Nivin Pauly-Abrid Shine: 1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ കേസ്

Nivin Pauly and Abrid Shine Cheating Case: എബ്രിഡ് ഷൈൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ആക്ഷൻ ഹീറോ ബിജു 2'വിൽ തന്നെ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ കൈപറ്റിയെന്നും പരാതിയിൽ പറയുന്നു.

Nivin Pauly-Abrid Shine: 1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ കേസ്

നിവിൻ പോളി, എബ്രിഡ് ഷൈൻ

Published: 

17 Jul 2025 13:59 PM

കോട്ടയം: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കോട്ടയം തലയോലപ്പറമ്പ് പോലീസ്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വഞ്ചനയിലൂടെ പണം തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി തലയോലപ്പറമ്പ് സ്വദേശി ഷംനസാണ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയത്.

എബ്രിഡ് ഷൈനിൻറെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ചിത്രമാണ് ‘മഹാവീര്യർ’. ഈ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, എബ്രിഡ് ഷൈൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ആക്ഷൻ ഹീറോ ബിജു 2’വിൽ തന്നെ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ കൈപറ്റിയെന്നും പരാതിയിൽ പറയുന്നു.

നിർമ്മാണ പങ്കാളിത്തം സംബന്ധിച്ച കരാർ തയ്യാറായതിന് ശേഷം മൂവർക്കുമിടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടായതിനെ തുടർന്ന് ഷംനാസിൻറെ നിർമ്മാണ കമ്പനിയുമായുള്ള കരാർ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിൻറെ ഓവർസീസ് അവകാശം വിറ്റുവെന്നും, അതിലൂടെ തനിക്ക് 1.90 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ചൂണ്ടികാണിച്ചുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. ഷംനാസിന്റെ പരാതിയിൽ വൈക്കം കോടതി നൽകിയ നിർദേശ പ്രകാരമാണ് തലയോലപ്പറമ്പ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേസിൽ ഒന്നാം പ്രതി നിവിൻ പോളിയാണ്. രണ്ടാം പ്രതിയാണ് എബ്രിഡ് ഷൈൻ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസിൽ നിന്ന് ലഭ്യമാകുന്ന വിവരം അനുസരിച്ച് ഇതുവരെ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല. അതേസമയം, സംഭവത്തിൽ എബ്രിഡ് ഷൈൻ പ്രതികരിച്ചു. കേസിന്റെ വിശദാംശങ്ങൾ തനിക്ക് ലഭ്യമായിട്ടില്ലെന്ന് പറഞ്ഞ എബ്രിഡ് അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ല എന്നും അദ്ദേഹം അറിയിച്ചു.

Related Stories
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ