AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mammootty : അർധരാത്രിയിൽ വമ്പൻ അപ്ഡേറ്റ്! പിറന്നാൾ ദിനത്തിലും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി

Mammootty's New Movie Mela : ബെർത്ത് ഡേ ദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർദ്ധരാത്രിയിൽ പുറത്തുവിട്ടു കൊണ്ടാണ് പിറന്നാൾ ദിനത്തിൽ താരം ആരാധകരെ ആവേശത്തിൽ ആക്കിയത്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ 75 ആം പിറന്നാൾ ദിനമാണ് ഇന്ന്. ഈ പ്രത്യേക ദിനത്തിൽ ഇതിൽപരം മറ്റൊരു ആരാധകർ പ്രതീക്ഷിക്കുന്നില്ല.

Mammootty : അർധരാത്രിയിൽ വമ്പൻ അപ്ഡേറ്റ്! പിറന്നാൾ ദിനത്തിലും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി
Mammootty, Mela MovieImage Credit source: Facebook / Mammootty
Amal KV
Amal KV | Updated On: 07 Sep 2026 | 11:41 AM

ബെർത്ത് ഡേ ദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർദ്ധരാത്രിയിൽ പുറത്തുവിട്ടു കൊണ്ടാണ് പിറന്നാൾ ദിനത്തിൽ താരം ആരാധകരെ ആവേശത്തിൽ ആക്കിയത്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ 75 ആം പിറന്നാൾ ദിനമാണ് ഇന്ന്. ഈ പ്രത്യേക ദിനത്തിൽ ഇതിൽപരം മറ്റൊരു ആരാധകർ പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടി കമ്പനി തന്നെയാണ് പുതിയ സിനിമ നിർമ്മിക്കുന്നത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മേള എന്നാണ് പേര് നൽകിയിരിക്കുന്നത്. അനുരാജ് ഒ.ബിയും നിതീഷും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറെ വ്യത്യസ്തമായ ഒരു ക്യാരക്ടറാണ് പുതിയ സിനിമയിൽ അവതരിപ്പിക്കുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നുണ്ട്. കറുത്ത ഷർട്ടും കറുത്ത മുണ്ടും ധരിച്ച് മാസ് സീരിയസ് ലുക്കിൽ ഇരിക്കുന്ന താരത്തെയാണ് ഫസ്റ്റ് ലുക്കിൽ കാണാനാവുന്നത്. ഇത് ഒരു വമ്പൻ ഫൈറ്റ് കഴിഞ്ഞ് ഇരിക്കുന്നതാണ് എന്ന് എളുപ്പത്തിൽ വായിച്ചെടുക്കാം.

Also Read : മോഹൻലാലിനെതിരെ നിരാഹാരം പ്രഖ്യാപിച്ച് രാഹുൽ ഈശ്വർ, ജയിലിൽ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലാലേട്ടനും

മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. അതേ സമയം താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിങ്ങനെ നീളുന്ന ആശംസകൾ അറിയിച്ചവരുടെ പേരുകൾ.

രാത്രിയിൽ തനിക്ക് ആശംസകൾ നേരുവാൻ എറണാകുളത്തെ വസതിക്കു മുന്നിൽ എത്തിയ ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. അടുത്തതായി മമ്മൂട്ടിയുടെ തിയറ്ററിൽ ഇറങ്ങാൻ പോകുന്ന ചിത്രം തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് നായകനായ എത്തുന്ന ഓം ആണ്.

English Summary

Mammootty has given a fantastic gift to his fans on his birthday. The star thrilled his admirers by unveiling the title and first-look poster of his latest movie at midnight. Today marks the 75th birthday of the Malayalam megastar.

Follow Us