AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pearle Maaney: ‘എങ്ങനെ സഹിക്കുന്നു ബ്രോ, നിങ്ങള്‍ ശരിക്കും ഗ്രേറ്റ് ആണ്’; ശ്രീനിയോട് ജയം രവി

Ravi Mohan Praises Srinish: ജയം രവി അഭിനയിച്ച മിരുതന്‍ ഒരു സോംബി ചിത്രമാണെന്ന് താരം പറഞ്ഞപ്പോൾ, താനും ഒരു സോംബി ചിത്രത്തില്‍ അഭിനയിച്ചുവെന്ന് പേളി പറഞ്ഞു. ഇതോടെ സോംബി നിങ്ങളാണോ, എങ്കില്‍ പെര്‍ഫക്ട് കാസ്റ്റിങ് എന്നായിരുന്നു അതിന് ജയം രവിയുടെ മറുപടി.

Pearle Maaney: ‘എങ്ങനെ സഹിക്കുന്നു ബ്രോ, നിങ്ങള്‍ ശരിക്കും ഗ്രേറ്റ് ആണ്’; ശ്രീനിയോട് ജയം രവി
Pearle Maaney, Srinish
Sarika KP
Sarika KP | Published: 11 Jan 2026 | 10:28 AM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ പേളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനൽ വിപുലീകരിച്ചശേഷം പേളി മാണി ഷോ എന്ന ചാറ്റ് ഷോ സെലിബ്രിറ്റികൾക്കായി ആരംഭിച്ചിരുന്നു. ഗൗതം വാസുദേവ മേനോനെ പോലെ സീരിയസായി സംസാരിക്കുന്നവര്‍ പോലും പേളി മാണി ഷോയില്‍ വന്ന് ചിരി നിർത്താൻ പറ്റാത്ത സാഹചര്യത്തില്‍ എത്തിയിട്ടുണ്ട്.

ഏറ്റവും ഒടുവിലായി പരാശക്തി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് രവി മോഹൻ പേളി മാണി ഷോയില്‍ അതിഥിയായി എത്തിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അല്പം ആരോഗ്യ പ്രശ്‌നങ്ങളോടെയാണ് ജയം രവി ഷോയ്ക്ക് എത്തിയത്. എന്നാല്‍ തന്റെ എല്ലാ അസുഖവും മാറിയിട്ടാണ് ഇവിടെ നിന്ന് പോകുന്നത് എന്ന് പറഞ്ഞാണ് താരം ഇവിടെ നിന്ന് മടങ്ങിയത്. അത്രയും രസകരമായിരുന്നു ആ ഒരു അഭിമുഖം.

Also Read:ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; പാട്രിയറ്റ് റിലീസ് തീയതി എത്തി?

താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പേളി വളരെ രസകരമായിട്ടാണ് ചോദിച്ചത്. ഒരുഘട്ടത്തിൽ ശ്രീനിയോട് രവി മോഹൻ പേളിയുടെ ഭർത്താവ് ശ്രീനിഷനോട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എങ്ങനെ സാധിക്കുന്നു ബ്രോ, നിങ്ങള്‍ ശരിക്കും ഗ്രേറ്റ് ആണെന്നാണ് രവി മോഹൻ പറയുന്നത്. ദൈവമേ എന്ന് വിളിച്ചു പോകുന്ന അവസരവും ഉണ്ടായിട്ടുണ്ട്.

ജയം രവി അഭിനയിച്ച മിരുതന്‍ ഒരു സോംബി ചിത്രമാണെന്ന് താരം പറഞ്ഞപ്പോൾ, താനും ഒരു സോംബി ചിത്രത്തില്‍ അഭിനയിച്ചുവെന്ന് പേളി പറഞ്ഞു. ഇതോടെ സോംബി നിങ്ങളാണോ, എങ്കില്‍ പെര്‍ഫക്ട് കാസ്റ്റിങ് എന്നായിരുന്നു അതിന് ജയം രവിയുടെ മറുപടി. പേളിയുടെ ചോദ്യങ്ങള്‍ അത്രയേരെ താരം ആസ്വദിക്കുന്ന‍തും അതിന് അനുസരിച്ച് ചില മറുപടി നല്‍കുന്നതും കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തിയത്.