AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mammootty : ധനുഷ് വരെ സൈഡായി, എജ്ജാതി സ്വാ​ഗ് ! ഓം ടീസറിൽ മമ്മൂട്ടിയുടെ വിളയാട്ടം

Mammootty Starring OM Movie Teaser : 75 ാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് തമിഴിൽ നിന്നൊരു ട്രിബ്യൂട്ട്. ധനുഷിനൊപ്പം മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന ഓം എന്ന സിനിമയുടെ സ്പെഷ്യൽ ടീസർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയിൽ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ധനുഷിനെ സൈഡാക്കുന്ന തരത്തിലുള്ള ...

Mammootty : ധനുഷ് വരെ സൈഡായി, എജ്ജാതി സ്വാ​ഗ് ! ഓം ടീസറിൽ മമ്മൂട്ടിയുടെ വിളയാട്ടം
Mammootty Starring Om Movie TeaserImage Credit source: Screen Grab
Amal KV
Amal KV | Updated On: 07 Sep 2026 | 03:31 PM

75 ാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് തമിഴിൽ നിന്നൊരു ട്രിബ്യൂട്ട്. ധനുഷിനൊപ്പം മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന ഓം എന്ന സിനിമയുടെ സ്പെഷ്യൽ ടീസർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയിൽ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ധനുഷിനെ സൈഡാക്കുന്ന തരത്തിലുള്ള മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ സ്വാഗ് പെർഫോമൻസ് ആണ് ട്വിസറിൽ കാണാൻ കഴിയുന്നത്.

ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി തമ്മിലുള്ള അഭിനയിക്കുന്ന സിനിമയാണ് ഓം. പുറത്തിറങ്ങിയ ക്യാരക്ടർ റിവീലിംഗ് ടീസറിൽ നിന്ന് മാസ്സ് ആക്ഷൻ സിനിമയാകും ഓം എന്ന് വ്യക്തമാണ്. ഇത് ആദ്യമായാണ് ധനുഷിനൊപ്പം പ്രധാന കഥാപാത്രമായി മമ്മൂട്ടി വേഷമിടുന്നത്. രാജ്കുമാർ സിനിമ പെരിയസാമിയാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മനുഷ്യനും മമ്മൂട്ടിക്കും പുറമേ നസറുദ്ദീൻ ഷായും സിനിമയിൽ മറ്റൊരു വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. നീണ്ട 3 പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസറുദ്ദീൻ സാഹിബ് ഒരുമിച്ച് ഒരു സിനിമയിൽ വരുന്നത്. എട്ടു വർഷത്തിനുശേഷം മമ്മൂട്ടി തമിഴ് അഭിനയിക്കുന്ന സിനിമ കൂടിയാണ് ഓം.

Also Read : അർധരാത്രിയിൽ വമ്പൻ അപ്ഡേറ്റ്! പിറന്നാൾ ദിനത്തിലും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി

രണ്ടു പാർട്ടുകളായാണ് റിലീസ് ചെയ്യുന്നത്. ഓം ചാപ്റ്റർ 1, ഉധിരം ദി ബ്ലഡ് വുഡ് എന്നാണ് ആദ്യത്തെ പാട്ടിന്റെ പേര്. സായി പല്ലവിയും ശ്രീലീലയും ആണ് നായികമാർ. സംഗീതം സായ് അഭ്യങ്കർ ആണ്. ഛായാഗ്രഹണം എഴിൽ അരശുവും എഡിറ്റർ ആർ.കലൈവാണനുമാണ്. യാനിക്ക് ബെൻ, കെച്ച ഖെഫംക്ഡി എന്നിവർ ‌ചേർന്നാണ് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. വരുന്ന ഒക്ടോബർ 16 നാണ് സിനിമ വേൾ‍ഡ് വൈഡ് റിലീസിനെത്തുന്നത്.

ഓം സിനിമയുടെ ക്യാരക്ടർ റിവീലിംഗ് ടീസർ

Follow Us