‘അത്ര ഫീൽ ഗുഡ് അല്ല, കുറച്ച് ക്രിമിനൽ മൈൻഡുള്ള ആളാണ് ജിസ് ജോയ്’; ഉറ്റ സുഹൃത്തിനെ കുറിച്ച് ആസിഫ് അലി
"Jis Joy Has a Bit of a Criminal Mind": Asif Ali's Hilarious Revelation About His Close Friend: തൻ്റെ ഭാര്യ കഴിഞ്ഞാൽ നോട്ടം കൊണ്ട് തനിക്ക് കമ്മ്യൂൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന ഏക വ്യക്തി അസിഫ് അലിയായിരിക്കും എന്നാണ് ജിസ് ജോയ് പറയുന്നത്. ഫീൽ ഗുഡ് സിനിമകളുടെ രാജകുമാരനായിരുന്ന ജിസ് ജോയ് ഇനിയില്ല എന്നായിരുന്നു തമാശ രൂപേണ ആസിഫ് അലി പറഞ്ഞത്

ആസിഫ് അലി. ജിസ് ജോയ്
ഫീൽ ഗുഡ് സിനിമകൾ മാത്രം മലയാളികൾക്ക് സമ്മാനിച്ചിരുന്ന സംവിധായകനാണ് ജിസ് ജോയ് എന്നാൽ അദ്ദേഹം ഇപ്പോൾ തൻ്റെ സ്ഥിരം ശൈലിയിൽ നിന്നും മറി വ്യത്യസ്തമായ സിനിമകൾ ചെയ്യുകയാണ്. ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ തലവൻ എന്ന സിനിമയിലൂടെയായിരുന്നു ഫീൽ ഗുഡിൽ നിന്നും ക്രൈം ത്രില്ലറിലേക്കുള്ള ജിസ് ജോയിയുടെ ചുവടുമാറ്റം. ജിസ് ജോയ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയും സ്ഥിരം ശൈലികളെ പൊളിച്ചെഴുതുകയാണ്.
‘കോട്ടയം ബെൽറ്റ്’ എന്ന സിനീമയിലൂടെ ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുകയാണ്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ ഇരുവരും നടത്തിയ പ്രതികരണങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ തരംമഗമായി മാറി കഴിഞ്ഞു. തൻ്റെ ഭാര്യ കഴിഞ്ഞാൽ നോട്ടം കൊണ്ട് തനിക്ക് കമ്മ്യൂൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന ഏക വ്യക്തി അസിഫ് അലിയായിരിക്കും എന്നാണ് ജിസ് ജോയ് പറയുന്നത്. ഫീൽ ഗുഡ് സിനിമകളുടെ രാജകുമാരനായിരുന്ന ജിസ് ജോയ് ഇനിയില്ല എന്നായിരുന്നു തമാശ രൂപേണ ആസിഫ് അലി പറഞ്ഞത്.
ജിസ് ജോയ് ഫീൽ ഗുഡ് ആണെന്നത് ആളുകളുടെ തെറ്റിദ്ധാരണ മാത്രമാണെന്നും അത്യാവശ്യം ക്രിമിനൽ മൈൻഡുള്ള ആള് തന്നെയാണ് അദ്ദേഹമെന്നും ആസിഫ് തമാശയായി പറയുന്നുണ്ട്. ഇവിടെ വന്നത് മുതൽ കേൾക്കുന്നത് ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടിൽ സംഭവിക്കുന്ന എന്തോ മാജിക്കിനെ കുറിച്ചാണ്. അത് വലിയ ഒരു ഉത്തരവാദിത്തമായി മാറി. ഫീൽ ഗുഡ് സിനിമകളുടെ രാജകുമാരനായിരുന്ന ജിസ് ജോയ് ഇനിയില്ല. തലവനോടുകൂടി അദ്ദേഹം, ഗിയർ ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. തലവനിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയാണ് ‘കോട്ടയം ബെൽറ്റ്’ എന്നും ആസിഫ് അലി പറയുന്നു
Also Read: ‘പൂക്കി അജുവിനെ മിസ്സ് ചെയ്യുന്നു’ എന്ന് കമൻ്റുകൾ; മറുപടിയുമായി അജു വർഗീസ്
ജിസ് ജോയ് എന്ന് കേൾക്കുമ്പോൾ തന്നെ ഫീൽഗുഡ് എന്ന് ആളുകൾ എടുത്ത് പറയുന്നതിന് കാരണം സൻഡേ ഹോളിഡേ പോലുള്ള സിനിമകളുടെ വിജയമായിരിക്കാം. എന്നാൽ കുറച്ച് ക്രിമിനൽ മൈൻഡൊക്കെയുള്ള ആൾ തന്നെയാണ് ജിസ് ജോയി. ഒരുമിച്ചുള്ള ഏഴാമത്തെ സിനിമയാണെങ്കിലും ഒരോ സിനിമയെയും വ്യത്യസ്തമായാണ്. തിരക്കഥ വായിച്ചപ്പോൾ തന്നെ വലിയ സന്തോഷം തോന്നി. ടൈറ്റിലും പോസ്റ്ററുകളും ഒക്കെ കണ്ടപ്പോൾ തന്നെ ഇതൊരു ഫീൽ ഗുഡ് സിനിമയല്ല എന്ന് മനസ്സിലായിട്ടുണ്ടാകും എന്നും ആസിഫ് അലി പറയുന്നു.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ അൽപ്പം താമാശ കലർത്തിയാണ് ആസിഫ് അലി അവതരിപ്പിച്ചത്. ജിസ് ജോയ് തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്ത് മണ്ടത്തരം താൻ ചെയ്താലും അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തോടാകും. തന്നെ ഒരു നല്ല മനുഷ്യനാക്കി മാറ്റും എന്ന് വാശിപിടിക്കുന്ന ആളുകൂടിയാണ് ജിസ് ജോയ് എന്നും ആസിഫ് അലി പറയുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടില്ല. ആളുകളിൽ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ള ടൈറ്റിൽ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
English Summary
Actor Asif Ali playfully stated that director Jis Joy, famous for feel-good movies, actually has a “criminal mind.” Speaking at the title launch of their seventh collaboration, Kottayam Belt, Asif noted Jis Joy has shifted genres following the thriller Thalavan. Highlighting their close bond, Asif assured fans that this upcoming film completely breaks away from his usual feel-good style