ വ്യക്തി നിഹാലിന്റെയും കൂട്ടുകാരുടെയും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കാൻ ശ്രമിച്ചു എന്നാണ് നടൻ പറയുന്നത്. കൂടാതെ തനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്ട്സ് ഊരുകയോ മറ്റോ ചെയ്തു. അതിനുശേഷം ഞങ്ങൾ ആരും തന്നെ അവിടെ കളിക്കാൻ പോയിട്ടില്ല എന്നും നിഹാൽ പറയുന്നു.
അതിനുശേഷം വീട്ടിൽ ഭയങ്കര ബഹളം ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഏതോ കുട്ടി വീട്ടിൽ പോയി പറഞ്ഞ അവരുടെ മാതാപിതാക്കൾ വന്ന് ബഹളം വെച്ചതോടെയാണ് പ്രശ്നം ആയത്. ആ റൂമിന്റെ സ്മെല്ല് ഇപ്പോഴും തനിക്ക് ഓർമ്മയുണ്ടെന്നും നടൻ പറയുന്നു. അത് വല്ലാത്ത ഒരു ട്രോമ ആയിരുന്നു. മറ്റൊരു സംഭവം താൻ കുവൈറ്റിലേക്ക് പോയപ്പോഴാണ്. അവിടെവച്ച് ഒരാൾ തന്റെ കഴുത്തിൽ പിടിച്ചു. അന്ന് പത്താം ക്ലാസിലെ പതിനൊന്നാം ക്ലാസിലെ ആണ് പഠിക്കുന്നത്. അയാൾ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ കൈ തട്ടി മാറ്റി ഓടി രക്ഷപ്പെട്ടു എന്നും നിഹാൽ.