AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jason Sanjay: അച്ഛനെ പോലെയാകാനല്ല മകൻ ആഗ്രഹിച്ചത്; മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

From Aspiring Pilot to Director: Jason Sanjay Opens Up About Choosing Direction: സിനിമ ഒരു എൻ്റർടെയിന്മെൻ്റ് എന്ന നിലയിലാണ് കൂടുതൽ പേരും കാണുക. പക്ഷേ ചെറുപ്പം മുതൽ തന്നെ സിനിമ സെറ്റുകളിൽ പോയി പരിചയമുള്ളതിനാൽ അത് തൻ്റെ ജീവിതത്തിൻ്റെ ഭാഗമായി തന്നെ മാറിയിരുന്നു. അവിടെനിന്നുമാണ് എല്ലാത്തിൻ്റെയും തുടക്കം. പക്ഷേ പൈലറ്റാകണം എന്നതായിരുന്നു ആദ്യം തോന്നിയ ആഗ്രഹം

Jason Sanjay: അച്ഛനെ പോലെയാകാനല്ല മകൻ ആഗ്രഹിച്ചത്; മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്
ജേസൺ സഞ്ജയ്, വിജയ്Image Credit source: Instagram Jason Sanjay/Actor Vijay
Sumeesh T Unneen
Sumeesh T Unneen | Published: 01 Aug 2026 | 01:31 PM

തമിഴ് സിനിമാ പ്രേമികളും വിജയ് ആരാധകരും ഏറെ കാത്തിരുന്ന ഒന്നായിരുന്നു ദളപതി വിജയിയുടെ മകൻ ജേസൺ സഞ്ജയുടെ സിനിമാ പ്രവേശനം. അച്ഛനെപോലെ ഒരു നടനായി തമിഴ് സിനിമയിൽ എത്തി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തുന്നതാണ് ആരാധകർ സ്വപ്നം കണ്ടിരുന്നത് എങ്കിൽ സഞ്ജയ് പക്ഷേ ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. നടനായി സിനിമയിൽ എത്തും എന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് സഞ്ജയ്. സിഗ്മ എന്ന സിനിമ അധികം വൈകാതെ തീയറ്ററുകളിൽ എത്തും.

ഓരു സൂപ്പർ താരത്തിൻ്റെ മകനായിട്ട് പോലും എന്തുകൊണ്ട് അഭിനയ രംഗം തിരഞ്ഞെടുത്തില്ല എന്ന് തുറന്നുപറയുകയാണ് തമിഴിലെ ബിഹൈൻഡ് വുഡ്സ് ടി.വിക് നൽകിയ അഭിമുഖത്തിൽ ജേസൺ സഞ്ജയ്. ജീവിതത്തിൽ പല കാലത്തും പല കരിയർ ഓപ്ഷനുകളാണ് മനസ്സിൽ വന്നിട്ടുള്ളതെന്ന് പറഞ്ഞ സഞ്ജയ്, പൈലറ്റ് ആകണമെന്നും, ക്രിക്കറ്റ് താരം ആകണമെന്നും തോന്നിയിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. പിന്നീട് സിനിമയിലേക്ക് തന്നെ വരാൻ തീരുമാനിച്ചതിന് പിന്നിലെ കാരണവും ജേസൺ അഞ്ജയ് പറയുന്നുണ്ട്.

Also Read: “എൻ്റെ ജീവിതം തന്നെ വിസ്മയമാണ്”; മകളുടെ ആദ്യ സിനിമയെ കുറിച്ച് മോഹൻലൽ

സിനിമ ഒരു എൻ്റർടെയിന്മെൻ്റ് എന്ന നിലയിലാണ് കൂടുതൽ പേരും കാണുക. പക്ഷേ ചെറുപ്പം മുതൽ തന്നെ സിനിമ സെറ്റുകളിൽ പോയി പരിചയമുള്ളതിനാൽ അത് തൻ്റെ ജീവിതത്തിൻ്റെ ഭാഗമായി തന്നെ മാറിയിരുന്നു. അവിടെനിന്നുമാണ് എല്ലാത്തിൻ്റെയും തുടക്കം. പക്ഷേ പൈലറ്റാകണം എന്നതായിരുന്നു ആദ്യം തോന്നിയ ആഗ്രഹം എന്ന് ജേസൺ സഞ്ജയ് പറയുന്നു. ഇടക്കാലത്ത് ക്രിക്കറ്റിനോട് വലിയ താല്പര്യം തോന്നിയിരുന്നു. പിന്നീട് പ്ലസ് വൺ പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിനിമയോട് ആഗ്രഹം തോന്നി തുടങ്ങുന്നത് എന്ന് സഞ്ജയ് പറയുന്നു.

എന്തുകൊണ്ട് അഭിനയത്തിന് പകരം സംവിധാനം തിരഞ്ഞെടുത്തു എന്നും സഞ്ജയ് വിശദീകരിക്കുന്നുണ്ട്. കഥ പറയുന്നതും അവതരിപ്പിക്കുന്നതുമെല്ലാം ചെറുപ്പം മുതലേ തൻ്റെ ഒരു ഹോബിയായിരുന്നു. സുഹൃത്തുക്കളോടെല്ലാം സങ്കൽപ്പ കഥകൾ പറയുമായിരുന്നു. പതിയെ ആ ഹോബി എഴുത്തിലേക്ക് നീങ്ങി. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ എഴുതാൻ തുടങ്ങി. അപ്പോഴാണ് എഴുത്ത് തൻ്റെ ഒരുമേഖലയാണ് എന്ന് തിരിച്ചറിഞ്ഞത് എന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷം കാനഡയിൽ ടൊറൻ്റോ ഫിലിം സ്കൂളിൽ ഒരു കോഴ്സ് ചെയ്തു. അവിടെ വച്ച് സിനിമയിലെ എല്ലാ മേഖലകളെ കുറിച്ചും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. ടൊറൻ്റോ ഫിലിം ഫെസ്റ്റിവൽ സിനിമാ ആസ്വാദനത്തോടുള്ള തൻ്റെ സമീപനാം തന്നെ മാറ്റിമറിച്ചു എന്നും ജേസൺ സഞ്ജയ് പറഞ്ഞു.

English Summary

Thalapathy Vijay’s son, Jason Sanjay, is making his cinematic debut as a director with ‘Sigma,’ choosing not to follow his father’s acting footsteps. In a recent interview, Sanjay revealed his childhood dreams of becoming a pilot or cricketer before discovering his passion for storytelling and filmmaking at Toronto Film School.

Follow Us