Music Director Ouseppachan: 50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു, മനുഷ്യരൂപത്തിൽ, അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഔസേപ്പച്ചൻ

Ouseppachan remembers Devarajan master: തന്റെ ട്രൂപ്പിനെക്കുറിച്ച് മാസ്റ്ററോട് പറഞ്ഞ് ചെന്നൈയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗായകൻ പി. ജയചന്ദ്രനായിരുന്നു. ആ ഒരു നിമിത്തമാണ് പിന്നീട് മലയാള സിനിമയ്ക്ക് അനശ്വരമായ നിരവധി ഗാനങ്ങൾ സമ്മാനിച്ച ഔസേപ്പച്ചൻ എന്ന പ്രതിഭയുടെ വളർച്ചയ്ക്ക് കാരണമായത്.

Music Director Ouseppachan: 50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു, മനുഷ്യരൂപത്തിൽ, അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഔസേപ്പച്ചൻ

Ouseppachan

Updated On: 

02 Feb 2026 | 10:59 AM

കൊച്ചി: മലയാളത്തിനു ഒരു പിടി നല്ല ​ഗാനങ്ങൾ സമ്മാനിച്ച, ഇപ്പോഴും സമ്മാനിച്ചുകൊണ്ടിരിക്കുന്ന അതുല്യ പ്രതിഭയാണ് സം​ഗീത സംവിധായകൻ ഔസേപ്പച്ചൻ. നല്ലൊരു വയലിനിസ്റ്റ് കൂടിയായ അദ്ദേഹം തന്റെ സം​ഗീതയാത്രയെപ്പറ്റി പങ്കുവെയ്ക്കുകയാണ്. തന്റെ സംഗീത ജീവിതത്തിന് അടിത്തറ പാകിയത് ദേവരാജൻ മാസ്റ്ററാണെന്ന് ഔസേപ്പച്ചൻ ഓർക്കുന്നു. ചെന്നൈയിലെ സംഗീത ലോകത്ത് എല്ലാവരും ഭയഭക്തിബഹുമാനത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന വ്യക്തിയായിരുന്നു മാസ്റ്റർ.

ഇളയരാജ പോലും മാസ്റ്ററുടെ അച്ചടക്കത്തെയും രീതികളെയും ആരാധനയോടെയാണ് കണ്ടിരുന്നതെന്ന് ഔസേപ്പച്ചൻ പറയുന്നു. തന്റെ സംഗീത യാത്രയിലെ നിർണ്ണായക വഴിത്തിരിവുകളെക്കുറിച്ചും ഗുരുതുല്യനായ ജി. ദേവരാജൻ മാസ്റ്ററെക്കുറിച്ചും മനോരമയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് അദ്ദേഹം പറഞ്ഞത്.

ദൈവമായി വന്ന ദേവരാജൻ മാസ്റ്റർ

 

“50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു, മനുഷ്യരൂപത്തിൽ. അത് ദേവരാജൻ മാസ്റ്ററായിരുന്നു. പഠനം കഴിഞ്ഞ് ഗുമസ്തപ്പണിക്ക് പോകേണ്ടിയിരുന്ന ഞങ്ങളെ മദ്രാസിലേക്ക് ക്ഷണിച്ചതും ജീവിതമാർഗ്ഗം ഒരുക്കിത്തന്നതും അദ്ദേഹമാണ് എന്നും ഔസേപ്പച്ചൻ ഓർക്കുന്നു.

അക്കാലത്ത് ചെന്നൈയിൽ പുതുതായി എത്തുന്ന സംഗീതജ്ഞർക്ക് ഒരു വർഷത്തെ ട്രെയിനിങ് പീരിയഡ് ഉണ്ടായിരുന്നു. ഈ കാലയളവിൽ സാധാരണയായി ആർക്കും വേതനം നൽകാറില്ല. എന്നാൽ, നാടുവിട്ട് വന്ന തന്റെ ശിഷ്യന്മാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ മാസ്റ്റർ, അവർക്ക് കൃത്യമായ ശമ്പളം നൽകി കൂടെ നിർത്തി. മാസ്റ്ററുടെ ആ കരുണയില്ലായിരുന്നെങ്കിൽ താൻ ഇന്ന് ഒരു സംഗീത സംവിധായകനാകില്ലായിരുന്നുവെന്ന് അദ്ദേഹം വികാരാധീനനായി പങ്കുവെച്ചു.

തന്റെ ട്രൂപ്പിനെക്കുറിച്ച് മാസ്റ്ററോട് പറഞ്ഞ് ചെന്നൈയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗായകൻ പി. ജയചന്ദ്രനായിരുന്നു. ആ ഒരു നിമിത്തമാണ് പിന്നീട് മലയാള സിനിമയ്ക്ക് അനശ്വരമായ നിരവധി ഗാനങ്ങൾ സമ്മാനിച്ച ഔസേപ്പച്ചൻ എന്ന പ്രതിഭയുടെ വളർച്ചയ്ക്ക് കാരണമായത്.

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്