Patriot Teaser: ഈ പ്രായത്തിലും എന്നാ ഒരിതാ; മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും തകർപ്പൻ ആക്ഷനുമായി ‘പേട്രിയറ്റ്’ ടീസർ

Patriot Movie Teaser Released: മഹേഷ് നാരായണൻ്റെ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് പേട്രിയറ്റ്.

Patriot Teaser: ഈ പ്രായത്തിലും എന്നാ ഒരിതാ; മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും തകർപ്പൻ ആക്ഷനുമായി പേട്രിയറ്റ് ടീസർ

പേട്രിയറ്റ് സിനിമ

Published: 

02 Oct 2025 | 12:50 PM

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ടീസർ പുറത്ത്. നിർമ്മാതാവായ ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേട്രിയറ്റ് ടീസർ പുറത്തുവന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തി ആവേശകരമായ ടീസറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.

സൈനികനായാണ് മോഹൻലാൽ എത്തുന്നത്. മമ്മൂട്ടിയടക്കം മറ്റുള്ളവരുടെ കഥാപാത്രങ്ങളെപ്പറ്റി വ്യക്തമായ സൂചനകൾ ടീസർ നൽകുന്നില്ല. എന്നാൽ, ഇരുവരും ഒരുമിച്ചുള്ള ആക്ഷൻ സീനുകളടക്കം സിനിമയിലുണ്ടാവുമെന്നാണ് ടീസറിലെ സൂചനകൾ. ദേശദ്രോഹമടക്കമുള്ള വിഷയങ്ങളാണ് സിനിമ സംസാരിക്കുന്നതെന്നും ടീസർ പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ താര എന്നിവർക്കൊപ്പം ദർശന രാജേന്ദ്രൻ, രേവതി തുടങ്ങിയവരും സിനിമയിലുണ്ട്.

Also Read: Mammootty: ‘ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി’; പ്രിയപ്പെട്ട ഇടത്തേക്ക് പുഞ്ചിരിയോടെ മമ്മൂട്ടിയുടെ തിരിച്ചുവരവ്

സുഷിൻ ശ്യാം ആണ് പേട്രിയറ്റിൻ്റെ സംഗീതസംവിധാനം. മനുഷ് നന്ദൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സംവിധായകനായ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റ്. ആൻ്റോ ജോസഫ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ്റോ ജോസഫ്, കെജി അനിൽ കുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രോഗബാധയെ തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെയെത്തിയത്. ഹൈദരാബാദിൽ പേട്രിയറ്റ് സെറ്റിൽ ജോയിൻ ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാർത്ഥനകൾക്കെല്ലാം ഫലം കണ്ടു എന്ന് മാധ്യമപ്രവർത്തകരോട് മമ്മൂട്ടി പ്രതികരിച്ചു. സ്നേഹത്തിൻ്റെ പ്രാർത്ഥനകളല്ലേ, അതിന് ഫലം കിട്ടുമെന്നാണ് തൻ്റെ വിശ്വാസം. ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി പറയുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

17 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ ട്വൻ്റി20 എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 1998ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസിന് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്ന സിനിമ കൂടിയാണ് ഇത്.

വിഡിയോ കാണാം

അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം