AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Unmadham Movie : ഇത് വല്ലാത്തൊരു ഉന്മാദം , കുഞ്ചാക്കോ ബോബൻ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയ….

Unmadham Movie Review : ഷാഹി കബീറിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഉന്മാദം. കഴിഞ്ഞദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. പോലീസ് കഥയാണ് സിനിമ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

Unmadham Movie : ഇത് വല്ലാത്തൊരു ഉന്മാദം , കുഞ്ചാക്കോ ബോബൻ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയ….
Unmadham MovieImage Credit source: Facebook / Kunchacko Boban
Amal KV
Amal KV | Published: 01 Aug 2026 | 07:13 PM

ഷാഹി കബീറിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഉന്മാദം. കഴിഞ്ഞദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. പോലീസ് കഥയാണ് സിനിമ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെ പ്രകടനവും മികച്ചതാണെന്ന് സോഷ്യൽ മീഡിയയിൽ സിനിമ പ്രേക്ഷകർ കുറിക്കുന്നു.

കുഞ്ചാക്കോ ബോബന്റേത് ​ഗംഭീര പെർഫോമൻസ് എന്നാണ് സിനിമ കണ്ടവർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ‘സാധാരണയിൽ കവിഞ്ഞ അമിതമായ ആവേശം,പെരുമാറ്റത്തിലെ അസാധാരണത്വം, ലഹരി പടർന്നു പിടിച്ചത് പോലുള്ള മാസികാവസ്ഥ,ഇവയെല്ലാം ചേർന്ന അവസ്ഥയെയാണ് ഉന്മാദം എന്നു പറയുന്നതെങ്കിൽ ആ അവസ്ഥകളെ എല്ലാം വളരെ മനോഹരമായി ഷെല്ലി എന്ന കഥാപാത്രത്തിൽ കൂടി കുഞ്ചാക്കോ ബോബൻ നിറവേറ്റിയിട്ടുണ്ട്.. ഗംഭീര പെർഫോമൻസ് എന്നതിൽ കുറഞ്ഞൊന്നും പറയാനില്ല.. ‘ ഒരു നിരീക്ഷണം ഇങ്ങനെയാണ്.

Also Read : ഇന്ത്യൻ സിനിമകളുടെ റെക്കോർഡുകൾ ഭേദിച്ച് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’; ബോക്സ് ഓഫീസിൽ കുതിപ്പ്

നായികയായി എത്തിയ ലിജോ മോളുടെ പ്രകടനത്തെയും സോഷ്യൽ മീഡിയ പുകഴ്‍ത്തുന്നുണ്ട്. എന്നാൽ നടിയുടെ വേഷങ്ങൾ ടൈപ് കാസ്റ്റ് ആയിപ്പോകുന്നുണ്ടോ എന്ന സംശയവും ചിലർ പങ്കുവയ്ക്കുന്നു. ഷാഹി കബീറിന്റെ എഴുത്തിനും നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്. എഴുത്തുകാരനെ കുറിച്ചുള്ള നിരീക്ഷണ ഇങ്ങനെ – “ഷാഹി കബീർ എങ്ങനെ ഒരു സിനിമാക്കാരനായി എന്നത് ഈ സിനിമയുടെ കഥകൾക്കിടയിൽ നിന്നും വായിച്ചെടുക്കാം.. ഒരു ഷെൽഫ് നിറയെ കഥകൾ ഇനിയും അദ്ദേഹത്തിൻറെ ശേഖരത്തിൽ ഉണ്ടെന്നു പ്രതീകാത്മകമായി കാണിച്ചുകൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്…”

സാധാരണ കണ്ടുവരാറുള്ള പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നിന്ന് ഉന്മാദം ഏറെ വ്യത്യസ്തമാണെന്നാണ് സിനിമ കണ്ടിറങ്ങിയവരിൽ അധികം പേരും പറയുന്നത്. ത്രില്ലിം​ഗ് ഇലമെന്റുകൾക്കൊപ്പം കഥാപാത്രങ്ങളും ഇമോഷൻസിനെയും വൃത്തിയായി പകർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. നല്ല പ്രതികരണവുമായി സിനിമ മുന്നേറുന്നതിനിടെ സിനിമയുടെ ഒ.ടി.ടി റൈറ്റ്സും വറ്റ് പോയിട്ടുണ്ട്. സോണി ലിവാണ് ഉന്മാദത്തിന്റെ ഒടിടി റിലീസ് അവകാശം നേടിയിരിക്കുന്നത്.

English Summary

Unmadam is a film directed by Kiran Das, starring Kunchacko Boban and featuring a screenplay by Shahi Kabir. Released in theaters recently, the movie is garnering an excellent response and continues its successful run. The film tells a story set against a police backdrop. It is receiving positive feedback across various platforms, including social media, where viewers are praising the outstanding performances of the characters.

Follow Us