Patriot Malayalam Movie: ഡോക്ടറായി മമ്മൂട്ടി, കേണലായി മോഹൻലാൽ; പാട്രിയറ്റ് റിലീസ് തീയതി എത്തി?
Patriot Release Date: ചിത്രത്തിൽ ഡാനിയേൽ ജെയിംസ് എന്ന ഡോക്ടർ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണൽ റഹിം നായ്ക് എന്ന കഥാപാത്രമായി മോഹൻലാലും എത്തുന്നു.

പേട്രിയറ്റ്
മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം പാട്രിയറ്റ് റിലീസ് തീയതി പുറത്ത്.മഹേഷ് നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഏപ്രിൽ 9 ന് ലോക വ്യാപകമായി റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിൽ ഡാനിയേൽ ജെയിംസ് എന്ന ഡോക്ടർ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണൽ റഹിം നായ്ക് എന്ന കഥാപാത്രമായി മോഹൻലാലും എത്തുന്നു.
അതേസമയം പത്തൊമ്പതു വർഷത്തിനുശേഷമാണ് മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നത്. ഇവർക്കുപുറമെ ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ, കൊച്ചി എന്നിവിടങ്ങളിലാണ് ചിതീകരണം നടന്നത്. ആൻ മെഗാ മീഡിയയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക.