OTT Releases This Week: കളങ്കാവൽ, ഭഭബ, വിലായത്ത് ബുദ്ധ; ഈ ആഴ്ചയിൽ ഒടിടിയിലെത്തുന്ന മലയാളം സിനിമകൾ

OTT Releases Malayalam This Week: ഈ ആഴ്ച ഒടിടിയിലെത്തുന്ന പ്രധാനപ്പെട്ട ചില സിനിമകളുണ്ട്. കളങ്കാവൽ അടക്കമുള്ള സിനിമകളാണ് ഈ ആഴ്ച പുറത്തിറങ്ങുക.

OTT Releases This Week: കളങ്കാവൽ, ഭഭബ, വിലായത്ത് ബുദ്ധ; ഈ ആഴ്ചയിൽ ഒടിടിയിലെത്തുന്ന മലയാളം സിനിമകൾ

കളങ്കാവൽ, ഭഭബ

Updated On: 

16 Jan 2026 | 01:59 PM

ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലെത്തുന്ന ചില മലയാളം സിനിമകളുണ്ട്. കളങ്കാവൽ, ഭഭബ, വിലായത്ത് ബുദ്ധ തുടങ്ങിയ സിനിമകളാണ് ഈ ആഴ്ച എത്തുക. സോണിലിവ്, ആമസോൺ പ്രൈം വിഡിയോ, സീ5 തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് സ്ട്രീമിങ് നടക്കുക.

മമൂട്ടി നായകനായ കളങ്കാവൽ ജനുവരി 16ന് ഒടിടിയിലെത്തി. സോണിലിവ് ആണ് കളങ്കാവലിൻ്റെ ഒടിടി സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത സിനിമ തീയറ്ററുകൾ മികച്ച പ്രതികരണങ്ങളാണ് നേടിയത്. മമ്മൂട്ടിക്കൊപ്പം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ധനഞ്ജയ് ശങ്കറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഭഭബ. ദിലീപ് നായകനായ സിനിമയിൽ മോഹൻലാൽ എക്സ്റ്റൻഡഡ് കാമിയോ റോളിലെത്തി. തീയറ്ററുകളിൽ മോശം പ്രകടനം കാഴ്ചവച്ച സിനിമയ്ക്കെതിരെ പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നു. ജനുവരി 16ന് സീ5ലൂടെയാണ് സിനിമയുടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Also Read: Prithviraj Sukumaran: ലൂസിഫറിന്റെ മൂന്നാം ഭാഗം എത്തുന്നു ? പൃഥ്വിരാജിന്റെ ഇൻസ്റ്റ സ്റ്റോറി ചർച്ചയാകുന്നു

ആമസോൺ പ്രൈമിലൂടെ ഈ ആഴ്ച പുറത്തുവരുന്ന സിനിമകൾ രണ്ടെണ്ണമുണ്ട്. ബൾട്ടിയും വിലായത്ത് ബുദ്ധയും. ഷൈൻ നിഗം നായകനായ ബൾട്ടി ആക്ഷൻ ത്രില്ലർ ആയാണ് പുറത്തുവന്നത്. കബഡി താരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ബൾട്ടി തീയറ്ററിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബൾട്ടിയുടെ സംഗീതസംവിധാനം നിർവഹിച്ചത് സായ് അഭ്യങ്കർ ആയിരുന്നു. സിനിമ എന്ന് ഒടിടിയിലെത്തുമെന്നതിൽ വ്യക്തതയില്ല.

നവാഗതനായ ജയൻ നമ്പ്യാർ അണിയിച്ചൊരുക്കിയ വിലായത്ത് ബുദ്ധയും ഈ ആഴ്ച ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. ചന്ദനക്കടത്തുമായി ബന്ധപ്പെട്ടുള്ള ജി ആർ ഇന്ദുഗോപൻ്റെ നോവൽ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു ഇത്. തീയറ്ററിൽ പരാജയപ്പെട്ട സിനിമയുടെ ഒടിടി സ്ട്രീമിങ് തീയതിയെപ്പറ്റി കൃത്യമായ ധാരണയില്ല.

 

ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഈ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ
ചൂടിൽ രാജവെമ്പാലക്ക് ആശ്വാസം
പച്ചയും, ചുവപ്പും ചേർന്ന കരിക്ക് കുടിച്ചിട്ടുണ്ടോ?
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി