“ചേട്ടാ അറിയാല്ലോ.. സീൻ ഇതാണ്”: വിനീത്, അൽഫോൺസ്, ഗിരീഷ് എ.ഡി; മൂന്ന് സംവിധായകരുടെയും വ്യത്യാസം പറഞ്ഞ് നിവിൻ

Nivin Pauly Compares Directorial Styles of Vineeth, Alphonse, and Girish A.D: “നമ്മളെന്താണ് ചെയ്യുന്നത് എന്ന് കാണാൻ കാത്തിരിക്കുന്ന ആളാണ് അഖിൽ സത്യൻ” എന്നാണ് സർവം മായ സംവിധായകനെ കുറിച്ച് നീവിൻ പറയുന്നത്. ഷോട്ട് എന്താണ് എന്ന് പറഞ്ഞ് തരും “നീ പോയി ചെയ്യ് ഞാൻ കാണട്ടെ” എന്ന എക്സൈറ്റ്മെൻ്റാണ് അഖിൽ സതുന് ഉണ്ടാകാറുള്ളത്

“ചേട്ടാ അറിയാല്ലോ.. സീൻ ഇതാണ്”: വിനീത്, അൽഫോൺസ്, ഗിരീഷ് എ.ഡി; മൂന്ന് സംവിധായകരുടെയും വ്യത്യാസം പറഞ്ഞ് നിവിൻ

നിവിൻ പോളി

Published: 

27 Aug 2026 | 02:22 PM

വിനീത് ശ്രീനിവാസൻ്റെ മലർവാടി ആർട്ട്സ് ക്ലബ്ബ് മലയളികൾക്ക് സമ്മാനിച്ച ഒരുപറ്റം അഭിനയതാക്കളിൽ ഒരാളാണ് നിവിൻ പോളി. പിന്നീടങ്ങോട്ട് മയാളത്തിൻ്റെ യുവ സുപ്പർ താരങ്ങളുടെ പട്ടികയിലേക്ക് വളരെ പെട്ടന്നാണ് നിവിൻ എത്തിയത്. അൽഫോൺസ് പുത്രൻ്റെ ‘പ്രേമം’ എന്ന ഐക്കോണിക് ചിത്രം അതിൽ വലിയ പങ്കുവഹിച്ചു. ഈ വർഷം പുറത്തിറങ്ങിയ അഖിൽ സത്യൻ്റെ ‘സർവം മായ’ നിവിൻ പോളിയുടെ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു. ഓണം റിലീസായി എത്തിയ ഗിരീഷ് എ.ഡിയുടെ ബെത്ലഹേം കുടുംബ യൂണിറ്റ് പ്രേക്ഷകർ ആഘോഷമാക്കുകയാണ്.

വിനീതിൽ തുടങ്ങി ഗിരീഷ് എ,ഡി വരെയുള്ള സംവിധായകരെ കുറിച്ചും അവരുടെ രീതികളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി. ഒരോ സംവിധായകരും ഓരോ രീതിയിലാണ് സിനിമയെ സമീപിക്കുന്നതെന്ന് നിവിൻ പറയുന്നു. വിനീതാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഷോട്ടിന് മുൻപ് തന്നെ കൃത്യമായി വിശദീകരിക്കും. വിനീതിൻ്റെ സിനിമകൾക്ക് മുൻപ് മാസങ്ങൾ നീങ്ങ ചർച്ചകളുടെ ഭാഗമാകാറുണ്ട് എന്നതിനാൽ. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചുമെല്ലാം നേരത്തെ തന്നെ ധാരണ ലഭിക്കാറുണ്ട്. ‘തട്ടത്തിൻ മറയത്തി’ൻ്റെ സമയത്ത് ഒരു മാസത്തോളം വിനീതിൻ്റെ വീട്ടിൽ തന്നെയായിരുന്നു താമസം എന്ന് നിവിൻ പറയുന്നു.

എന്നാൽ അൽഫോൺസ് പുത്രൻ്റെ രീതികൾ തീർത്തും വ്യത്യസ്തമാണ്. ഓരോ ഷോട്ടുകൾക്കും മുൻപ് അങ്ങനെ കൃത്യമായ ബ്രീഫിംഗ് തരുന്ന ആളല്ല അൽഫോൺസ്. അഭിനയതാവ് ചെയ്യുന്നത് എന്താണ് എന്നാണ് അൽഫോൺസ് ആദ്യം നോക്കുക. പക്ഷേ ചെയ്യുന്നത് കറക്ടല്ല എങ്കിൽ ഏത് രീതിയിലാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരും. ജൂഡ് ആൻ്റണി ജോസഫും ഇതേ രീതി തന്നെ പിന്തുടരുന്ന ആളാണ് എന്ന് നിവിൻ പറയുന്നു.

Also Read: ‘പ്രണവിൻ്റെയും മായയുടെയും ആദ്യ സിനിമകൾക്ക് ചില സാമ്യതകൾ ഉണ്ട്’; സുചിത്ര മോഹൻലാൽ പറയുന്നത് കേൾക്കൂ

“നമ്മളെന്താണ് ചെയ്യുന്നത് എന്ന് കാണാൻ കാത്തിരിക്കുന്ന ആളാണ് അഖിൽ സത്യൻ” എന്നാണ് സർവം മായ സംവിധായകനെ കുറിച്ച് നീവിൻ പറയുന്നത്. ഷോട്ട് എന്താണ് എന്ന് പറഞ്ഞ് തരും “നീ പോയി ചെയ്യ് ഞാൻ കാണട്ടെ” എന്ന എക്സൈറ്റ്മെൻ്റാണ് അഖിൽ സതുന് ഉണ്ടാകാറുള്ളത്. എന്നാൽ വേണ്ട മാറ്റങ്ങൾ കൃത്യമായി പറയുകയും ആ നിലയിൽ ചിത്രീകരിക്കുകയും ചെയ്യുന്ന ആളാണ് അഖിൽ സത്യനെന്നും നിവിൻ കൂട്ടിച്ചേർത്തു.

ഇനി ബെത്ലഹേം കുടുംബ യൂണിറ്റിൽ ഗിരീഷ് എ.ഡിയിലേക്ക് വരികയാണെങ്കിൽ, നമ്മൾ എന്താണ് ചെയ്യുന്നത് എന്നാണ് ഗിരീഷും ആദ്യം നോക്കുക. “ചേട്ടാ അറിയാല്ലോ, സീനിതാണ്. പരിപാടി ഇതാണ്. ഇതാണ് ജെസ്റ്റിൻ. അപ്പോ ചേട്ടൻ്റെ കയ്യിലാണ്. ചേട്ടൻ പറഞ്ഞോളു” എന്നാണ് ഗിരീഷ് എ.ഡി പറയുക എന്ന് സംവിധായകെ ഒന്ന് അനുകരിച്ചുകൊണ്ട് നിവിൻ പോളി പറയുന്നു.

English Summary

Actor Nivin Pauly recently discussed the contrasting methods of his various directors. While Vineeth Sreenivasan thoroughly prepares actors months in advance, Alphonse Puthren and Jude Anthany prefer observing the actor’s natural performance first. Similarly, Akhil Sathyan and Girish A.D. encourage on-set improvisation, granting actors freedom before making final scene adjustments.

Loading...
Unable to load recommendations.
Follow Us
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി