AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Niyatham Music Video: കേരളപ്പിറവിദിന സ്പെഷ്യൽ ‘നിയതം’ സംഗീത വീഡിയോ പ്രകാശനം ചെയ്ത് ഗവർണർ, വീഡിയോ കാണാം

Niyatham's Music Video: വിദേശിയായ ഒരാൾ കേരളത്തിലൂടെ നടത്തുന്ന യാത്രയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. കായൽ, വയലുകൾ, മഞ്ഞുമൂടിയ മലനിരകൾ, കുന്നുകൾ എന്നിങ്ങനെ കേരളത്തിന്റെ ആത്മാവിനെയും സൗന്ദര്യത്തെയും വിഡിയോ മനോഹരമായി ആവിഷ്കരിക്കുന്നു.

Niyatham Music Video: കേരളപ്പിറവിദിന സ്പെഷ്യൽ ‘നിയതം’ സംഗീത വീഡിയോ പ്രകാശനം ചെയ്ത് ഗവർണർ, വീഡിയോ കാണാം
Niyatham's Music VideoImage Credit source: youtube
aswathy-balachandran
Aswathy Balachandran | Published: 30 Oct 2025 21:21 PM

തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ‘നിയതം’ എന്ന സംഗീത വീഡിയോ പുറത്തിറക്കി. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് വീഡിയോയുടെ പ്രകാശനം നടന്നത്. കേരളത്തിന്റെ മഴ നനഞ്ഞ പ്രകൃതി ഭംഗിയും സാംസ്കാരിക സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതാണ് ഈ മ്യൂസിക് വീഡിയോ.

വിദേശിയായ ഒരാൾ കേരളത്തിലൂടെ നടത്തുന്ന യാത്രയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. കായൽ, വയലുകൾ, മഞ്ഞുമൂടിയ മലനിരകൾ, കുന്നുകൾ എന്നിങ്ങനെ കേരളത്തിന്റെ ആത്മാവിനെയും സൗന്ദര്യത്തെയും വിഡിയോ മനോഹരമായി ആവിഷ്കരിക്കുന്നു.

 

Also Read: Mohanlal: ‘സാറേ ഇത് ആളുകളെ അറിയിക്കണോ എന്ന് ആന്റണി ചോദിച്ചു’; ആശിഷ് ആന്റണിയെ വേദിയിലേക്ക് ക്ഷണിച്ച് മോഹൻലാൽ

 

വിഡിയോയുടെ പ്രധാന അണിയറ പ്രവർത്തകർ

 

  • നിർമ്മാണം: മാജിക് വാൻഡ് മോഷൻ പിക്ചേഴ്സ്
  • സംവിധാനം: ശ്രീദാസ് സോമശേഖരൻ
  • രചന, സംഗീതം, ആലാപനം: രാകേഷ് കേശവൻ
  • പ്രധാന അഭിനേതാക്കൾ: രവി കിഷോർ, രാകേന്ത് പൈ

കേരളത്തിനുള്ള ഒരു സമർപ്പണമാണ് ‘ നിയതം ‘ എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ സംവിധായകൻ ശ്രീദാസ്, സംഗീത സംവിധായകൻ രാകേഷ് , ക്രിയേറ്റീവ് ഹെഡ് കിഷോർ അർജുൻ, പ്രൊഡക്ഷൻ കൺട്രോളർ ശരത് ശശി, അഭിനേതാക്കളായ രവി, രാകേന്ത് എന്നിവർ പങ്കെടുത്തു.