Parvathy Thiruvothu : എന്നെക്കുറിച്ച് എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ട്, വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കും: പാര്‍വ്വതി തിരുവോത്ത്

Parvathy Thiruvothu about I Nobody Movie: അഭിനയമികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് പാര്‍വ്വതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെയാണ് ഏറ്റവുമൊടുവില്‍ പാര്‍വതി മലയാകളുടെ ഹൃദയം തൊട്ടത്. ജൂലൈ ആദ്യവാരം പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഐ നോബഡി എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി പാര്‍വ്വതി വീണ്ടും എത്തുകയാണ്. മീര എന്നാണ് കഥാപാത്രത്തിന്റെ പേര്.

Parvathy Thiruvothu : എന്നെക്കുറിച്ച് എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ട്, വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കും: പാര്‍വ്വതി തിരുവോത്ത്

പാര്‍വ്വതി തിരുവോത്ത്

Published: 

26 Jun 2026 | 06:32 PM

അഭിനയമികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് പാര്‍വ്വതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെയാണ് ഏറ്റവുമൊടുവില്‍ പാര്‍വതി മലയാകളുടെ ഹൃദയം തൊട്ടത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റിന് ശേഷം വീണ്ടും പൃഥ്വിരാജുമായി പാര്‍വ്വതി ഒന്നിക്കുകയാണ്. ജൂലൈ ആദ്യവാരം പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഐ നോബഡി എന്ന ചിത്രത്തില്‍ നായികായിട്ടാണ് അവര്‍ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക ശേഷമാണ് മലയാളത്തിലെ ഒരു കൊമേഴ്ഷ്യല്‍ ചിത്രത്തില്‍ പാര്‍വ്വതി വേഷമിടുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് കൈകാര്യം ചെയ്യുന്ന രാജീവന്‍ എന്ന കഥാപാത്രത്തിന്റെ പങ്കാളിയായിട്ടാണ് പാര്‍വതി എത്തുന്നത്. മീര എന്നാണ് കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചിത്രത്തിന്റ ലോഞ്ചിങ്ങില്‍ തന്റെ കഥാപാത്രത്തെ കുറിച്ചും ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളെ കുറിച്ചും പാര്‍വ്വതി സംസാരിച്ചിരുന്നു. ഐ നോബഡിയിലെ തന്റെ പ്രകടനത്തെ കുറിച്ച് നല്ല കോണ്‍ഫിഡന്‍സ് ഉണ്ട്. ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കുകയാണ് പതിവ്. കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി സിനിമ കാണാന്‍ വരുന്നവര്‍ക്ക് തന്റെ ഏറ്റവും ആത്മാര്‍ത്ഥമായ പ്രകടനം കാണാന്‍ കഴിയും എന്ന് ഉറപ്പ് നല്‍കാന്‍ കഴിയും.

Also Read: ബാലൻ്റെ ലൊക്കേഷൻ കണ്ടിട്ടുണ്ടോ? ഇതാ…

ഈ ഇടെയായി അമിതമായ പ്രതീക്ഷാഭാരം ഓരോ താരങ്ങളിലും അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. എപ്പോഴും ജയിച്ചുകൊണ്ടേ ഇരിക്കണം, തോല്‍വി എന്നത് പാടില്ല എന്നൊരു പൊതുബേധം എവിടെയോ ഉണ്ടായിപ്പോകുന്നു. തന്നെ സംബന്ധിച്ചിടത്തോളം ചെയ്യുന്ന കഥാപാത്രങ്ങല്‍ പ്രേക്ഷകരുമായി കണക്ട് ആവുകയാണ് മുഖ്യം. ചിലപ്പോള്‍ ആ കണക്ഷന്‍ വര്‍ക്കായില്ലെന്നും വരാം. മുന്‍പ് ചെയ്യാത്ത വിധമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. താന്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച്, അത് വളരെ നന്നായിട്ടുണ്ടല്ലോ എന്ന് പറയുന്നവരുണ്ട്. മറിച്ച് മോശമായി എന്ന് പറഞ്ഞാലും അത് അവരുടെ അഭിപ്രായമായി ഉള്‍ക്കൊള്ളാനും ശ്രമിക്കുമെന്നും പാര്‍വതി വ്യക്തമാക്കി.

ഒരു ബാങ്ക് തിരിമറിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ഐ നോബഡി എന്ന സനിമയുടെ ഇതിവൃത്തം. ഒരു സാധാരണക്കാരനായ വ്യക്തിയായിട്ടാണ് താന്‍ സിനിമയില്‍ വേഷമിട്ടിരിക്കുന്നത് എന്ന് പൃഥ്വിരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. താന്‍ ചെയ്യുന്ന രാജീവന്‍ എന്ന കഥാപാത്രത്തെ നമുക്ക് ചുറ്റുമുള്ള പലരുമായും റിലേറ്റ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു ത്രില്ലര്‍ ഡ്രാമയ്ക്ക് സമാനമായ ഫീലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ സമ്മാനിക്കുന്നത്. സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ നിസാം ബഷീറാണ് ഐ നോബഡി സംവിധാനം ചെയ്തിരിക്കുന്നത്.

English Summary

Parvathy Thiruvothu is a star who has become a favorite of Malayali audiences due to her excellent acting. Parvathy most recently touched the hearts of Malayalis through the film Ullozhukku. Parvathy is once again appearing as Prithviraj’s heroine in the film I Nobody, which is set to release in the first week of July. Her character’s name is Meera.

Loading...
Unable to load recommendations.
Follow Us
Related Stories
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം