Parvathy Thiruvothu: ‘ലോക’യിൽ ചന്ദ്രയാവാൻ വിളിച്ചിരുന്നോ? തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്
Parvathy Thiruvothu Responds to 'Lokah' Role Rumors: പ്രധാനവേഷത്തിലെത്തുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു പാർവതിയോട് ചോദ്യം ചോദിച്ചത് . എന്നാൽ, ചോദ്യം പൂർത്തിയാക്കുംമുമ്പ് തന്നെ...
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രമാണ് ‘ലോക: ചാപ്റ്റർ വൺ- ചന്ദ്ര’. 2025-ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. തീയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം 300 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ഇതിനിടെയിൽ സിനിമയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിലൊന്നാണ് ‘ലോക’യിൽ കല്യാണിക്ക് പകരം ആദ്യം പരിഗണിച്ചത് നടി പാർവതി തിരുവോത്തിനെയാണെന്ന്.
ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്. പ്രധാനവേഷത്തിലെത്തുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു പാർവതിയോട് ചോദ്യം ചോദിച്ചത് . എന്നാൽ, ചോദ്യം പൂർത്തിയാക്കുംമുമ്പ് തന്നെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് തന്നെ അനാവശ്യമാണെന്നാണ് പാർവതി പറഞ്ഞത്. ‘കല്യാണിക്കുപകരം പാർവതിയെയാണ് കാസ്റ്റ് ചെയ്തത് എന്ന് കേട്ടിരുന്നു’, എന്ന ചോദ്യത്തോട് നിങ്ങൾ ഇങ്ങനെ പലതും കേൾക്കുന്നുണ്ടാകുമെന്നാണ് നടി പറഞ്ഞത്. ഇത്തരം ചോദ്യങ്ങൾ തീർത്തും അനാവശ്യമാണെന്നും താരം മറുപടി നൽകി. അതേസമയം നേരത്തെ ചിത്രത്തെ പ്രശംസിച്ച് പാർവതി രംഗത്തെത്തിയിരുന്നു.
അതേസമയം ഷഹദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ചിത്രത്തിൽ വിജയരാഘവൻ, പാർവതി തിരുവോത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കിയുള്ള ത്രില്ലറായിരിക്കും എന്നാണ് സൂചനകൾ. പാർവതിയുടെ കരിയറിലെ ആദ്യത്തെ പോലീസ് വേഷം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർക്കുപുറമെ മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.